മു​ക്കൂ​ട്ടു​ത​റ​യി​ൽ കാ​ണാ​താ​യ സ്വ​ർ​ണം ന​ന്മ​നിറഞ്ഞ കൈ​കളിലൂടെ ഏ​റ്റു​മാ​നൂ​രി​ലെ ഉ​ട​മ​യിലേക്ക്’; സ​ത്പ്ര​വൃ​ത്തി ചെ​യ്ത യു​വാ​ക്ക​ളോ​ട് നന്ദിപറഞ്ഞ്  യുവതിയും കുടുംബവും

ഏ​റ്റു​മാ​നൂ​രി​ൽനി​ന്നു മു​ക്കൂ​ട്ടു​ത​റ​യി​ലെ​ത്തി​യ​തി​നി​ടെ ഉ​ത്സ​വ​തി​ര​ക്കി​ൽ ന​ഷ്ട​പ്പെ​ട്ട സ്വ​ർ​ണ ചെ​യി​ൻ ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷം യു​വ​തി​ക്ക് തി​രി​കെ കി​ട്ടി​യ​ത് ന​ന്മ​ക​ൾ നി​റ​ഞ്ഞ നി​ര​വ​ധി കൈ​ക​ളി​ലൂ​ടെ. അ​തി​ന് വ​ഴി​യൊ​രു​ങ്ങി​യ​താ​ക​ട്ടെ ര​ണ്ട് യു​വാ​ക്ക​ളി​ൽനി​ന്നും.

ക​ഴി​ഞ്ഞ ദി​വ​സം മു​ക്കൂ​ട്ടു​ത​റ തി​രു​വ​മ്പാ​ടി ശ്രീ​കൃ​ഷ്ണ സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​നി​ടെ​യാ​ണ് സം​ഭ​വം. മു​ട്ട​പ്പ​ള്ളി​യി​ൽനി​ന്നു വി​വാ​ഹി​ത​യാ​യി ഏ​റ്റു​മാ​നൂ​രി​ൽ കു​ടും​ബ​മാ​യി താ​മ​സി​ക്കു​ന്ന യു​വ​തി ഉ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യ​തി​നി​ടെ കൈ​യി​ൽനി​ന്നു ചെ​യി​ൻ ഊ​ർ​ന്ന് വീ​ണ് കാ​ണാ​താ​വു​ക​യാ​യി​രു​ന്നു.

പ​ലേട​ത്തും തെ​ര​ഞ്ഞെ​ങ്കി​ലും കാ​ണാ​താ​യ​തോ​ടെ യു​വ​തി തി​രി​കെ മ​ട​ങ്ങി.ഇ​തി​നി​ടെ ഉ​ത്സ​വ ആ​റാ​ട്ട് ഘോ​ഷ​യാ​ത്ര കാ​ണാ​ൻ മു​ക്കൂ​ട്ടു​ത​റ ടൗ​ണി​ൽ എ​ത്തി​യ പാ​ണ​പി​ലാ​വ് ഡി​വൈ​എ​ഫ്ഐ യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ കോ​യി​ക്ക​ലേ​ത്ത് ഹ​രി​പ്ര​സാ​ദ്, ശാ​ന്തി മ​ന്ദി​രം അ​ഭി​ഷേ​ക് സു​നി​ൽ എ​ന്നി​വ​ർ​ക്ക് ടൗ​ണി​ൽ റോ​ഡ​രി​കി​ൽ വീ​ണു കി​ട​ന്ന നി​ല​യി​ൽ ചെ​യി​ൻ കി​ട്ടി.

ഇ​വ​ർ ഉ​ത്സ​വ​ത്തി​ന്‍റെ ട്രാ​ഫി​ക് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​ര​ന് ചെ​യി​ൻ കൈ​മാ​റി. സ്റ്റേ​ഷ​നി​ൽനി​ന്നു ല​ഭി​ച്ച നി​ർ​ദേ​ശ​പ്ര​കാ​രം ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ളെ ക​ണ്ട് പോ​ലീ​സു​കാ​ര​ൻ ചെ​യി​ൻ ഏ​ൽ​പ്പി​ച്ചു.

ഉ​ത്സ​വ​പ​രി​പാ​ടി​ക​ൾ ന​ട​ക്കു​ന്ന സ്റ്റേ​ജി​ൽ മൈ​ക്കി​ലൂ​ടെ പ​ലത​വ​ണ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​പ്പ് ന​ൽ​കി​യി​ട്ടും ഉ​ട​മ​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല. ഇ​തോ​ടെ ഭാ​ര​വാ​ഹി​ക​ൾ ചെ​യി​ൻ പോ​ലീ​സി​ന് തി​രി​കെ കൈ​മാ​റി.

ഇ​തി​ന് പി​ന്നാ​ലെ ഉ​ട​മ​സ്ഥാ​വ​കാ​ശം ഉ​ന്ന​യി​ച്ച് ര​ണ്ടുപേ​ർ സ്റ്റേ​ഷ​നി​ൽ എ​ത്തി. ഈ ചെ​യി​ൻ അ​ല്ല ത​നി​ക്ക് ന​ഷ്ട​പ്പെ​ട്ട​തെ​ന്ന നി​ജ​സ്ഥി​തി അ​റി​യി​ച്ച് ആ​ദ്യ​ത്തെ ആ​ൾ മ​ട​ങ്ങി. 

​രണ്ടാ​മ​ത്തെ ആ​ൾ ന​ൽ​കി​യ അ​ട​യാ​ള​ങ്ങ​ൾ ശ​രി​യാ​ണെ​ന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക്‌ ബോ​ധ്യ​പ്പെ​ട്ടു. യു​വ​തി​യു​ടെ മു​ട്ട​പ്പ​ള്ളി​യി​ലു​ള്ള ബ​ന്ധു​ക്ക​ളാ​ണ് സ്റ്റേ​ഷ​നി​ൽ എ​ത്തി​യ​ത്.

ചെ​യി​ൻ ക​ണ്ടെ​ടു​ത്ത യു​വാ​ക്ക​ളെ സ്റ്റേ​ഷ​നി​ൽ പോ​ലീ​സ് വി​ളി​ച്ചു വ​രു​ത്തി​യ ശേ​ഷം യു​വാ​ക്ക​ളെ കൊ​ണ്ട് ചെ​യി​ൻ കൈ​മാ​റി.

ന​ഷ്ട​പ്പെ​ട്ട ചെ​യി​ൻ ഇ​നി കി​ട്ടി​ല്ലെ​ന്ന്‌ ക​രു​തി ഏ​റെ ദുഃ​ഖ​ത്തി​ലാ​യി​രു​ന്നു മ​ക​ളെ​ന്ന് പ​റ​ഞ്ഞ മാ​താ​പി​താ​ക്ക​ൾ സ​ത്പ്ര​വൃ​ത്തി ചെ​യ്ത യു​വാ​ക്ക​ളോ​ടും ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ളോ​ടും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രോ​ടും ന​ന്ദി അ​റി​യി​ച്ചു.

Related posts

Leave a Comment