പ​ത്തു ദി​വ​സം മു​മ്പ് കാ​ണാ​താ​യ ബാ​ങ്ക് ജീ​വ​ന​ക്കാ​രി​യു​ടെ മൃ​ത​ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ല്‍ വ​ന​ത്തി​ല്‍ ! ആ​ണ്‍​സു​ഹൃ​ത്ത് അ​റ​സ്റ്റി​ല്‍…

ഛത്തീ​സ്ഗ​ഢി​ല്‍ പ​ത്തു​ദി​വ​സം മു​മ്പ് കാ​ണാ​താ​യ ബാ​ങ്കു​ജീ​വ​ന​ക്കാ​രി​യു​ടെ മൃ​ത​ദേ​ഹം കാ​ടി​നു​ള്ളി​ല്‍ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ത​നു കു​റെ (26) എ​ന്ന യു​വ​തി​യെ​യാ​ണ് മ​രി​ച്ച നി​ല​യി​ല്‍ ഒ​ഡി​ഷ​യി​ലെ വ​ന​ത്തി​ല്‍ വ​ച്ച് ക​ണ്ടെ​ത്തി​യ​ത്. പാ​തി ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ല്‍ ഒ​ഡി​ഷ​യി​ലെ ബാ​ലം​ഗീ​റി​ലെ കാ​ട്ടി​നു​ള്ളി​ലാ​ണ് മൃ​ത​ദേ​ഹം കി​ട​ന്ന​ത്. ഛത്തീ​സ്ഗ​ഢ് കോ​ര്‍​ബ സ്വ​ദേ​ശി​നി​യാ​ണ് ത​നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​വ​തി​യു​ടെ ആ​ണ്‍ സു​ഹൃ​ത്ത് സ​ച്ചി​ന്‍ അ​ഗ​ര്‍​വാ​ളി​നെ (30) പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു. യു​വ​തി വെ​ടി​യേ​റ്റാ​ണ് മ​രി​ച്ച​തെ​ന്നും മൃ​ത​ദേ​ഹം ഇ​തി​ന് ശേ​ഷം ക​ത്തി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു. റാ​യ്പു​രി​ലെ സ്വ​കാ​ര്യ ബാ​ങ്കി​ല്‍ ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്നു ത​നു. ന​വം​ബ​ര്‍ 21 മു​ത​ലാ​ണ് ഇ​വ​രെ കാ​ണാ​താ​യ​ത്. സ​ച്ചി​നൊ​പ്പം ത​നു ഒ​ഡി​ഷ​യി​ലേ​ക്ക് പോ​യെ​ന്നാ​യി​രു​ന്നു ബ​ന്ധു​ക്ക​ള്‍​ക്ക് ല​ഭി​ച്ച വി​വ​രം. ബ​ന്ധു​ക്ക​ള്‍ 22-ാം തീ​യ​തി കാ​ണാ​നി​ല്ലെ​ന്ന് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. ഛത്തീ​സ്ഗ​ഢ് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഒ​ഡി​ഷ​യി​ലെ വ​ന​ത്തി​നു​ള്ളി​ല്‍ പാ​തി ക​ത്തി​യ നി​ല​യി​ല്‍ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം കി​ട​ക്കു​ന്ന​താ​യി വി​വ​രം…

Read More

പബ്ജിക്ക് അടിമയായ 14കാരന്‍ കുടുംബത്തെ കൂട്ടക്കൊല ചെയ്തു ! ശേഷം കിടന്ന് ഉറങ്ങി…

പബ്ജി ഗെയിമിന് അടിമയായ 14കാരന്‍ സ്വന്തം കുടുംബത്തെ കൂട്ടക്കൊല ചെയ്തു. അമ്മയും സഹോദരിമാരും ഒരു സഹോദരനുമാണ് കൗമാരക്കാരന്റെ തോക്കിനിരയായത്. പാകിസ്ഥാനിലെ ലാഹോറിലാണ് ലോകത്തെ ഞെട്ടിച്ച കൂട്ടക്കൊല നടന്നത്. തോക്ക് എവിടെ നിന്നാണ് ലഭിച്ചതെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. പ്രതിക്ക് മാനസിക പ്രയാസങ്ങളുണ്ടായിരുന്നതായിട്ടാണ് പൊലീസ് നിഗമനം. നാഹിദ് മുബാറക് (45), മകന്‍ തൈമൂര്‍(22), പെണ്‍മക്കളായ 17കാരി, 11കാരി എന്നിവരാണ് കൊല്ലപ്പെട്ടത്. മണിക്കൂറുകളോളം നിര്‍ത്താതെ പബ്ജി കളിച്ചിരുന്ന പ്രതി സമീപ ദിവസങ്ങളില്‍ മാതാവുമായി വഴക്കിട്ടിരുന്നു. വഴക്ക് മൂര്‍ച്ഛിച്ചതോടെ പിസ്റ്റളെടുത്ത് വെടിവെച്ചു. അമ്മ മരിച്ചെന്ന് ഉറപ്പുവരുത്തിയ ശേഷം ഉറങ്ങി കിടക്കുകയായിരുന്ന സഹോദരങ്ങളെയും കൊലപ്പെടുത്തി. ശേഷം പബ്ജി പൂര്‍ത്തിയാക്കി കിടന്നുറങ്ങി. വെടിയൊച്ച കേള്‍ക്കാതിരുന്ന അയല്‍വാസികള്‍ക്ക് സംശയമുണ്ടായിരുന്നില്ല. രാവിലെ എഴുന്നേറ്റ ശേഷം പ്രതി വീട്ടുകാര്‍ കൊല്ലപ്പെട്ട വിവരം അയല്‍ക്കാരെ അറിയിച്ചു. എനിക്കൊന്നും അറിയില്ലെന്നും ഞാന്‍ മുകളിലെ മുറിയില്‍ ഉറങ്ങുകയായിരുന്നു എന്നും പൊലീസിനോട് പറഞ്ഞു. അതേസമയം…

Read More

കണ്‍മുമ്പില്‍ തോക്കിനിരയായത് കുടുംബത്തിലെ ഒമ്പതുപേര്‍ ! ആറു സഹോദരങ്ങളെ 13കാരന്‍ മലയില്‍ ഒളിപ്പിച്ചിരുത്തിയത് 10 മണിക്കൂര്‍; രാത്രിയില്‍ തനിച്ച് 24 കിലോമീറ്റര്‍ യാത്രയും;ലോകത്തെ ഞെട്ടിച്ച സംഭവം ഇങ്ങനെ…

ആക്രമികളുടെ തോക്കിനിരയായി കുടുംബത്തിലെ ഒമ്പതു പേര്‍ കൊല്ലപ്പെടുന്നത് കണ്ട് തളരാന്‍ ആ 13കാരന് ആവുമായിരുന്നില്ല. ആറു സഹോദരങ്ങളുടെ ജീവന്‍ അവന്‍ രക്ഷിക്കേണ്ടത് അവന്റെ ചുമതലയായിരുന്നു. സഹോദരങ്ങളെ അവന്‍ മലനിരകളില്‍ ഒളിപ്പിച്ചിരുത്തിയത് 10 മണിക്കൂറാണ്. പിന്നീട് മനോധൈര്യത്തിന്റെ ബലത്തില്‍ മാത്രം വിശ്വസിച്ച് കൂരിരുട്ടിനെ വകവെയ്ക്കാതെ 24 കിലോമീറ്റര്‍ നടന്ന് സ്വന്തം ഗ്രാമത്തിലെത്തി സഹായം തേടുകയായിരുന്നു. മയക്കുമരുന്ന് മാഫിയ നടമാടുന്ന മെക്‌സിക്കോയില്‍ തിങ്കളാഴ്ചയായിരുന്നു നാടിനെ നടുക്കുന്ന ഈ സംഭവം ഉണ്ടായത്. കണ്‍മുന്നില്‍ അമ്മയുള്‍പ്പെടെ കുടുംബത്തിലെ ഒമ്പതുപേര്‍ വെടിയേറ്റ് മരിക്കുന്നത് കാണേണ്ടി വന്ന ഡെവിന്‍ ലാംഗ്ഫോര്‍ഡ് എന്ന പയ്യനാണ് തന്റെ ആറ് സഹോദരങ്ങളുമായി കൊലയാളി സംഘത്തെ പേടിച്ച് മലനിരയില്‍ ഒളിച്ചിരുന്നത്. ഒരു കുറ്റിക്കാട്ടിനുള്ളില്‍ 10 മണിക്കൂര്‍ ആ ഇരുപ്പ് ഇരുന്ന ശേഷം. സഹോദരങ്ങളെ അവിടെ ഇരുത്തി സ്വന്തം ഗ്രാമത്തിലേക്ക് രാത്രിയില്‍ ഇറങ്ങിപ്പോവുകയായിരുന്നു. 23 കിലോമീറ്റര്‍ ദൂരത്തേക്ക് നടന്നുപോയ ചേട്ടനെ കാണാതായാതോടെ ഒമ്പതു…

Read More

ഇങ്ങനെയും ചിലര്‍ ! കല്യാണം ഉറപ്പിച്ചതിന് രക്ഷിതാക്കളെ വെടിവെച്ചു കൊല്ലാന്‍ പദ്ധതിയിട്ട യുവാവ് പിടിയില്‍; ആദ്യം വിചാരിച്ചത് വിഷം കൊടുത്ത് കൊല്ലാന്‍

ബംഗളൂരു: സ്വന്തം സമ്മതമില്ലാതെ ഉറപ്പിക്കുന്ന കല്യാണത്തിന് സമ്മതം മൂളേണ്ടി വരുന്ന നിരവധി പെണ്‍കുട്ടികള്‍ ഈ നാട്ടിലുണ്ട്. എന്നാല്‍ ഇവിടെ കഥ വ്യത്യസ്ഥമാണ്. പല പെണ്‍കുട്ടികളെ പ്രേമിക്കുന്നതില്‍ നിന്നു പിന്തിരിപ്പിക്കാന്‍ കല്യാണം തീരുമാനിച്ചതിന്റെ പേരില്‍ രക്ഷിതാക്കളെ കൊല്ലാന്‍ പദ്ധതിയിടുകയെന്നു വച്ചാല്‍ എന്താ ചെയ്യുക. നിരവധി പെണ്‍കുട്ടികളെ ഒരേ സമയം പ്രേമിച്ച ഭരത്(25) യുവാവാണ് ഇങ്ങനെയൊരു സാഹസത്തിന് മുതിര്‍ന്നത്. ഇയാളെ ഈ ശീലത്തില്‍ നിന്നും പിന്തിരിപ്പിക്കാനായാണ് രക്ഷിതാക്കള്‍ ഇയാള്‍ക്ക് കല്യാണം തീരുമാനിച്ചത്. ഇതിനിടയില്‍ വാഹനമോഷണക്കേസുമായി ബന്ധപ്പെട്ട് ഇയാളെ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് രക്ഷിതാക്കളെ വെടിവച്ചു കൊല്ലാന്‍ പദ്ധതിയിട്ടതു വെളിപ്പെടുത്തിയത്. ഇയാളില്‍നിന്നു പിസ്റ്റളും വെടിയുണ്ടകളും പിടിച്ചെടുത്തു. ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്താനാണ് ആദ്യം ശ്രമിച്ചത്. അതു വിജയിക്കാത്തതിനാല്‍, ഇരുവരെയും വെടിവച്ചു കൊന്നശേഷം ജീവനൊടുക്കാനായിരുന്നു ആലോചനയെന്നും ഭരത് പറഞ്ഞു.

Read More

അതു വേണ്ട ചുട്ടു കളഞ്ഞാല്‍ മതി ! യുവാവ് മരിച്ചെന്നുറപ്പായപ്പോള്‍ എവിടെയെങ്കിലും കൊണ്ടു കളയാന്‍ ഭര്‍ത്താവിനോട് ഭാര്യ; ചുട്ടു കളയാന്‍ പറഞ്ഞ് അമ്മ; അടിമാലിത്തുറയില്‍ യുവാവിനെ കൊന്നത് പെറ്റമ്മ ഉള്‍പ്പെട്ട സംഘം…

വിഴിഞ്ഞം അടിമലത്തുറ ജൂബിലി നഗറില്‍ പുറമ്പോക്ക് പുരയിടത്തില്‍ വിനുവിനെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് തെളിഞ്ഞു. വിനുവിന്റെ അമ്മയും സഹോദരിയുമുള്‍പ്പെടെ ഏഴുപേരാണ് സംഭവത്തില്‍ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ നാലിനാണ് വിനുവിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഹൃദയാഘാതം എന്നായിരുന്നു ധരിച്ചിരുന്നതെങ്കിലും സംശയം തോന്നിയ നാട്ടുകാരില്‍ ചിലര്‍ പ്രതികളില്‍ ഒരാളെ പിടികൂടി പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ മരണം കൊലപാതകമാണെന്നു തെളിഞ്ഞു. സംഭവത്തില്‍ വിനുവിന്റെ അമ്മ നിര്‍മല(44), സഹോദരി വിനിത(24), സഹോദരീ ഭര്‍ത്താവ് അടിമലത്തുറ ഫാത്തിമമാതാ പള്ളിക്കു സമീപം ജോയി(31), പിറവിളാകം സ്വദേശി കൊഞ്ചല്‍ എന്നു വിളിക്കുന്ന ജിജിന്‍(20), പുന്നക്കുളം കുഴിവിളാകം സ്വദേശി ഫ്‌ളക്‌സിന്‍(24), തെന്നൂര്‍ക്കോണം കരയടിവിളാകം സ്വദേശി ജിജിന്‍(20) ചൊവ്വര സ്വദേശികളായ കൃഷ്ണ എന്ന ഹരീഷ് (21), സജീവ് (24), എന്നിവരെയാണ് പോലീസ് ഇന്‍സ്‌പെക്ടര്‍ എന്‍.ഷിബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. തന്റെ രണ്ടര വയസുള്ള കുഞ്ഞിനെ കൊലപ്പെടുത്താന്‍…

Read More

ചെകുത്താന്റെ അടുക്കള! രക്ഷപ്പെട്ടത് ഒരേയൊരാള്‍; ഒരു ദശാബ്ദത്തിനു ശേഷം ‘ഗുണ കേവ്’ വീണ്ടും വിനോദസഞ്ചാരികള്‍ക്കായി തുറന്നു കൊടുക്കുന്നു; സുബീഷിന് തുണയായത് ശശീന്ദ്രന്റെ ധൈര്യം…

കൊടൈക്കനാല്‍: പത്തു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ‘ഗുണ കേവ്’ സഞ്ചാരികള്‍ക്കായി തുറന്നു കൊടുക്കുന്നു.വിനോദ സഞ്ചാരികളുടെ ദീര്‍ഘ നാളത്തെ ആവശ്യത്തെത്തുടര്‍ന്നാണ് വനം വകുപ്പിന്റെ നടപടി. കൊടൈക്കനാലില്‍നിന്നും 12 കിലോമീറ്റര്‍ അകലെ സമുദ്ര നിരപ്പില്‍ നിന്നും ഏതാണ്ട് 7000 അടി ഉയരത്തില്‍ ഇരുപതു കിലോമീറ്റര്‍ കളോളം വ്യാപിച്ചു കിടക്കുന്ന പൈന്‍ മരക്കാടിന്റെ നടുവിലാണ് ആരെയും പേടിപെടുത്തുന്ന ഈ ഗുഹ നിലകൊള്ളുന്നത്. ”ചെകുത്താന്റെ അടുക്കള” എന്നായിരുന്നു ഈ ഗുഹ മുമ്പ് അറിയപ്പെട്ടിരുന്നത്.1991 ല്‍ പുറത്തിറങ്ങിയ കമല്‍ഹാസന്‍ ചിത്രം ‘ഗുണ’ ഷൂട്ട് ചെയ്തത് ഇവിടെ വച്ചായിരുന്നു. ചിത്രത്തിലെ ‘കണ്‍മണി അന്‍പോട് കാതലന്‍’ എന്ന ഗാനം ചിത്രീകരിച്ചത് ഇവിടുത്തെ ഗുഹയ്ക്കുളളില്‍വച്ചാണ്. ഇതിനുശേഷമാണ് ഇവിടം ‘ഗുണ ഗുഹ’ എന്ന പേരില്‍ അറിയപ്പെട്ടു തുടങ്ങിയത്. കൊടൈക്കനാലില്‍ എത്തുന്ന വിനോദ സഞ്ചാരികളുടെ ഇഷ്ട സ്ഥലങ്ങളിലൊന്നായിരുന്നു ഈ പ്രദേശം. എന്നാല്‍ നിരവധി കമിതാക്കള്‍ ഇവിടെയെത്തി ആത്മഹത്യ ചെയ്തതോടെ വനം വകുപ്പ്…

Read More

തന്നേക്കാള്‍ പത്തു വയസ് പ്രായം കുറഞ്ഞ തായ്‌ക്കോണ്ടോ അഭ്യാസിയോട് പ്രണയം മൂത്തപ്പോള്‍ തടസ്സമായത് ഭര്‍ത്താവും കുഞ്ഞുങ്ങളും; ഭര്‍ത്താവിനെ കൊന്ന വീട്ടമ്മയുടെ ക്രൂരകൃത്യം ചുരുളഴിയുന്നു…

  ആള്‍വാര്‍: രാജസ്ഥാനിലെ ആള്‍വാറില്‍ കഴിഞ്ഞ ചൊവ്വാഴ്ച നടന്ന കൂട്ടക്കൊലപാതകത്തിന്റെ ചുരുള്‍ അഴിയുന്നു. ഒരു കുടുംബത്തിലെ അഞ്ചു പേരെയാണ് കഴുത്ത് മുറിഞ്ഞ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭന്‍വാരിലാല്‍ എന്ന പുരുഷനും അയാളുടെ മൂന്നു കുട്ടികളും അനന്തിരവനുമാണ് മരിച്ചത്. ഭന്‍വാരി ലാലിന്റെ 36 കാരിയായ ഭാര്യ സന്ധ്യ, 25 കാരനായ കാമുകന്‍ ഹനുമാന്‍ ജാട്ട്, രണ്ട് വാടകക്കൊലയാളികള്‍ എന്നിവരെയാണ് കൊലപാതകത്തിന് പോലീസ് അറസ്റ്റ് ചെയ്തത്. സന്ധ്യയും, ഹനുമാന്‍ ജാട്ടും ഒരുമിച്ച് തായ്ക്കൊണ്ടോ അഭ്യസിക്കുകയും, പിന്നീട് പശിശീലന കേന്ദ്രം നടത്തുകയും ചെയ്തിരുന്നു. രണ്ടരവര്‍ഷത്തെ പ്രണയത്തിനിടെ ഉദയ്പൂരും, ജയ്പൂരും അടക്കമുള്ള പല സ്ഥലങ്ങളിലും ഇരുവരും ഒരുമിച്ച് കറങ്ങി. എങ്ങനെ കാമുകനൊപ്പം സ്വതന്ത്രമായി കഴിയാം എന്നായി സന്ധ്യയുടെ ചിന്ത. ഇതേത്തുടര്‍ന്നാണ് ഭര്‍ത്താവ് ബന്‍വാരി ലാലിനെ കൊല്ലാന്‍ പദ്ധതിയിടുന്നത്. എന്നാല്‍ അതുകൊണ്ടു മാത്രം തനിക്ക് പുതിയ ജീവിതത്തില്‍ പൂര്‍ണ സ്വാതന്ത്ര്യം കിട്ടില്ലെന്ന ചിന്തയാണ് കുട്ടികളെക്കൂടി…

Read More

ഏഴു വയസുകാരിയെ കൊലപ്പെടുത്തിയ രാജേഷ് ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമ; ഭാര്യ ഗര്‍ഭിണിയായിരിക്കെ മറ്റൊരു സ്ത്രീയെ വീട്ടില്‍ കൊണ്ടുവന്നു; ശ്രീലക്ഷ്മി മരിച്ചതിനു ശേഷവും വൈകൃതങ്ങള്‍ തുടര്‍ന്നു…

കൊല്ലം: പുത്തൂരില്‍ ഏഴു വയസുകാരിയെ ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയതിനു ശേഷം കൊലപ്പെടുത്തിയ രാജേഷ് കടുത്ത ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമയെന്നു വിവരം.ഏരൂര്‍ ഗവ. എല്‍പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ശ്രീലക്ഷ്മിയെയാണ് ഇയാള്‍ കുളത്തുപ്പുഴയിലെ റബ്ബര്‍ എസ്റ്റേറ്റില്‍ വച്ച് പീഡിപ്പിച്ചു കൊന്നത്. ബുധനാഴ്ചയാണ് കുട്ടിയെ കാണാതായത്. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തുകയും ഇരുവരുടെയും ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. അന്ന് രാത്രിയോടെ ഇയാളെ പോലീസ് ക്‌സ്റ്റഡിയില്‍ എടുത്തപ്പോഴാണ് ഇയാള്‍ കൊലപാതകത്തെപ്പറ്റി പറയുന്നത്. ഇതേത്തുടര്‍ന്നാണ് ആര്‍.പി.കോളനിയിലെ റബര്‍ ഷെഡില്‍ കുട്ടിയുണ്ടെന്ന് മനസ്സിലാക്കിയത്. പോലീസ് ഇവിടെ എത്തി നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കുട്ടിയെ രാജേഷ് കൊണ്ടു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നു രാജേഷ് പൊലിസിനു മൊഴി നല്‍കി. കൊലയ്ക്ക് ശേഷവും മൃതദേഹത്തില്‍ ചിറ്റപ്പനെന്ന നരാധമന്‍…

Read More