കലർപ്പില്ലാത്ത മനുഷ്യൻ, ശുദ്ധമായ മനസിനുടമ, എങ്ങും പോസിറ്റിവിറ്റി പടർത്തുന്നയാൾ; ഗോപി സുന്ദറിനെക്കുറിച്ച് വാചാലയായി മയോനി

പ​ല​പ്പോ​ഴും സൈ​ബ​ർ ആ​ക്ര​മ​ണം നേ​രി​ടേ​ണ്ടി വ​രു​ന്ന ആ​ളു​ക​ളി​ൽ ഒ​രാ​ളാ​ണ് സം​ഗീ​ത സം​വി​ധാ​യ​ക​ൻ ഗോ​പി സു​ന്ദ​ർ. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ വ്യ​ക്തി​പ​ര​മാ​യ ജീ​വി​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള വി​മ​ർ​ശ​ന​ങ്ങ​ളാ​ണ് കൂ​ടു​ത​ലും. ഗാ​യി​ക അ​ഭ​യ ഹി​ര​ൺ​മ​യി​യു​മൊ​ത്ത് ദീ​ർ​ഘ കാ​ല​മാ​യി ഗോ​പി ലി​വിം​ഗ് ടു​ഗ​ദ​റി​ലാ​യി​രു​ന്നു. പി​ന്നീ​ട് ഈ ​ബ​ന്ധം ഉ​പേ​ക്ഷി​ച്ച് ഗാ​യി​ക അ​മൃ​ത സു​രേ​ഷു​മാ​യൊ​ത്ത് ജീ​വി​ക്കാ​ൻ തു​ട​ങ്ങി. അ​മൃ​ത​യു​മാ​യു​ള്ള ബ​ന്ധ​ത്തെ തു​ട​ർ​ന്നാ​ണ് ഗോ​പി​ക്കെ​തി​രേ സൈ​ബ​ർ ആ​ക്ര​മ​ണം കൂ​ടു​ത​ലാ​യും വ​രാ​ൻ തു​ട​ങ്ങി​യ​ത്.

അ​മൃ​ത​യും ഗോ​പി​യും ത​മ്മി​ൽ വേ​ർ​പി​രി​ഞ്ഞോ ഇ​ല്ല​യോ എ​ന്ന കാ​ര്യ​ത്തി​ൽ ഇ​പ്പോ​ഴും വ്യ​ക്ത​ത വ​ന്നി​ട്ടി​ല്ല. ഇ​രു​വ​രും ബ്രേ​ക്ക​പ്പ് ആ​യി എ​ന്ന ത​ര​ത്തി​ൽ പ​ല ഗോ​സി​പ്പു​ക​ളും പു​റ​ത്തു വ​രു​ന്നു​ണ്ടെ​ങ്കി​ലും ഇ​വ​ർ ഇ​തി​നെ​തി​രേ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. ഇ​തി​നി​ടെ​യാ​ണ് മ​യോ​നി എ​ന്ന​പേ​രിൽ അ​റി​യ​പ്പെ​ടു​ന്ന ആ​ർ​ട്ടി​സ്റ്റ് പ്രി​യ നാ​യ​ർ​ക്ക് ഒ​പ്പ​മു​ള്ള ഗോ​പി​യു​ടെ ഫോ​ട്ടോ​ക​ൾ പു​റ​ത്തു​വ​ന്ന​ത്. ഇ​തും വ​ലി​യ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യി. ഇ​തൊ​ന്നും ത​ന്നെ ബാ​ധി​ക്കു​ന്ന കാ​ര്യ​മ​ല്ല എ​ന്ന ത​ര​ത്തി​ലാ​ണ് ഗോ​പി​യു​ടെ ജീ​വി​ത യാ​ത്ര. ഇ​തി​നി​ടെ​ മ​യോ​നി ഗോ​പി സു​ന്ദ​റിനെ പു​ക​ഴ്ത്തി കൊ​ണ്ട് പ​ങ്കു​വ​ച്ച​ കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്.

ജെം ​ഓ​ഫ് എ ​പേ​സ​ൺ!. ക​ല​ർ​പ്പി​ല്ലാ​ത്ത ശു​ദ്ധ​മാ​യ ക​ഴി​വും പോ​സി​റ്റി​വി​റ്റി​യും നി​റ​ഞ്ഞ ആ​ളാ​ണ് ഇ​ദ്ദേ​ഹം. ഈ ​ജീ​വി​തം അ​ദ്ദേ​ഹ​ത്തെ ഒ​രി​ക്ക​ലും പി​ന്നോ​ട്ട് വ​ലി​ക്കു​ന്നി​ല്ല. യാ​തൊ​ന്നും അ​ദ്ദേ​ഹ​ത്തെ ത​ട​യു​ന്നു​മി​ല്ല. അ​താ​ണ് എ​ന്നെ അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്ന​ത്. ഒ​രു പ​ക്ഷി​യെ പോ​ലെ പ​റ​ന്ന്, ജീ​വി​ത​മെ​ന്ന യാ​ത്ര തു​ട​രു​ക​യും, സം​ഗീ​ത​ത്തി​ലൂ​ടെ മാ​ന്ത്രി​ക​ത സൃ​ഷ്ടി​ക്കു​ക​യും ചെ​യ്യു​ന്ന ന​ല്ല മ​ന​സി​ന് ഉ​ട​മ​യാ​ണ് ഇ​ദ്ദേ​ഹം. ഓ​രോ നി​മി​ഷ​വും അ​ദ്ദേ​ഹം സ​മ്മാ​നി​ക്കു​ന്ന ല​ളി​ത​മാ​യ മാ​ന്ത്രി​ക​ത​യ്ക്ക് ന​ന്ദി”, എ​ന്നാ​ണ് മ​യോ​നി ഗോ​പി സു​ന്ദ​റി​നെ​ക്കു​റി​ച്ച് പ​റ​ഞ്ഞ​ത്. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Related posts

Leave a Comment