കൊച്ചു കള്ളാ പണി പറ്റിച്ചു കളഞ്ഞല്ലോ ! വധുവും വരനും ചുംബിക്കുന്നതു കണ്ടുനിന്ന കൊച്ചു പയ്യന്‍ അടുത്തു നിന്ന ഫ്‌ളവര്‍ ഗേളിനെ ഉമ്മവച്ചു;രസകരമായ വീഡിയോ വൈറലാവുന്നു…

ഫിലിപ്പീന്‍സില്‍ നടന്ന ഒരു കല്യാണത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നത്. കല്യാണത്തില്‍ പങ്കെടുത്തവരെയെല്ലാം ഞെട്ടിച്ചത് ഒരു കൊച്ചു പയ്യന്റെ പ്രവൃത്തിയായിരുന്നു. വിവാഹത്തിനുശേഷം വധുവരന്മാര്‍ പരസ്പരം ചുംബിക്കുന്നതുകണ്ട് അവിടെ ഉണ്ടായിരുന്ന ഫ്‌ളവര്‍ ഗേളിനെ അപ്രതീക്ഷിതമായി ആണ്‍കുട്ടി ചുംബിച്ചത് കണ്ടുനിന്നവരെയെല്ലാം ചിരിപ്പിച്ചു.

മനിലയിലെ പളളിയില്‍ വിവാഹിതരായശേഷം പുറത്തുവന്നപ്പോഴാണ് വധുവിനോടും വരനോടും പരസ്പരം ചുംബിക്കാന്‍ ഫോട്ടോഗ്രാഫര്‍ ക്ലെഗ് ജോണ്‍ ആവശ്യപ്പെട്ടത്. ഈ സമയത്ത് അവിടെ ഉണ്ടായിരുന്ന കുട്ടികളോട് കൈകൊണ്ട് കണ്ണ് പൊത്താന്‍ ആവശ്യപ്പെട്ടു. പക്ഷേ ഫോട്ടോഗ്രാഫര്‍ ചുംബിക്കാന്‍ പറഞ്ഞതും ആണ്‍കുട്ടി കൈമാറ്റി പെണ്‍കുട്ടിയെ ചുംബിക്കാന്‍ ശ്രമിച്ചു. പെണ്‍കുട്ടി തല തിരിച്ചതും കവിളില്‍ ഉമ്മ വയ്ക്കുകയും ചെയ്തു. അപ്രതീക്ഷിതമായി ലഭിച്ച ചുംബനത്തില്‍ ഞെട്ടിയ പെണ്‍കുട്ടിയെ അവിടെയുണ്ടായിരുന്ന സ്ത്രീകള്‍ ആശ്വസിപ്പിക്കുന്നതും കാണാമായിരുന്നു. എന്തായാലും വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വമ്പന്‍ ഹിറ്റിയിരിക്കുകയാണ്.

Related posts