പ​ഴു​ത​ട​ച്ച പ​രി​ശോ​ധ​ന;   വിമാനത്താവള റോഡിൽ നിന്നും കണ്ടെത്താനായത് 3.4 കി​ലോ സ്വ​ര്‍​ണ​വും 13.13 ല​ക്ഷം രൂ​പ​യും; നാലുപേർ പിടിയിൽ


കൊ​ണ്ടോ​ട്ടി:​ ഞാ​യ​റാ​ഴ്ച ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള റോ​ഡി​ല്‍ ക​ള​ള​ക്ക​ട​ത്ത് സം​ഘ​ത്തി​ന്‍റെ വാ​ഹ​ന​ത്തി​ല്‍നി​ന്നും സ​ഹാ​യി​ക​ളി​ല്‍നി​ന്നു​മാ​യി ഡിആ​ര്‍ഐ സം​ഘം പി​ടി​ച്ചെ​ടു​ത്ത​ത് 3.4 കി​ലോ സ്വ​ര്‍​ണ​വും 13.13 ല​ക്ഷം രൂ​പ​യും.​

ആ​റ് പ്ര​ത്യേ​ക ബാ​ഗി​ലാ​യി നാ​ലു​കി​ലോ​യി​ലേ​റെ സ്വ​ര്‍​ണ മി​ശ്രി​ത​ത്തി​ല്‍ നി​ന്ന് 3.4 കി​ലോ സ്വ​ര്‍​ണ​മാ​ണു വേ​ര്‍​തി​രി​ച്ചെ​ടു​ത്ത​ത്.​ കാ​റി​ലു​ണ്ടാ​യി​രു​ന്ന പ്ര​തി നി​സാ​റി​ല്‍നി​ന്ന് 51,000 രൂ​പ​യും ക​ണ്ടെ​ടു​ത്തു.​

കേ​സി​ല്‍ മൂ​ന്നാം പ്ര​തി അ​ബ്ദു​ള്‍ സ​ലാ​മി​ന്‍റെ വീ​ട്ടി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 11 ല​ക്ഷം രൂ​പ​യും ഇ​യാ​ളു​ടെ കാ​റി​ല്‍നി​ന്ന് 1.62 ല​ക്ഷ​വും ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. ​

ക​ള്ളക്ക​ട​ത്ത് സൂ​ത്ര​ധാ​ര​ന്‍ നി​സാ​ര്‍ ന​ല്‍​കി​യ​താ​ണ് പ​ണ​മെ​ന്നു സ​ലാം മൊ​ഴി ന​ല്‍​കി.​ നേ​ര​ത്തെ സ്വ​ര്‍​ണ​ക്കടത്തി​നു സ​ഹാ​യി​ച്ച​തി​നു​ള​ള പ്ര​തി​ഫ​ല​മാ​യാ​ണ് തു​ക ന​ല്‍​കി​യ​ത്.

കള്ളക്കടത്തിന്‍റെ സൂ​ത്ര​ധാ​ര​നാ​യ നി​സാ​റി​നെ പി​ടി​കൂ​ടി ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് ക​ള​ള​ക്ക​ട​ത്തി​ന്‍റെ റൂ​ട്ട് വ്യ​ക്ത​മാ​യ​ത്.​ ഇ​തോ​ടെ പ​ഴു​ത​ട​ച്ച പ​രി​ശോ​ധ​ന​യാ​യി​രു​ന്നു.​

വി​മാ​ന​ത്താ​വ​ള ക്ലീ​നി​ംഗ് സൂ​പ്പ​ര്‍​വൈ​സ​ര്‍​മാ​ര്‍ അ​ട​ക്കം ഒ​ളി​വി​ല്‍ പോ​വു​ന്നതിനു മു​മ്പ് ത​ന്നെ നാ​ലു​പേ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.​

Related posts

Leave a Comment