സുരക്ഷിതമായി താഴെയിറക്കിയെങ്കിലും; അ​മ്പത് അ​ടി ഉ​യ​ര​മു​ള്ള പാ​ല​ത്തി​ൽ ര​ണ്ട് ആ​ടു​ക​ൾ; ഇവർ എങ്ങനെ മുകളിലെത്തിയെന്നതിന്‍റെ ര​ഹ​സ്യ​മ​റി​യാ​തെ പ്ര​ദേ​ശ​വാ​സി​ക​ൾ

അ​മേ​രി​ക്ക​യി​ലെ പെ​ൻ​സി​ൽ​വാ​നി​യ​യി​ൽ അ​ന്പ​ത് അ​ടി ഉ​യ​ര​ത്തി​ൽ നി​ർ​മി​ച്ചി​രി​ക്കു​ന്ന മ​ഹോ​യിം​ഗ് റി​വ​ർ ബ്രി​ഡ്ജി​നു മു​ക​ളി​ൽ ര​ണ്ട് ആ​ടു​ക​ൾ ക​യ​റി പ​റ്റി​യ​തി​ന്‍റെ ര​ഹ​സ്യ​മ​റി​യാ​തെ പ​ക​ച്ചു നി​ൽ​ക്കു​ക​യാ​ണ് സം​ഭ​വ​മ​റി​ഞ്ഞ ഏ​വ​രും. ര​ണ്ട് ആ​ടു​ക​ളും സ​മീ​പ​ത്തെ ഒ​രു ഫാ​മി​ൽ നി​ന്നും ര​ക്ഷ​പെ​ട്ട​വ​യാ​ണ്.

പാ​ല​ത്തി​ൽ നി​ർ​മി​ച്ചി​രി​ക്കു​ന്ന എ​ട്ട് അ​ടി നീ​ള​മു​ള്ള ഒ​രു ബീ​മി​ലാ​ണ് ര​ണ്ട് ആ​ടു​ക​ളും ഇ​രി​പ്പു​റ​പ്പി​ച്ച​ത്. ഈ ​ആ​ടു​ക​ളെ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് സ്ഥ​ല​ത്തെ പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രും ഹൈ​വെ ടോ​ൾ അ​തോ​റി​റ്റി അ​ധി​കൃ​ത​രും ട്രാ​ൻ​സ്പോ​ർ​ട്ട് ഡി​പ്പാ​ർ​ട്ടു​മെ​ന്‍റും സം​യു​ക്ത​മാ​യി ചേ​ർ​ന്ന് ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് ര​ണ്ട് ആ​ടു​ക​ളെ​യും സു​ര​ക്ഷി​ത​മാ​യി താ​ഴെ​യി​റ​ക്കു​ക​യാ​യി​രു​ന്നു.

Related posts