ചെകുത്താന്റെ അടുക്കള! രക്ഷപ്പെട്ടത് ഒരേയൊരാള്‍; ഒരു ദശാബ്ദത്തിനു ശേഷം ‘ഗുണ കേവ്’ വീണ്ടും വിനോദസഞ്ചാരികള്‍ക്കായി തുറന്നു കൊടുക്കുന്നു; സുബീഷിന് തുണയായത് ശശീന്ദ്രന്റെ ധൈര്യം…

കൊടൈക്കനാല്‍: പത്തു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ‘ഗുണ കേവ്’ സഞ്ചാരികള്‍ക്കായി തുറന്നു കൊടുക്കുന്നു.വിനോദ സഞ്ചാരികളുടെ ദീര്‍ഘ നാളത്തെ ആവശ്യത്തെത്തുടര്‍ന്നാണ് വനം വകുപ്പിന്റെ നടപടി. കൊടൈക്കനാലില്‍നിന്നും 12 കിലോമീറ്റര്‍ അകലെ സമുദ്ര നിരപ്പില്‍ നിന്നും ഏതാണ്ട് 7000 അടി ഉയരത്തില്‍ ഇരുപതു കിലോമീറ്റര്‍ കളോളം വ്യാപിച്ചു കിടക്കുന്ന പൈന്‍ മരക്കാടിന്റെ നടുവിലാണ് ആരെയും പേടിപെടുത്തുന്ന ഈ ഗുഹ നിലകൊള്ളുന്നത്. ”ചെകുത്താന്റെ അടുക്കള” എന്നായിരുന്നു ഈ ഗുഹ മുമ്പ് അറിയപ്പെട്ടിരുന്നത്.1991 ല്‍ പുറത്തിറങ്ങിയ കമല്‍ഹാസന്‍ ചിത്രം ‘ഗുണ’ ഷൂട്ട് ചെയ്തത് ഇവിടെ വച്ചായിരുന്നു. ചിത്രത്തിലെ ‘കണ്‍മണി അന്‍പോട് കാതലന്‍’ എന്ന ഗാനം ചിത്രീകരിച്ചത് ഇവിടുത്തെ ഗുഹയ്ക്കുളളില്‍വച്ചാണ്. ഇതിനുശേഷമാണ് ഇവിടം ‘ഗുണ ഗുഹ’ എന്ന പേരില്‍ അറിയപ്പെട്ടു തുടങ്ങിയത്. കൊടൈക്കനാലില്‍ എത്തുന്ന വിനോദ സഞ്ചാരികളുടെ ഇഷ്ട സ്ഥലങ്ങളിലൊന്നായിരുന്നു ഈ പ്രദേശം. എന്നാല്‍ നിരവധി കമിതാക്കള്‍ ഇവിടെയെത്തി ആത്മഹത്യ ചെയ്തതോടെ വനം വകുപ്പ് ഇങ്ങോട്ടുള്ള വിനോദ സഞ്ചാരികളുടെ പ്രവേശനത്തെ തടയുകയായിരുന്നു. പത്തു വര്‍ഷത്തോളമായി ഇവിടെ വിനോദ സഞ്ചാരികള്‍ക്ക് പ്രവേശനാനുമതി നിഷേധിച്ചിട്ട്.

ഗുണ ഗുഹയിലേക്ക് പ്രവേശനാനുമതി നല്‍കണമെന്ന് ഏറെ നാളായി വിനോദി സഞ്ചാരികള്‍ ആവശ്യപ്പെടുന്നുണ്ട്. സഞ്ചാരികളുടെ ആവശ്യം പരിഗണിച്ച് ഗുഹ തുറന്നു കൊടുക്കാനുളള നീക്കത്തിലാണ് വനം വകുപ്പ്. ഇതിനു മുന്‍പായി വിനോദ സഞ്ചാരികളുടെ സുരക്ഷയ്ക്ക് ആവശ്യമായ മുന്‍കരുതലുകള്‍ വനം വകുപ്പ് എടുത്തിട്ടുണ്ട്. ഗുഹയ്ക്കുളളിലേക്ക് വിനോദ സഞ്ചാരികള്‍ക്ക് പ്രവേശിക്കാന്‍ അനുമതിയില്ല. പുറത്തുനിന്നു കാണാനേ സാധിക്കൂ. ഗുഹയുടെ ചില ഭാഗങ്ങളില്‍ വെളിച്ചം കടന്നുചെല്ലില്ല. അതിനാല്‍തന്നെ ആളുകള്‍ അപകടത്തില്‍പ്പെടാനും സാധ്യത കൂടുതലാണ്. ഇതു കണക്കിലെടുത്താണ് അകത്തേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കാത്തത്. ഗുഹയ്ക്കുളളില്‍വച്ച് കാണാതായ 16 പേരെക്കുറിച്ച് ഇന്നും യാതൊരു വിവരവുമില്ല.

”ഗുണ ഗുഹ ”യുടെ അഗാധതയില്‍ നിന്നും തന്റെ കൂട്ടുകാരന്‍ സുഭാഷിനെ കൈപിടിച്ച് കൊണ്ട് വന്ന ശശിന്ദ്രന്‍ എന്ന യുവാവ് തനിക്കുണ്ടായ അനുഭവങ്ങള്‍ തുറന്നു പറഞ്ഞത് ലോകത്തെ തന്നെ ഞെട്ടിച്ചിരുന്നു. ഗുഹയ്ക്കകം വേറൊരു ലോകമാണെന്നാണ് അന്ന് ശശീന്ദ്രനും സുഭാഷും തങ്ങളുടെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ പറഞ്ഞത്. കിലോമീറ്ററുകളോളം വിശാലമായി കിടക്കുന്ന പൈന്‍മരക്കാടുകള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന ഗുഹയില്‍ നിന്നു പത്തു മീറ്റര്‍ മാറിയാല്‍ ഒരു വശം അഗാധമായ കൊക്കയാണ്.
ഇവിടത്തെ സുയിസൈഡ് പൊയന്റുകളില്‍ ഒന്നാണിത്. എല്ലസമയവും കോട മഞ്ഞിനാല്‍ മൂടപെട്ടിരിക്കുന്ന ഇതിന്റെ ആഴം 5000 അടിക്കും മുകളില് ആണ് ..

എന്നാല്‍ ഗുണ കേവിന്റെ ആഴം ഇന്നും കൃത്യമായി നിര്‍ണയിക്കപ്പെട്ടിട്ടില്ല. ഏതാണ്ട് 2000 അടിക്കു മുകളില്‍ ആണ് ആഴമെന്ന് കണക്കാക്കുന്നു. അപകടങ്ങള്‍ പതിവായതോടെ വലിയ വേലിക്കെട്ടുകള്‍ തീര്‍ത്ത് പ്രവേശനം നിരോധിച്ചിരുന്നു. എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് കടന്ന് വീണ്ടും പലരും അപകടത്തില്‍പ്പെട്ടു.അക്കൂട്ടത്തില്‍ രക്ഷപ്പെട്ടത് എറണാകുളം സ്വദേശികളായ സുഭാഷും ശശീന്ദ്രനും മാത്രമായിരുന്നു. ആ സംഭവം ഇങ്ങനെ…

സുഭാഷും ,ശശിന്ദ്രനും അടങ്ങുന്ന ആറംഗ സംഘം രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് എറണാകുളത്തു നിന്നും കൊടൈക്കനാലില്‍ എത്തിയത്.അതിനിടയില്‍ ആണ് ഈ ദാരുണ സംഭവം അരങ്ങേറിയത് ഗുഹയിലൂടെ നടക്കുമ്പോള്‍ സുഭാഷ് കാല്‍ വഴുതി ഗര്‍ത്തത്തിലേക്ക് വീണു.ഉടന്‍ തന്നെ കുട്ടുകാര്‍ കുറച്ചു മാറി റോഡില്‍ കച്ചവടം നടത്തുന്ന വ്യാപാരികളെ വിവരം അറിയിച്ചു . അവര്‍ പോലീസിനെ വിവരം അറിയിച്ചു .ഫയര്‍ ഫോഴ്‌സിനെയും വിളിച്ചു വരുത്തി .പത്ര മാധ്യമങ്ങള്‍ അടക്കം സംഭവ സ്ഥലത്ത് കുതിച്ചെത്തി . പക്ഷെ പോലീസും ഫയര്‍ഫോഴ്‌സുമൊന്നും ഗുഹയില്‍ ഇറങ്ങി പരിശോധിക്കാന്‍ തയ്യാറായില്ല.അതിനു മുമ്പ് ഇവിടെ നടന്ന അപകടങ്ങളില്‍ പെട്ട പതിമൂന്നു പേരില് ആരും രക്ഷപ്പെട്ട ചരിത്രം ഇല്ലായിരുന്നു. പോലീസിനും ഫയര്‍ഫോഴ്‌സിനുമൊന്നും ഒരു എത്തുംപിടിയുമില്ലാത്ത ഗുഹയിലിറങ്ങി പരിശോധിക്കാനുള്ള ധൈര്യമില്ലായിരുന്നു.

വീണു ഒന്നോ രണ്ടോ ദിവസത്തിന് ശേഷം ഇവര്‍ മരിച്ചു എന്ന് പോലീസ് വിധിയെഴുതുകയാണ് പതിവ് , പോലീസ് സുഭാഷിന്റെ സുഹൃത്തുക്കളോട് ഈ കാര്യം വിശദീകരിച്ചു .തമിഴ്‌നാട്ടിലെ ഒരു മന്ത്രിയുടെ മകന്‍ അപകടത്തില്‍ പെട്ടിട്ടു മന്ത്രി ഇരുപതു ലക്ഷം രൂപ വരെ ഓഫര്‍ ചെയ്തിട്ടും മകനെ രക്ഷിക്കാന്‍ പോലീസോ ,ഫയര്‍ ഫോഴ്‌സോ തയാറായില്ല എന്നത് ഗുഹയുടെ ഭീകരതയുടെ സാക്ഷ്യപത്രമായിരുന്നു.വന്ന അധികാരികളോട് കേണപേക്ഷിച്ചിട്ടും ,മണികൂറുകള്‍ കഴിഞ്ഞിട്ടും അവര്‍ ആരും ഗുഹയില്‍ ഇറങ്ങി ചെല്ലാനുള്ള ധൈര്യം കാണിച്ചില്ല ,കനത്ത മഞ്ഞു മൂടി കിടക്കുന്നതിനാല്‍ തൊട്ടടുത്ത് നില്‍ക്കുന്ന ആളെ പോലും കാണാന്‍ വയ്യാത്ത അവസ്ഥയായിരുന്നു അപ്പോള്‍ .ഒടുവില്‍ അവനില്ലാതെ ഇവിടം വിട്ടു പോകില്ല എന്നവര്‍ തീരുമാനിച്ചു ,ചെറുപ്പം മുതല്‍ തങ്ങളോടൊപ്പം കളിച്ചു വളര്‍ന്ന ഒരാളെ ആഴത്തിന്റെ അഗാധതയിലേക് തള്ളിവിട്ടു അവര്‍ക്ക് പോകാന്‍ കഴിയില്ലായിരുന്നു .

ഗുഹയുടെ ആഴം എത്രയെന്നോ ,അതിനുള്ളില്‍ എന്തെന്നോ ,അത് എവിടെ അവസാനിക്കുമെന്നോ അറിയാതെ , 13 പേരെ നിഗൂഡതയിലേക്ക് വലിച്ചെടുത്ത ആര്‍ക്കും വ്യക്തമായ ഒരു ഉത്തരം ഇല്ലാത്ത ”ചെകുത്താന്റെ അടുക്കള ”ലേക്ക് ഇറങ്ങാന്‍ ആരും തയ്യാറല്ലായിരുന്നു. എന്നാല്‍ തന്റെ കൂട്ടുകാരനെ കൂട്ടികൊണ്ട് വരാന്‍ ദൈവത്തിന്റെ കൈയുമായി ഇറങ്ങി ചെല്ലാന്‍ ശശിന്ദ്രന്‍ തയാറായി , അവര്‍ ആ കാര്യം പോലീസിനെയും ഫയര്‍ ഫോഴ്‌സ്‌നെയും അറിയിച്ചു ,പക്ഷെ അവര്‍ അവനെ വിലക്കി ,,ഇതിനുള്ളില്‍ പെട്ട ആരും ഇതുവരെ തിരിച്ചു വന്നിട്ടില്ല എന്നും ,ഇതിന്റെ ആഴമോ മറ്റു ഒരു വിവരമോ ആര്‍ക്കും അറിയില്ല എന്നും ,മരിച്ചവരുടെ ബോഡി പോലും ഇന്നേവരെ തിരിച്ചെടുക്കാന്‍ കഴിഞ്ഞിട്ടില്ല തുടങ്ങി എല്ലാ കാര്യങ്ങളും അധികാരികള്‍ സുഹൃത്തുക്കളെ അറിയിച്ചു .ഒടുവില്‍ സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി അധികാരികള്‍ക്ക് സമ്മതിക്കേണ്ടി വന്നു .

ഫയര്‍ഫോഴ്‌സിന്റെ സുരക്ഷ സജ്ജീകരണങ്ങള്‍ ഉപയോകിച്ച് അവരുടെ വടത്തില്‍ തൂങ്ങി ശശീന്ദ്രന്‍ തന്റെ കൂട്ടുകാരന് വേണ്ടി ഗുഹയുടെ ആഴങ്ങളിലേക്ക് ഇറങ്ങി .ഒടുവില്‍ എന്താണ്ട് 600 അടിയോളം ആഴത്തില്‍ എത്തിയപ്പോള്‍ ദൈവത്തിന്റെ കയ്യില്‍ എന്നപോലെ ഒരു തിട്ടയില്‍ തടങ്ങി ബോധരഹിതനായി കിടക്കുന്ന സുഭാഷിനെ അവന്‍ കണ്ടു ,കാത്തിരിപ്പിനും ആശങ്കള്‍ക്കും വിരാമമിട്ടു കൊണ്ട് അവനെയും ചേര്‍ത്ത് പിടിച്ചു മണിക്കൂറുകള്‍ക്കു ശേഷം ശശിന്ദ്രന്‍ മുകളിലേക്ക് എത്തി .ആശുപത്രിയില്‍ എത്തിയ അവന്‍ എത്രയും പെട്ടന്ന് തന്നെ ജീവിതത്തിലേക്ക് തിരികെ വന്നു .
നാട്ടില്‍ തിരികെ എത്തിയ ഇവര്‍ ആരോടും ഈ വിവരം പറഞ്ഞില്ല .പക്ഷെ ദിവസങ്ങള്‍ക്കകം ഇതു തമിഴ്‌നാട്ടില്‍ വലിയ വാര്‍ത്ത ആയി .അവിടത്തെ മുഖ്യധാര മാധ്യമങ്ങള്‍ വളരെ പ്രാധാന്യത്തോടെ ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചു ..കാരണം ഇവിടെ അപകടത്തില്‍ നിന്ന് രക്ഷപെടുന്ന ആദ്യത്തെ സംഭവം ആണ് ഇത്.അങ്ങനെയാണ് ഇവരുടെ വീട്ടുകാര്‍ പോലും ഈ സംഭവം അറിയുന്നത്.

ദൈവത്തിന്റെ കയ്യുമായി ഡെവിള്‍സ് കിച്ചനിലേക്ക് കൂട്ടുകാരന് വേണ്ടി ഇറങ്ങിയ ശശിന്ദ്രന്‍ പറഞ്ഞത് ,ഒരുപക്ഷെ ഇതിനുമുമ്പും പലരും അപകടത്തില്‍ പെട്ടപ്പോള്‍ ആരെങ്കിലും ഇറങ്ങി ചെല്ലാന്‍ മനസ് കാണിച്ചിരുന്നുവെങ്കില്‍ അവരും ചിലപ്പോള്‍ ജീവിതത്തിലേക്ക് തിരിച്ചു വന്നേനെ എന്നാണ്.”തങ്ങളെ രക്ഷിക്കാന്‍ ആരെങ്കിലും വരുമെന്ന പ്രതീക്ഷയില്‍ അവരും കാത്തിരുന്നിട്ടു ഉണ്ടാവാം ,ദിവസങ്ങള്‍ക്കു ശേഷം ആയിരിക്കാം അവര്‍ മരണത്തിനു കീഴടങ്ങിയത്. ഞാന്‍ ഇറങ്ങി ചെല്ലുമ്പോള്‍ അവനെ തിരിച്ചു കൊണ്ട് വരും എന്ന ഉറച്ച വിശ്വാസം ഉണ്ടായിരുന്നു ,താഴേക്ക് നിരങ്ങി ഇറങ്ങുന്നതിനിടയില്‍ പലതും എന്റെ കണ്ണില്‍ പെട്ടു ,ചില ഭാഗങ്ങളില്‍ കഷ്ട്ടിച്ചു ഊര്‍ന്നിറങ്ങവാനെ കഴിയുമായിരുന്നുള്ളൂ .ഉറവകളില്‍ നിന്നും മറ്റും വെള്ളം വീഴുന്നതും കാരണം താഴെ ഓക്‌സിജന്റെ അളവും ഉണ്ടായിരുന്നിരിക്കണം”ശശിന്ദ്രന്‍ പറയുന്നു.ദുരൂഹമായ ഗുഹയിലേക്കുള്ള വിനോദസഞ്ചാരം പുനരാരംഭിക്കുമ്പോള്‍ ഈ സംഭവം വളരെ പ്രസക്തമാവുകയാണ്.

Related posts