ഗു​ർ​മീ​ത് റാം ​റ​ഹീം സിം​ഗി​ന്‍റെ വ​യ​നാ​ട്ടി​ലെ ഭൂ​മി​യി​ൽ സി​പി​ഐ-എം​എ​ൽ കൊ​ടി സ്ഥാ​പി​ച്ചു ; കൈയടക്കി വച്ചിരിക്കുന്ന മുഴുവൻ ഭൂമിയും ഭൂ​ര​ഹി​ത​ർ​ക്ക് വിതരണം ചെയ്യണമെന്ന് സമരക്കാർ

ക​ൽ​പ്പ​റ്റ: മാ​ന​ഭം​ഗ​ക്കേ​സി​ൽ ത​ട​വു​ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന ദേ​ര സ​ച്ച സൗ​ദ മേ​ധാ​വി ഗു​ർ​മീ​ത് റാം ​റ​ഹീം സിം​ഗി​ന്‍റെ പ​രോ​ക്ഷ ഉ​ട​മ​സ്ഥ​ത​യി​ൽ വ​യ​നാ​ട്ടി​ലെ പ​ഴ​യ വൈ​ത്തി​രി​ക്ക് സ​മീ​പ​മു​ള്ള ഭൂ​മി​യി​ലേ​യ്ക്ക് സി​പി​ഐ-​എം​എ​ൽ മാ​ർ​ച്ച് ന​ട​ത്തു​ക​യും ഭൂ​മി​യി​ൽ കൊ​ടി സ്ഥാ​പി​ക്കു​ക​യും ചെ​യ്തു.

ക​ള്ള​പ്പ​ണം കൊ​ണ്ടും നി​യ​മ​വി​രു​ദ്ധ​മാ​യും ഗു​ർ​മീ​ത് സിം​ഗ് ക​യ്യ​ട​ക്കി വ​ച്ചി​രി​ക്കു​ന്ന മു​ഴു​വ​ൻ ഭൂ​മി​യും ഭൂ​ര​ഹി​ത​ർ​ക്ക് വി​ത​ര​ണം ചെ​യ്യു​ക, ഇ​യാ​ൾ​ക്ക് കേ​ര​ള​ത്തി​ലു​ള്ള സ്വ​ത്തു​വ​ക​ക​ൾ ക​ണ്ടു​കെ​ട്ടു​ക​യും അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും ചെ​യ്യു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു.

സി​പി​ഐ-​എം​എ​ൽ ജി​ല്ലാ സെ​ക്ര​ട്ട​റി സാം ​പി. മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗം സ​ണ്ണി അ​ന്പാ​ട്ട്, ആ​ർ​വി​എ​ഫ്ഐ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ.​എം. അ​ഖി​ൽ​കു​മാ​ർ, കെ. ​ന​സീ​റു​ദ്ദീ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. പി.​ടി. പ്രേ​മാ​ന​ന്ദ്, പി.​യു. ബാ​ബു, പി. ​വി​ജ​യ​കു​മാ​ർ, കെ.​ജി. മ​നോ​ഹ​ര​ൻ, കെ.​എ​സ്. ബാ​ബു, പ​ത്മ​നാ​ഭ​ൻ, എ​ൻ.​ജി. പ്രേ​മ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Related posts