“ഗോ​ഡ്‌​സെ ഇ​ന്ത്യ​യി​ലെ ആ​ദ്യ തീ​വ്ര​വാ​ദി” കോ​ഴി​ക്കോ​ട് എ​ന്‍​ഐ​ടി​യി​ല്‍ എ​സ്എ​ഫ്‌​ഐ ബാ​ന​ര്‍


കോ​ഴി​ക്കോ​ട്: ഗോ​ഡ്‌​സേ​യെ അ​നു​കൂ​ലി​ച്ച് ഫേ​സ്ബു​ക്ക് പോ​സ്റ്റി​ട്ട എ​ന്‍​ഐ​ടി പ്ര​ഫ.​ഷൈ​ജ ആ​ണ്ട​വ​നെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്ന​തി​നി​ടെ കോ​ഴി​ക്കോ​ട് എ​ന്‍​ഐ​ടി​യി​ല്‍ ബാ​ന​റു​മാ​യി എ​സ്എ​ഫ്‌​ഐ.

‘ഗോ​ഡ്‌​സെ ഇ​ന്ത്യ​യി​ലെ ആ​ദ്യ തീ​വ്ര​വാ​ദി’ എ​ന്നാ​ണ് ബാ​ന​റി​ലു​ള്ള​ത്.എ​സ്എ​ഫ്‌​ഐ കോ​ഴി​ക്കോ​ട് എ​ന്ന പേ​രി​ലാ​ണ് ബാ​ന​ര്‍.​ഷൈ​ജ ആ​ണ്ട​വ​നെ പു​റ​ത്താ​ക്ക​ണ​മെ​ന്നാ​ണ് പ്ര​തി​ഷേ​ധ​ക്കാ​രു​ടെ ആ​വ​ശ്യം.

ഷൈ​ജ ആ​ണ്ട​വ​നെ​തി​രെ ഉ​ചി​ത​മാ​യ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് സ്റ്റു​ഡ​ന്‍റ് അ​ഫ​യേ​ഴ്‌​സ് കൗ​ണ്‍​സി​ലും എ​ന്‍​ഐ​ടി ഡ​യ​റ​ക്ട​റോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

“ഹി​ന്ദു മ​ഹാ​സ​ഭ പ്ര​വ​ര്‍​ത്ത​ക​നാ​യ നാ​ഥു​റാം വി​നാ​യ​ക് ഗോ​ഡ്‌​സെ ഭാ​ര​ത​ത്തി​ലെ ഒ​രു​പാ​ട് പേ​രു​ടെ ഹീ​റോ’ എ​ന്ന കു​റി​പ്പോ​ടെ ഗാ​ന്ധി​യു​ടെ ര​ക്ത​സാ​ക്ഷി​ത്വ ദി​ന​ത്തി​ല്‍ കൃ​ഷ്ണ​രാ​ജ് എ​ന്ന പ്രൊ​ഫൈ​ലി​ല്‍ നി​ന്നും പോ​സ്റ്റ് ചെ​യ്ത ചി​ത്ര​ത്തി​ന് താ​ഴെ​യാ​ണ് ഷൈ​ജ ആ​ണ്ട​വ​ന്‍ ക​മ​ന്‍റ ചെ​യ്ത​ത്.

Related posts

Leave a Comment