സന്നിധാനത്ത് കൂട്ടം തെറ്റിയാൽ പേടി വേണ്ട; എല്ലാ കുഞ്ഞ് കൈകളിലും ഇനി രക്ഷാ വളയം

മ​ണ്ഡ​ല കാ​ല നി​ർ​വൃ​തി​യി​ൽ സ​ന്നി​ധാ​നം ഭ​ക്തി മു​ഖ​രി​ത​മാ​യി​രി​ക്കു​ക​യാ​ണ്. ദി​വ​സം തോ​റും ധാ​രാ​ളം ഭ​ക്ത ജ​ന​ങ്ങ​ളാ​ണ് ശ​ബ​രി​മ​ല​യി​ൽ ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന​ത്. കു​ഞ്ഞ​യ്യ​പ്പ​ൻ​മാ​രും മാ​ളി​ക​പ്പു​റ​വും അ​യ്യ​നെ കാ​ണാ​നെ​ത്തു​മ്പോ​ൾ ഇ​നി ക​യ്യി​ൽ ഈ ​ടാ​ഗ് കൂ​ടി ധ​രി​ക്ക​ണം.

അ​വ​ർ കൂ​ട്ടം തെ​റ്റി പോ​കാ​ൻ സാ​ധ്യ​ത ഉ​ള്ള​തി​നാ​ലാ​ണ് പോ​ലീ​സ് ടാ​ഗ് സം​വി​ധാ​നം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. കൂ​ട്ടം തെ​റ്റി​യാ​ൽ അ​വ​രെ സു​ര​ക്ഷി​ത ക​ര​ങ്ങ​ളി​ൽ എ​ത്തി​ക്കാ​നാ​ണ് ടാ​ഗ് സം​വി​ധാ​നം.

കു​ഞ്ഞി​ന്‍റെ കൂ​ടെ​യു​ള്ള​വ​രു​ടെ ഫോ​ൺ ന​മ്പ​ർ, പേ​ര് എ​ന്നി​വ​യാ​ണ് ടാ​ഗി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഒ​റ്റ നോ​ട്ട​ത്തി​ൽ ഒ​രു വ​ള പോ​ലെ തോ​ന്നു​മെ​ങ്കി​ലും കു​ഞ്ഞു​ങ്ങ​ളെ അ​വ​രു​ടെ ര​ക്ഷി​താ​ക്ക​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തു​ന്ന എ​ല്ലാ രേ​ഖ​ക​ളും ഉ​ൾ പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ടാ​ഗ് ക​യ്യി​ൽ കെ​ട്ടി​യാ​ണ് പൊ​ലീ​സ് കു​ട്ടി​ക​ളെ പ​മ്പ​യി​ൽ നി​ന്ന് മ​ല ക​യ​റ്റി വി​ടു​ന്ന​ത്. പ​മ്പ​യി​ൽ ഗാ​ർ​ഡ് സ്റ്റേ​ഷ​നോ​ട് ചേ​ർ​ന്നാ​ണ് കു​ട്ടി​ക​ളു​ടെ ക​യ്യി​ൽ ടാ​ഗ് ധ​രി​പ്പി​ക്കു​ന്ന​ത്. നി​ർ​ബ​ന്ധ​മാ​യും കു​ഞ്ഞു​ങ്ങ​ളു​ടെ ക​യ്യി​ൽ ഈ ​ടാ​ഗ് ധ​രി​പ്പി​ക്ക​ണം.

Related posts

Leave a Comment