സി​പി​എം- സി​പി​ഐ പോരാട്ടത്തിൽ  തകർന്നടിഞ്ഞ് സിപിഐ; കുമരംപുത്തൂർ ഹൗസിംഗ് സൊസൈറ്റിയിൽ സി​പി​എം പാ​ന​ലി​ന് അ​ട്ടി​മ​റി വി​ജ​യം

മ​ണ്ണാ​ർ​ക്കാ​ട്: സി​പി​എ​മ്മും സി​പി​ഐ​യും നേ​ർ​ക്കു​നേ​ർ പോ​രാ​ടി​യ കു​മ​രം​പു​ത്തൂ​ർ കോ-​ഓ​പ്പ​റേ​റ്റീ​വ് ഹൗ​സിം​ഗ് സൊ​സൈ​റ്റി​യി​ലേ​ക്ക് ഇ​ന്ന​ലെ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​പി​ഐ മു​ന്ന​ണി​യെ തോ​ല്പി​ച്ച് സി​പി​എം മു​ന്ന​ണി വ​ൻ​വി​ജ​യം നേ​ടി. മു​ന്ന​ണി സ​മ​വാ​ക്യം മാ​റ്റി​മ​റി​ച്ച് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പാ​യി​രു​ന്നു ഇ​വി​ടെ.

സി​പി​ഐ​യി​ൽ​നി​ന്ന് പു​റ​ത്താ​ക്കി​യ മു​ൻ​സം​ഘം പ്ര​സി​ഡ​ന്‍റ് പി.​പ്ര​ഭാ​ക​ര​ൻ ഉ​ൾ​പ്പെ​ട്ട സി​പി​എ​മ്മി​ന്‍റെ ഇ​ട​തു​പ​ക്ഷ സ​ഹ​ക​ര​ണ​മു​ന്ന​ണി പാ​ന​ലും സി​പി​ഐ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി പാ​ലോ​ട് മ​ണി​ക​ണ്ഠ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ഹ​ക​ര​ണ സം​ര​ക്ഷ​ണ​മു​ന്ന​ണി പാ​ന​ലും ത​മ്മി​ലാ​ണ് മ​ത്സ​ര​മു​ണ്ടാ​യ​ത്.

ര​ണ്ട​ര​പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി സി​പി​ഐ​യു​ടെ അ​ധീ​ന​ത​യി​ലു​ള്ള ജി​ല്ല​യി​ലെ ഏ​ക സ​ഹ​ക​ര​ണ​സം​ഘ​മാ​യി​രു​ന്നു ഇ​ത്.
സി​പി​ഐ ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​മാ​യി​രു​ന്ന പി.​പ്ര​ഭാ​ക​ര​നും സി​പി​ഐ നേ​തൃ​ത്വ​വും ത​മ്മി​ലു​ണ്ടാ​യ അ​സ്വാ​ര​സ്യ​ങ്ങ​ളാ​ണ് പ്ര​ഭാ​ക​ര​നെ​തി​രേ പാ​ർ​ട്ടി ന​ട​പ​ടി​ക്ക് കാ​ര​ണ​മാ​യ​ത്.

ഏ​താ​നും​മാ​സ​ങ്ങ​ൾ​ക്കു​മു​ന്പ് സം​ഘ​ത്തി​ന്‍റെ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന പി.​പ്ര​ഭാ​ക​ര​നെ സി​പി​ഐ​യി​ൽ​നി​ന്നു പു​റ​ത്താ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് അ​ദ്ദേ​ഹം സി​പി​എ​മ്മി​നോ​ടൊ​പ്പം കൂ​ടി​യാ​ണ് ഇ​വി​ടെ മ​ത്സ​രി​ച്ച​ത്.ആ​കെ​യു​ള്ള 10,160 വോ​ട്ട​ർ​മാ​രി​ൽ 5230 പേ​രാ​ണ് വോ​ട്ടു​ചെ​യ്യാ​നെ​ത്തി​യ​ത്. 51.47 ശ​ത​മാ​ന​മാ​ണ് പോ​ളിം​ഗ്. 11 അം​ഗ ഡ​യ​റ​ക്ട​ർ ബോ​ർ​ഡാ​ണ് സൊ​സൈ​റ്റി​യി​ലു​ള്ള​ത്.

ഇ​ട​തു​പ​ക്ഷ സ​ഹ​ക​ര​ണ​മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ളാ​യ എ​ൻ.​അ​ജീ​ഷ് കു​മാ​ർ, വി.​മോ​ഹ​ൻ​ദാ​സ്, സി.​പി.​അ​നി​ൽ​കു​മാ​ർ, ഉ​സ്മാ​ൻ, പി.​പ്ര​ഭാ​ക​ര​ൻ, കെ.​ബാ​ല​ൻ, എ.​നി​ഷാ​ദ്, പി.​കെ.​ശാ​ന്ത​കു​മാ​രി, പി.​എം.​ബി​ന്ദു, പി.​എം.​ഉ​മാ​ദേ​വി, അ​നൂ​പ് എ​ന്നി​വ​ര​ട​ങ്ങു​ന്ന പാ​ന​ലാ​ണ് വി​ജ​യി​ച്ച​ത്.

ഇ​തി​ൽ സി​പി​എ​മ്മി​ലെ പി.​പ്ര​ഭാ​ക​ര​ന് 2950 വോ​ട്ട് ല​ഭി​ച്ച​പ്പോ​ൾ സി​പി​ഐ​യി​ലെ പി.​മ​ണി​ക​ണ്ഠ​ന് 1845 വോ​ട്ടാ​ണ് ല​ഭി​ച്ച​ത്. സി​പി​എ​മ്മി​ലെ അ​നൂ​പി​നാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ വോ​ട്ട് ല​ഭി​ച്ച​ത്.പി.​പ്ര​ഭാ​ക​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സി​പി​എം മു​ന്ന​ണി​യാ​ക​ട്ടെ 1112 പാ​ന​ൽ വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് വി​ജ​യി​ച്ച​ത്.

ക​ഴി​ഞ്ഞ ര​ണ്ടു പ​തി​റ്റാ​ണ്ടാ​യി സി​പി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഭ​ര​ണ​സ​മി​തി​യു​ടെ നി​ല​വി​ലെ കാ​ലാ​വ​ധി തീ​രു​ന്ന​തി​ന്‍റെ ഏ​താ​നും​മാ​സം​മു​ന്പ് പ്ര​സി​ഡ​ന്‍റ് അ​ട​ക്ക​മു​ള്ള നാ​ലു ഡ​യ​റ​ക്ട​ർ​മാ​ർ രാ​ജി​വ​ച്ച​തോ​ടെ​യാ​ണ് ബോ​ർ​ഡ് പി​രി​ച്ചു​വി​ട്ട​ത്. പിന്നീട് ഇ​വ​ർ സി​പി​എ​മ്മി​നൊ​പ്പം ചേ​ർന്നു.

Related posts