വോ​ട്ട​ർ​മാ​ർ പോ​ളിം​ഗ് ബൂ​ത്തി​ലേ​ക്കെ​ത്തും മു​ൻ​പേ..! സിപിഐ സ്ഥാനാർഥി പി.​ബാ​ല​ച​ന്ദ്ര​നും കെ.​ജ​യ​ശ​ങ്ക​റും സു​നി​ൽ ലാ​ലൂ​രും ഗു​രു​വാ​യൂ​ർ ദ​ർ​ശ​നം ന​ട​ത്തി

 

സ്വ​ന്തം ലേ​ഖ​ക​ൻ
ഗു​രു​വാ​യൂ​ർ: വോ​ട്ട​ർ​മാ​ർ പോ​ളിം​ഗ് ബൂ​ത്തി​ലേ​ക്കെ​ത്തും മു​ൻ​പേ സ്ഥാ​നാ​ർഥി​ക​ൾ ഗു​രു​വാ​യൂ​ർ ദ​ർ​ശ​നം ന​ട​ത്തി ഗു​രു​വാ​യൂ​ര​പ്പ​ന്‍റെ അ​നു​ഗ്ര​ഹം തേ​ടി. തൃ​ശൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ സി​പി​ഐ സ്ഥാ​നാ​ർ​ത്ഥി പി.​ബാ​ല​ച​ന്ദ്ര​ൻ, കു​ന്നം​കു​ള​ത്തെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി കെ.​ജ​യ​ശ​ങ്ക​ർ, നാ​ട്ടി​ക​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി സു​നി​ൽ ലാ​ലൂ​ർ എ​ന്നി​വ​രാ​ണ് ഇ​ന്നു രാ​വി​ലെ ആ​റു​മ​ണി​യോ​ടെ ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ലെ​ത്തി ദ​ർ​ശ​നം ന​ട​ത്തി​യ​ത്.

സി​പി​ഐ സ്ഥാ​നാ​ർ​ത്ഥി പി.​ബാ​ല​ച​ന്ദ്ര​ൻ ഗു​രു​വാ​യൂ​ർ ദ​ർ​ശ​നം ന​ട​ത്തി​യെ​ന്ന​റി​ഞ്ഞ് പ​ല​രും അ​ത്ഭു​തം പ്ര​ക​ടി​പ്പി​ച്ചെ​ങ്കി​ലും എ​ല്ലാ മാ​സ​വും ആ​ദ്യ​ത്തെ വ്യാ​ഴാ​ഴ്ച മു​ട​ങ്ങാ​തെ ബാ​ല​ച​ന്ദ്ര​ൻ ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ലെ​ത്താ​റു​ണ്ടെ​ന്ന് അ​ടു​ത്തു ബ​ന്ധ​പ്പെ​ട്ട​വ​ർ പ​റ​ഞ്ഞു.

Related posts

Leave a Comment