കളിക്കുന്നതിനിടയിൽ കടയുടെ ഗ്ലാസ് വാതിൽ തകർന്ന് കുട്ടിക്കു പരിക്കേൽക്കുന്നതിന്‍റെ ഭയാനകമായ ദൃശ്യങ്ങൾ 

ഒരു കടയ്ക്കുള്ളിലെ ഗ്ലാസ് വാതിലിൽ പിടിച്ച് ഒരു കുട്ടി കളിക്കുന്നതിനിടയിൽ ഈ ഗ്ലാസ് വാതിൽ തകർന്ന് കുട്ടിയുടെ സമീപത്തേക്കു വീഴുന്നതിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. ചൈനയിലെ ചെങ്ക്ഡുവിൽ പ്രവർത്തിക്കുന്ന ഒരു ഷോപ്പിംഗ് മാളിനുള്ളിലെ ആപ്പിളിന്‍റെ സ്റ്റോറിലാണ് സംഭവം.

അമ്മയോടൊപ്പമാണ് നാലു വയസുകാരനായ ഈ കുട്ടി കടയിൽ എത്തിയത്. മുഖത്ത് സാരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

കടയിലെ അധികൃതർ നഷ്ടപരിഹാരമായി 200,000 യുവാൻ കുട്ടിയുടെ അമ്മയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചൈനയിലെ മാധ്യമമായ ഷാംങ്ഹായിസ്റ്റാണ് കടയ്ക്കുള്ളിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ പുറത്തുവിട്ടത്.

https://www.facebook.com/shanghaiist/videos/10156814564086030/

Related posts