റിക്കാർഡുകൾ തിരുത്തി തിരുത്തി സ്വർണവില മുന്നേറുന്നു; ഗ്രാമിന് 20 രൂപ വർധിച്ച്  പ​വ​ന് 26,200 പിന്നിട്ടു

കൊ​ച്ചി: സ്വ​ർ​ണ​വി​ല വീ​ണ്ടും റി​ക്കാ​ർ​ഡ് തി​രു​ത്തി. ഗ്രാ​മി​ന് 20 രൂ​പ​യു​ടെ വ​ർ​ധ​ന​വ് രേ​ഖ​പ്പെ​ടു​ത്തി പ​വ​ന് 26,200 രൂ​പ​യ്ക്കാ​ണ് സം​സ്ഥാ​ന​ത്ത് ഇ​ന്ന് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ 19 ന് ​രേ​ഖ​പ്പെ​ടു​ത്തി​യ റി​ക്കാ​ർ​ഡാ​ണ് ത​ക​ർ​ന്ന​ത്. പ​വ​ന് 26,120 രൂ​പ​യാ​യി​രു​ന്നു അ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ഈ ​മാ​സം ആ​ദ്യ മൂ​ന്നു ദി​വ​സ​ത്തി​നി​ടെ​മാ​ത്രം പ​വ​ന് 520 രൂ​പ​യു​ടെ​യും ഗ്രാ​മി​ന് 65 രൂ​പ​യു​ടെ​യും വ​ർ​ധ​ന​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ക​ഴി​ഞ്ഞ ഒ​ന്നി​ന് 3210 രൂ​പ​യാ​യി​രു​ന്നു ഗ്രാ​മി​ന്‍റെ വി​ല. ഇ​ന്ന​ലെ ര​ണ്ടു ത​വ​ണ​യാ​യി വി​ല വ​ർ​ധി​ച്ച് 3255 രൂ​പ​യാ​യി. ഇ​ന്നാ​ക​ട്ടെ വി​ല വീ​ണ്ടും വ​ർ​ധി​ച്ച് സ​ർ​വ​കാ​ല റി​ക്കാ​ർ​ഡാ​യ ഗ്രാ​മി​ന് 3275 രൂ​പ​യി​ലേ​ക്ക് ക​യ​റു​ക​യാ​യി​രു​ന്നു.

Related posts