പരമ്പര തൂത്തുവാരാനായില്ല; മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിനോട് വിൻഡീസ് തോറ്റു

ഗ്രോ​സ് ഐ​സ്‌​ലെ​റ്റ്: ടെ​സ്റ്റ് പ​ര​മ്പ​ര തൂ​ത്തു​വാ​രാ​നു​ള്ള വെ​സ്റ്റ് ഇ​ൻ​ഡീ​സി​ന്‍റെ മോ​ഹ​ങ്ങ​ൾ പൂ​വ​ണി​ഞ്ഞി​ല്ല. മൂ​ന്നാം ടെ​സ്റ്റി​ൽ വി​ൻ​ഡീ​സി​നെ​തി​രെ ഇം​ഗ്ല​ണ്ടി​ന് 232 ജ​യം. 485 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യ​വു​മാ​യി ഇ​റ​ങ്ങി​യ വി​ൻ​ഡീ​സി​നെ 69.5 ഓ​വ​റി​ൽ 252 റ​ൺ​സി​ൽ ഇം​ഗ്ലീ​ഷ് ബൗ​ളിം​ഗ് നി​ര എ​റി​ഞ്ഞി​ട്ടു. എ​ന്നാ​ൽ ആ​ദ്യ ര​ണ്ടു ടെ​സ്റ്റു​ക​ൾ ജ​യി​ച്ച വി​ൻ​ഡീ​സ് പ​ര​മ്പ​ര 2-1 സ്വ​ന്ത​മാ​ക്കി.

സ്കോ​ർ: ഇം​ഗ്ല​ണ്ട്: 277, 365/5 ഡി​ക്ല​യ​ർ. വി​ൻ​ഡീ​സ് 154, 252.

ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ വി​ൻ​ഡീ​സി​ന് വേ​ണ്ടി റോ​സ്റ്റ​ൺ ചേ​സ് പൊ​രു​തി​യെ​ങ്കി​ലും പി​ന്തു​ണ ന​ൽ​കാ​ൻ ആ​രു​മു​ണ്ടാ​യി​ല്ല. സെ​ഞ്ചു​റി​യു​മാ​യി ചേ​സ്(191 പ​ന്തി​ൽ 102) പു​റ​ത്താ​കാ​തെ നി​ന്നു. ആ​റി​ന് 110 റ​ൺ​സെ​ന്ന നി​ല​യി​ൽ ത​ക​ർ​ന്ന വി​ൻ​ഡീ​സി​നെ വാ​ല​റ്റ​ക്കാ​രാ​യ അ​ൽ​സാ​രി ജോ​സ​ഫി​നെ​യും(34), കെ​മ​ർ റോ​ച്ചി​നെ​യും(29) കൂ​ട്ടു​പി​ടി​ച്ച് ചേ​സ് ഇ​രു​നൂ​റ് ക​ട​ത്തു​ക​യാ​യി​രു​ന്നു.

ഇം​ഗ്ല​ണ്ടി​ന് വേ​ണ്ടി ജെ​യിം​സ് ആ​ൻ​ഡേ​ഴ്സ​ണും മോ​യി​ൻ അ​ലി​യും മൂ​ന്നു വീ​തം വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി. ബെ​ൻ സ്റ്റോ​ക്സ് ര​ണ്ടും മാ​ർ​ക് വു​ഡ് ഒ​രു വി​ക്ക​റ്റും നേ​ടി

Related posts