റി​ട്ട​യേർ​ഡ് അ​ധ്യാ​പി​ക​യെ ത​ല​യ്ക്ക​ടി​ച്ചു കൊ​ന്ന് ആ​ഭ​ര​ണ​ങ്ങ​ൾ കവർന്നു; മതിൽ ചാടിയെത്തിയ കള്ളനെ പിടികൂടി മീൻകാരൻ; അയൽവാസിയായ കൊലപാതകിയെ കണ്ട് ഞെട്ടി നാട്ടുകാർ


വാ​ട​ന​പ്പ​ള്ളി (തൃ​ശൂ​ർ): വാ​ട​ന​പ്പ​ള്ളി ഗ​ണേ​ശ​മം​ഗ​ല​ത്ത് റി​ട്ട​യേർ​ഡ് അ​ധ്യാ​പി​ക​യാ​യ വ​യോ​ധി​ക​ വീട്ടുമുറ്റത്ത് ത​ല​യ്ക്ക​ടി​യേ​റ്റു മരിച്ചു. വാ​ട​ാന​പ്പ​ള്ളി-ഗു​രു​വാ​യൂ​ർ ഹൈ​വേ​യി​ൽ ഗ​ണേ​ശ​മം​ഗ​ല​ത്ത് വാ​ലി​പ്പ​റ​ന്പി​ൽ വ​സ​ന്ത (77) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

വ​സ​ന്ത​യു​ടെ ദേഹത്തുനി​ന്ന് ആ​ഭ​ര​ണ​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ട്. സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കൊ​ല​പാ​ത​ക​മെ​ന്ന് സം​ശ​യി​ക്കു​ന്നു. സം​ഭ​വ​ത്തി​ൽ ഒ​രാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ഇ​യാ​ളെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.ഇ​ന്നു​രാ​വി​ലെ ഏ​ഴി​നാ​യി​രു​ന്നു കൊ​ല​പാ​ത​കം ന​ട​ന്ന​ത്. വ​സ​ന്ത​യു​ടെ നി​ല​വി​ളി കേ​ട്ട് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​രാ​ണ് സം​ഭ​വം ആ​ദ്യമ​റി​യു​ന്ന​ത്.

ത​ല​യ്ക്ക് അ​ടി​യേ​റ്റ വ​സ​ന്ത വീ​ടി​നു പി​റ​കി​ൽ ടൈ​ൽ​പാ​കി​യ മു​റ്റ​ത്ത് ക​മി​ഴ്ന്നു​കി​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു. അ​ടി​യേ​റ്റ ഉ​ട​നെ മ​ര​ണം ന​ട​ന്നു​വെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

ഈ ​വീ​ട്ടി​ൽനി​ന്നു മ​തി​ൽ ചാ​ടി പോ​കു​ക​യാ​യി​രു​ന്ന പ​രി​സ​ര​വാ​സി​യെ മീ​ൻ വി​ൽപനക്കാരൻ പി​ടി​കൂ​ടി മൊ​ബൈ​ലി​ൽ പ​ട​മെ​ടു​ത്തിരു​ന്നു.

ദൃശ്യങ്ങൾ പി​ന്നീ​ട് പോ​ലീ​സി​നു കൈ​മാ​റി. പോ​ലീ​സ് ഇയാളെ പി​ടി​കൂ​ടി ചോ​ദ്യം ചെ​യ്തു​വ​രി​ക​യു​മാ​ണ്. ഇ​യാ​ൾ ഇ​തു​വ​രെ കു​റ്റം സ​മ്മ​തി​ച്ചി​ട്ടി​ല്ല.

മ​രി​ച്ച വ​സ​ന്ത വി​വാ​ഹി​ത​യാ​ണെ​ങ്കി​ലും ക​ഴി​ഞ്ഞ 20 വ​ർ​ഷ​ത്തോ​ള​മാ​യി ഒ​റ്റ​യ്ക്കു താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. വാ​ട​ന​പ്പ​ള്ളി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

വ​സ​ന്ത​യു​ടെ മൃ​ത​ദേ​ഹം ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ​ക്കു​ശേ​ഷം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി കൊ​ണ്ടു​പോ​കും. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും, ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

 

Related posts

Leave a Comment