വി​മാ​നയാത്രക്കാരന്‍റെ പാ​ന്‍റി​നു​ള്ളി​ൽ 25 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണം; വ​ട​ക​ര സ്വ​ദേ​ശി ഫ​സ്നീ​റിൽ പിടിയിൽ

മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽനി​ന്നു പാ​ന്‍റി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ചു ക​ട​ത്തു​ക​യാ​യി​രു​ന്ന സ്വ​ർ​ണം പി​ടി​കൂ​ടി.ദു​ബാ​യി​ൽനി​ന്നു എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ത്തി​ലെ​ത്തി​യ കോ​ഴി​ക്കോ​ട് വ​ട​ക​ര സ്വ​ദേ​ശി ഫ​സ്നീ​റി​ൽനി​ന്നാ​ണ് 25 ല​ക്ഷം രൂ​പ വ​രു​ന്ന സ്വ​ർ​ണം ക​സ്റ്റം​സ് പി​ടി​കൂ​ടി​യ​ത്.

ക​സ്റ്റം​സ് ചെ​ക്കിം​ഗ് ഇ​ൻ പ​രി​ശോ​ധ​ന​യി​ൽ സം​ശ​യം തോ​ന്നി​യ​തി​നെ തു​ട​ർ​ന്നു ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ർ യാ​ത്ര​ക്കാ​ര​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് സ്വ​ർ​ണം ക​ണ്ടെ​ത്തി​യ​ത്.

പേ​സ്റ്റ് രൂ​പ​ത്തി​ലു​ള്ള സ്വ​ർ​ണം പാ​ന്‍റി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ചാ​ണ് ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്. 25 ല​ക്ഷം രൂ​പ വ​രു​ന്ന 412 ഗ്രാം ​സ്വ​ർ​ണ​മാ​ണ് ഇ​യാ​ളി​ൽനി​ന്നു പി​ടി​കൂ​ടി​യ​ത്. പേ​സ്റ്റ് രൂ​പ​ത്തി​ലു​ള്ള സ്വ​ർ​ണം പി​ന്നീ​ട് വേ​ർ​തി​രി​ച്ചെ​ടു​ത്തു.

ക​സ്റ്റം​സ് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ഇ.​വി.​ശി​വ​രാ​മ​ൻ, സൂ​പ്ര​ണ്ട് സു​മി​ത് കു​മാ​ർ, ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ രാ​ധാ​കൃ​ഷ്ണ​ൻ, ഷെ​മ്മി, രാ​ജ​ശേ​ഖ​ര റെ​ഡ്ഡി, നി​തീ​ഷ്, ഹ​വി​ൽ​ദാ​ർ വ​ത്സ​ല, ബോ​ബി​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി സ്വ​ർ​ണം ക​ണ്ടെ​ത്തി​യ​ത്.

Related posts

Leave a Comment