പച്ചകുത്തിയതു പ്രതിക്കു റെഡ് സിഗ്നലായി; ഗുരുവായൂർ സ്വ​ർ​ണ​ക്ക​വ​ർ​ച്ച കേസിൽ അ​ന്വേ​ഷ​ണ മി​ക​വി​ൽ പോ​ലീ​സി​നു തി​ള​ക്ക​മാ​ർ​ന്ന നേ​ട്ടം

ഗു​രു​വാ​യൂ​ർ: അ​ടു​ത്തകാ​ല​ത്ത് കേ​ര​ള​ത്തി​ൽ ന​ട​ന്ന മോ​ഷ​ണ​ങ്ങ​ളി​ൽ ഏ​റ്റ​വും വ​ലുതായിരു ന്നു ത​മ്പു​രാ​ൻ​പ​ടി​യി​ലേത്. വ്യ ക്തമായ തെളിവുകൾ അ​വ​ശേ​ഷി​പ്പി​ക്കാ​തെ ന​ട​ത്തി​യ മോ​ഷ​ണം ശാ​സ്ത്രീ​യ​മാ​യി അ​ന്വേ​ഷി​ച്ച് 18 ദി​വ​സം കൊ​ണ്ട് പ്ര​തി​യെ പി​ടി​കൂ​ടാ​നാ​യ​ത് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് നേട്ടമായി.

മൂ​ന്നു ടീ​മു​ക​ളാ​യി തി​രി​ഞ്ഞ് പ​ഴു​ത​ട​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ സ​മാ​ന മോ​ഷ​ണ ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു. കു​ള​പ്പു ള്ളി​യി​ലെ മോ​ഷ​ണ ദൃ​ശ്യ​ങ്ങ​ളി​ലെ പ്ര​തി​ക്ക് ഗു​രു​വാ​യൂ​ർ മോ​ഷ​ണ​വു​മാ​യി സാ​മ്യ​മു​ള്ള​ത് മ​ന​സി​ലാ​ക്കി.

ക​യ്യി​ൽ പ​ച്ച​കു​ത്തി​യ​തും, മു​ടി​യി​ൽ ക​ള​ർചെ​യ്ത് മാ​റ്റം വ​രു​ത്തിയതും പോ​ലീ​സി​ന് പ്ര​തി​യി​ലേ​ക്കെ​ത്താ​ൻ എ​ളു​പ്പ​മാ​യി. പ്രതിയുടെ വ​ല​തു കൈ​ത്ത​ണ്ട​യി​ൽ ഇം​ഗ്ലീ​ഷി​ൽ വി​ജ​യ് ധ​നു​ഷി എ​ന്നും ത​മി​ഴി​ൽ ന​മ​ശി​വാ​യ എ​ന്നു​മാ​ണ് പ​ച്ച​കു​ത്തി​യി​ട്ടു​ള്ള​ത്.

പ​ച്ച​കു​ത്തി​യ പ്ര​തി​ക​ളെ കു​റി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ം വിജയംകണ്ടു.മുന്പ് ത​മി​ഴ്നാ​ട്ടി​ൽ പി​ടി​യി ലായ ധ​ർ​മ​രാ​ജി​നെ പെ​രു​മ്പാ​വൂ​ർ സ്റ്റേ​ഷ​ൻ അ​തി​ർ​ത്തി​യി​ലെ മോ​ഷ​ണക്കേസി​ൽ ക​സ്റ്റ​ഡി​യി​ൽ കി​ട്ടിയിരുന്നു.

അ​ന്നു പ​ക​ർ​ത്തി​യ ചി​ത്ര​ങ്ങ​ളി​ൽ പ​ച്ച​കു​ത്തി​യ പ്ര​തി​യു​ടെ ചി​ത്രവും സ്റ്റേ​ഷ​നി​ൽ സൂ​ക്ഷി​ച്ചി​രു​ന്നു. ഇത് അ​ന്വേ​ഷ​ണ​ത്തി​ന് ഏ​റെ ഉ​പ​കാ​ര​പ്ര​ദ​മാ​യി.

ആ​ഡം​ബ​ര ജീ​വി​ത​മാ​ണ് പ്ര​തി ന​യി​ച്ചി​രു​ന്ന​ത്. ഒ​രി​ക്ക​ലും പി​ടി​ക്ക​പ്പെ​ടു​മെ​ന്ന് ക​രു​തി​യി​ല്ല. ദി​വ​സം 6,000 രൂ​പ നി​ര​ക്കി​ലു​ള്ള മു​റി​യി​ലാ​ണ് ച​ണ്ഡി​ഗ​ഡി​ൽ ഭാ​ര്യ​യു​മൊ​ത്ത് ക​ഴി​ഞ്ഞി​രു​ന്ന​ത്.

നാ​നൂറു രൂ​പ ചോ​ദി​ച്ച ഓ​ട്ടോ ഡ്രൈ​വ​ർ​ക്ക് 4,000 രൂ​പ​യാ​ണ് ന​ൽ​കി​യ​ത്.പ്ര​തി​യെ പി​ടി​കൂ​ടു​ന്ന​ തി​നാ​യി ഏ​ഴുപേരട ങ്ങി യ പോ​ലീ​സ് സം​ഘ​മാ​ണ് ച​ണ്ഡി​ഗ​ഡി​ൽ എ​ത്തി​ യ​ത്.

വേ​ഷംമാ​റി ക​റ​ങ്ങി​ പ്ര​തി​യു​ടെ താ​മ​സ​സ്ഥ​ലം ക​ണ്ടെ​ത്തി​. പി​ന്നീ​ട് തെ​രു​വി​ൽനി​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.എസിപി ​കെ.​ജി.​ സു​രേ​ഷ്, സി ​ഐ മാ​രാ​യ പി.​കെ. മ​നോ​ജ് കു​മാ​ർ, സി. ​പ്രേ​മാ​ന​ന്ദ കൃഷ് ണ​ണ​ൻ, എ​സ്​ഐമാ​രാ​യ കെ.​ജി.​ ജ​യ​ദീ​പ്, കെ.​എ​ൻ.​ സു​കു​മാ​ര​ൻ, പി.​എ​സ്.​ അ​നി​ൽ​കു​മാ​ർ, സു​വൃ​ത​കു​മാ​ർ, രാ​കേ​ഷ്, റാ​ഫി, എഎ​സ്ഐ ​എം.​ആ​ർ. സ​ജീ​വ​ൻ, എ​സ് സിപിഒമാ​രാ​യ പ​ഴ​നി സ്വാ​മി, ടി.​വി. ജീ​വ​ൻ, പ്ര​ദീ​പ്, കെ.​സി. സ​ജീ​വ​ൻ, എ​സ്.​ ശ​ര​ത്, കെ. ​അ​ശീ​ഷ് , വി.​പി.​ സു​മേ​ഷ്, എം.​ സു​ജ​യ്, സു​നീ​പ്, സി.​എസ്. മി​ഥു​ൻ, ജീ​ൻ​സ​ൻ, വി​പി​ൻ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Related posts

Leave a Comment