വി​ഖ്യാ​ത ഇം​ഗ്ലീ​ഷ് ഗോ​ൾ കീ​പ്പ​ർ ഗോ​ർ​ഡ​ൻ ബാ​ങ്ക്സ് അ​ന്ത​രി​ച്ചു

ല​ണ്ട​ൻ: വി​ഖ്യാ​ത ഇം​ഗ്ലീ​ഷ് ഗോ​ൾ കീ​പ്പ​ർ ഗോ​ർ​ഡ​ൻ ബാ​ങ്ക്സ് (81) അ​ന്ത​രി​ച്ചു. അ​ർ​ബു​ദ​രോ​ഗ ബാ​ധ​യെ തു​ട​ർ​ന്നാ​യി​രു​ന്നു അ​ന്ത്യം. കു​ടും​ബം ബാ​ങ്ക്സി​ന്‍റെ മ​ര​ണം സ്ഥി​രീ​ക​രി​ച്ചു.

1966-ൽ ​ലോ​ക​ക​പ്പു​യ​ർ​ത്തി​യ ഇം​ഗ്ല​ണ്ട് ടീ​മി​ൽ അം​ഗ​മാ​യി​രു​ന്നു ബാ​ങ്ക്സ്. ബ്ര​സീ​ൽ ഫു​ട്ബോ​ൾ ഇ​തി​ഹാ​സം പെ​ലെ​യു​ടെ ഗോ​ൾ വ​ല കു​ലു​ക്കു​മെ​ന്നു​റ​പ്പി​ച്ചെ​ത്തി​യ ഷോ​ട്ട് ത​ട​ഞ്ഞി​ട്ട് ലോ​ക​ത്തെ​യാ​കെ അ​ദ്ദേ​ഹം വി​സ്മ​യി​പ്പി​ച്ചു. ഇ​തി​ന്‍റെ പേ​രി​ലാ​ണ് ക​രി​യ​റി​ൽ അ​ദ്ദേ​ഹം ഓ​ർ​മി​ക്ക​പ്പെ​ട്ട​ത്. ഫൈ​ന​ലി​ൽ പ​ശ്ചി​മ ജ​ർ​മ​നി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി ഇം​ഗ്ല​ണ്ട് കി​രീ​ട​മു​യ​ർ​ത്തി.

ചെ​സ്റ്റെ​ർ ഫീ​ൽ​ഡ്, ഫോ​ർ​ട്ട് ലോ​ഡ​ർ​ഡേ​ൽ സ്ട്രൈ​ക്കേ​ഴ്സ്, ലെ​സ്റ്റ​ർ സി​റ്റി, സ്റ്റോ​ക്ക് സി​റ്റി ക്ല​ബ്ബു​ക​ൾ​ക്കു​വേ​ണ്ടി ക​ളി​ച്ചി​ട്ടു​ള്ള ബാ​ങ്ക്സ് 1966 ലോ​ക​ക​പ്പി​ൽ എ​ല്ലാ മ​ത്സ​ര​ങ്ങ​ളി​ലും ഇം​ഗ്ല​ണ്ട് ജേ​ഴ്സി​യ​ണി​ഞ്ഞു. 1973-ൽ ​ഫു​ട്ബോ​ളി​ൽ​നി​ന്നു വി​ര​മി​ച്ചു.

Related posts