ആ​ട് ഒ​രു ഭീ​ക​ര​ജീ​വി​യാ​യി! യു​വ​തി​ക്ക് കി​ട്ടി​യ​ത് എ​ട്ടി​ന്‍റെ പ​ണി; ഇനി സെല്‍ഫി എടുക്കുമ്പോള്‍ ഹെല്‍മെറ്റ് ധരിക്കണേ…

മൃ​ഗ​ങ്ങ​ൾ​ക്കൊ​പ്പം സെ​ൽ​ഫി​യെ​ടു​ക്കു​ക എ​ന്ന​ത് ചി​ല​രു​ടെ ഹോ​ബി​യാ​ണ്. മൃ​ഗ​ങ്ങ​ൾ എ​ന്ന​തി​ൽ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളും വ​ന്യ​മൃ​ഗ​ങ്ങ​ളും ഉ​ൾ​പ്പെ​ടും.

വ​ന്യ​മൃ​ഗ​ങ്ങ​ൾ​ക്കൊ​പ്പം സെ​ൽ​ഫി​യെ​ടു​ക്കു​ന്ന​തി​നി​ടെ നി​ര​വ​ധി പേ​ർ​ക്കാ​ണ് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടി​ട്ടു​ള്ള​ത്.

വ​ള​ർ​ത്തു​മൃ​ഗ​ത്തി​നൊ​പ്പം സെ​ൽ​ഫി​യെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഇ​ടി കി​ട്ടി​യ യു​വ​തി​യു​ടെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ൽ.

‘Thewildcapture’ എ​ന്ന ഇ​ൻ​സ്റ്റാ​ഗ്രാം പേ​ജി​ലാ​ണ് ഇപ്പോള്‌ വീ​ഡി​യോ പോ​സ്റ്റ് ചെ​യ്‌​തിരിക്കുന്നത്.

2019ൽ ​സോഷ്യൽ മീഡിയയിൽ പോ​സ്റ്റ് ചെ​യ്ത വീ​ഡി​യോ ഇ​പ്പോ​ൾ വീ​ണ്ടും വൈ​റ​ലാ​കു​ക​യാ​യി​രു​ന്നു.

വീ​ഡി​യോ​യി​ൽ ഗ്രാ​മ​പ്ര​ദേ​ശ​ത്തെ ഒ​രു റോ​ഡാ​ണ് കാ​ണു​ന്ന​ത്. ആ​ടി​നെ ക​യ​റി​ൽ കെ​ട്ടി​യി​ട്ട നി​ല​യി​ലാ​ണ്.

യു​വ​തി വി​വി​ധ മു​ഖ​ഭാ​വ​ങ്ങ​ളി​ൽ സെ​ൽ​ഫി എ​ടു​ക്കു​ന്ന​ത് കാ​ണു​മ്പോ​ൾ ആ​ട് അ​ങ്ങോ​ട്ടും ഇ​ങ്ങോ​ട്ടും നീ​ങ്ങു​ന്ന​ത് കാ​ണാം. ര​ണ്ടു ത​വ​ണ ആ​ട് ഇ​ടി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല.

മൂ​ന്നാ​മ​ത്തെ ശ്ര​മ​ത്തി​ൽ ആ​ട് യു​വ​തി​യു​ടെ ത​ല​യ്ക്കി​ട്ട് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. സെ​ൽ​ഫി വീ​ഡി​യോ​യി​ൽ ചി​രി​ച്ചു കൊ​ണ്ട് പോ​സ് ചെ​യ്യു​ന്ന യു​വ​തി​യെ​യാ​ണ് ആ​ട് ഇ​ടി​ച്ചു വീ​ഴ്ത്തു​ന്ന​ത്.

പ​ത്ത് ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ളാ​ണ് ഇ​തു​വ​രെ വീ​ഡി​യോ ക​ണ്ട​ത്. നി​ര​വ​ധി പേ​ർ വീ​ഡി​യോ​യ്ക്ക് ക​മ​ന്‍റ് ചെ​യ്തി​ട്ടു​ണ്ട്.

അ​ടു​ത്ത ത​വ​ണ മൃ​ഗ​ങ്ങ​ൾ​ക്കൊ​പ്പം സെ​ൽ‌​ഫി എ​ടു​ക്കാ​ൻ‌ ശ്ര​മി​ക്കു​മ്പോ​ൾ‌ ഹെ​ൽ​മെ​റ്റ് ധ​രി​ക്ക​ണ​മെ​ന്നാ​ണ്‌ പ​ല​രും ക​മ​ന്‍റ് ചെ​യ്തി​രി​ക്കു​ന്ന​ത്. യു​വ​തി​യ്ക്ക് ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റി​ട്ടു​ണ്ടാ​യി​രി​ക്കു​മെ​ന്നാ​ണ് ചി​ല​രു​ടെ ക​മ​ന്‍റ്.

Related posts

Leave a Comment