ഗള്‍ഫില്‍ മലയാളി യുവതികള്‍ അടിക്കടി കൊല്ലപ്പെടുന്നു, മരണപ്പെട്ടവരെല്ലാം 29 വയസില്‍ താഴെയുള്ളവരും! ചങ്ങനാശേരിക്കാരി ശാന്തിയുടെ മരണത്തില്‍ സംശയമുന ഭര്‍ത്താവിലേക്ക്, പ്രവാസികളുടെ ആശങ്കകള്‍ ഒഴിയുന്നില്ല

omanഗള്‍ഫ് മേഖലയില്‍ മലയാളി യുവതികള്‍ അടിക്കടി മരണപ്പെടുന്നതില്‍ പ്രവാസലോകത്ത് ഞെട്ടല്‍. ഒമാനില്‍ ചിക്കു റോബര്‍ട്ട് കൊല്ലപ്പെട്ടതിനു പിന്നാലെ ഗള്‍ഫ് മേഖലയില്‍ ഇതുവരെ ഏഴു പെണ്‍കുട്ടികള്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ഇതില്‍ പല കേസുകളിലും പ്രതികളെ പിടികൂടാന്‍ പോലും പോലീസിനായില്ല. കൊല്ലപ്പെട്ടവരുടെ ലിസ്റ്റിലെ അവസാനം ചങ്ങനാശേരി സ്വദേശിനി ശാന്തി തോമസിന്റേതാണ് (29). ശാന്തിയെ വാസസ്ഥലത്ത് മരിച്ചനിലയില്‍ കാണപ്പെടുകയായിരുന്നു. മരണത്തില്‍ ആരോപണത്തിന്റെ മുന നീളുന്നത് ഭര്‍ത്താവ് ആന്റണി ജോസിലേക്കാണ്. ഭര്‍ത്താവില്‍ നിന്ന് ശാന്തിയ്ക്ക് കടുത്ത പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു.

ഒരുമാസം മുമ്പാണ് ദുബായിലെ എമിറേറ്റ് ആശുപത്രിയില്‍ ശാന്തി ജോലിയില്‍ പ്രവേശിച്ചത്. ആന്റണി ദുബായിലെ ഹോട്ടല്‍ ജുമൈറയിലെ ജീവനക്കാരനുമാണ്. കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെ ആന്റണിയുടെ സഹോദരനാണ് മരണ വിവരം ശാന്തിയുടെ വീട്ടുകാരെ വിളിച്ചറിയിച്ചത്. ആന്റണി ആലപ്പുഴ തത്തംപ്പള്ളി സ്വദേശിയാണ്. ഇയാള്‍ ശാന്തിയെ ഉപദ്രവിക്കുമായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. സംഭവം സമഗ്രമായി അന്വേഷിക്കണമെന്നും ശാന്തിയുടെ വീട്ടുകാര്‍ ആവശ്യപ്പെട്ടു.

ഒമാനിലെ സലാലയിലാണ് ഈ വര്‍ഷം ഏറ്റവുമധികം മലയാളി യുവതികള്‍ കൊല്ലപ്പെട്ടത്. ചിക്കു റോബര്‍ട്ടായിരുന്നു ആദ്യ ഇര. വളരെ ദാരുണമായിട്ടായിരുന്നു ചിക്കുവിന്റെ കൊലപാതകം. കേസില്‍ ഭര്‍ത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും ഇയാളെ പിന്നീട് വിട്ടയച്ചു. ഈ കേസില്‍ ഞെട്ടിയിരിക്കേ തിരുവനന്തപുരം ആര്യനാട് മീനാങ്കല്‍ സ്വദേശിനി സിന്ധു  കുത്തേറ്റുമരിച്ചു. ചിക്കു മരിച്ചതിന് തൊട്ടടുത്ത ആഴ്ച്ചയായിരുന്നു ഇത്. ഹോട്ടല്‍ ജീവനക്കാരിയായിരുന്നു സിന്ധു.

ചിക്കുവിന്റെ മരണത്തില്‍ ഭര്‍ത്താവ് ലിന്‍സണിനെ മാസങ്ങളോളം തടവില്‍ വയ്ക്കുകയും ചെയ്തു. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ഇടപെടലിന്റെ ഫലമായാണ്  ലിന്‍സണ്‍ മോചിക്കപ്പെട്ടത്. എന്നാല്‍ സിന്ധുവിന്റെ കൊലയില്‍ അതിവേഗം കൊലയാളിയെ കണ്ടെത്താന്‍ ഒമാന്‍ പൊലീസിന് കഴിയുകയും ചെയ്തു. മോഷണമാണ് കൊലയ്ക്ക് കാരണമെന്നും അറിയിച്ചു. അതിന് തൊട്ടമുമ്പ് മൂവാറ്റുപുഴ സ്വദേശികളുടെ ദുരൂഹമരണവും സംഭവിച്ചു. താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടത്തെിയ സുഹൃത്തുക്കളും ബിസിനസ് പങ്കാളികളുമായിരുന്ന മുഹമ്മദിന്റെയും നജീബിന്റെയും മരണത്തിലും ഇനി വ്യക്തത വന്നിട്ടില്ല.

സലാല ഹില്‍ട്ടണ്‍ ഹോട്ടലിലെ ജീവനക്കാരിയായിരുന്ന സിന്ധുവിനെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടത്തെുകയായിരുന്നു. നാലു വര്‍ഷമായി ഹോട്ടലിലെ ക്‌ളീനിങ് വിഭാഗത്തിലെ ജോലിക്കാരിയായിരുന്നു സിന്ധു. ഒമാനിലേക്ക് രേഖകളില്ലാതെ പ്രവേശിച്ച അറബ് വംശജന്‍ ആണ് പ്രതിയെന്നു റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരം നെടുമങ്ങാട് മീനാങ്കല്‍ സ്വദേശിനി ആയ സിന്ധു കുമാരിക്കു നാല്പത്തി രണ്ടു വയസ്സായിരുന്നു പ്രായം. താമസ സ്ഥലത്ത് കത്തിയുമായി കടന്നുകയറിയ പ്രതി സിന്ധുവിനെ കുത്തുകയായിരുന്നു. കഴിഞ്ഞ വാര്‍ഷം ജൂലയില്‍ ഒമാന്‍ തലസ്ഥാനമായ മസ്കത്തില്‍ തിരുവനന്തപുരം തിരുമല സ്വദേശി സത്യനെ (53) കഴുത്തറുത്തു കൊന്നതും മലയാളികള്‍ ഞെട്ടലോടെയാണ് ഉള്‍ക്കൊണ്ടത്.

Related posts