കു​തി​ച്ചു​യ​ർ​ന്ന്; പ​വ​ന് 54,000 രൂ​പ ക​ട​ന്ന് സ്വ​ര്‍​ണ​വി​ല

കൊ​ച്ചി: പ​ശ്ചി​മേ​ഷ്യ​ന്‍ യു​ദ്ധ​ഭീ​തി ത​ല്‍​ക്കാ​ലം ഒ​ഴി​ഞ്ഞി​ട്ടും സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല വീ​ണ്ടും സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡി​ല്‍. ഇ​ന്ന് ഗ്രാ​മി​ന് 95 രൂ​പ​യും പ​വ​ന് 760 രൂ​പ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്.

ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 6,795 രൂ​പ​യും പ​വ​ന് 54,360 രൂ​പ​യു​മാ​യി. അ​ന്താ​രാ​ഷ്ട്ര സ്വ​ര്‍​ണ​വി​ല 2387 ഡോ​ള​റി​ലും രൂ​പ​യു​ടെ വി​നി​മ​യ നി​ര​ക്ക് 83.53 ലു​മാ​ണ്.

ഏ​പ്രി​ല്‍ 12 ലെ ​റി​ക്കാ​ര്‍​ഡ് ആ​ണ് ഇ​ന്ന് തി​രു​ത്തി​യ​ത്. സ്വ​ര്‍​ണ​വി​ല​യി​ല്‍ റി​ക്കാ​ര്‍​ഡ് വ​ര്‍​ധ​ന തു​ട​രു​ക​യാ​ണ്.

ഇ​റാ​ന്‍- ഇ​സ്ര​യേ​ല്‍ യു​ദ്ധ​ഭീ​തി ത​ല്‍​ക്കാ​ലം ഒ​ഴി​ഞ്ഞി​ട്ടും സ്വ​ര്‍​ണ​വി​ല​യി​ല്‍ കു​തി​പ്പ് തു​ട​രു​ക​യാ​ണ്. ഇ​ന്ന് ഒ​രു പ​വ​ന്‍ സ്വ​ര്‍​ണാ​ഭ​ര​ണം വാ​ങ്ങ​ണ​മെ​ങ്കി​ല്‍ പ​ണി​ക്കൂ​ലി​യും ജി​എ​സ്ടി​യും അ​ട​ക്കം 59000 രൂ​പ ന​ല്‍​ക​ണം.

Related posts

Leave a Comment