വ്യ​ക്തി​പ​ര​മാ​യി വി​ഷ​മ​ങ്ങ​ളൊ​ന്നു​മി​ല്ല, സം​ഘ​ട​നാ​പ​ര​മാ​യി ക്ഷീ​ണ​മു​ണ്ട്;  ഗുരുവായൂരിൽ ഒപ്പിന്‍റെ പേരിൽ പത്രിക തള്ളിയ ‌ നി​വേ​ദി​ത വോ​ട്ട​റാ​യി എ​ത്തി

സ്വ​ന്തം ലേ​ഖ​ക​ൻ
ഗു​രു​വാ​യൂ​ർ: സ്ഥാ​നാ​ർ​ഥി​യാ​യി ബൂ​ത്തു​ക​ൾ തോ​റും ക​യ​റി​യി​റ​ങ്ങേ​ണ്ടി​യി​രു​ന്ന അ​ഡ്വ.​നി​വേ​ദി​ത സു​ബ്ര​ഹ്മ​ണ്യ​ൻ വോ​ട്ട​റാ​യി ബൂ​ത്തി​ലെ​ത്തി വോ​ട്ടു ചെ​യ്തു മ​ട​ങ്ങി. ഒ​പ്പി​ല്ലാ​ത്ത​തു മൂ​ലം നാ​മ​നി​ർ​ദ്ദേ​ശ​പ​ത്രി​ക ത​ള​ളി​പ്പോ​യ ഗു​രു​വാ​യൂ​രി​ലെ നി​വേ​ദി​ത എ​ൻ.​ഡി.​എ​യു​ടെ മി​ക​ച്ച സ്ഥാ​നാ​ർ​ത്ഥി​ക​ളി​ൽ ഒ​രാ​ളാ​യി​രു​ന്നു.

ഇ​ന്ന​ത്തെ ദി​വ​സ​ത്തെ എ​ങ്ങി​നെ കാ​ണു​ന്നു എ​ന്ന് ചോ​ദി​ച്ച​പ്പോ​ൾ വ്യ​ക്തി​പ​ര​മാ​യി വി​ഷ​മ​ങ്ങ​ളൊ​ന്നു​മി​ല്ലെ​ങ്കി​ലും സം​ഘ​ട​നാ​പ​ര​മാ​യി ക്ഷീ​ണ​മു​ണ്ടെ​ന്നും താ​മ​ര ചി​ഹ്ന​ത്തി​ന് വോ​ട്ടു ചെ​യ്യ​ണ​മെ​ന്നാ​ഗ്ര​ഹി​ച്ച പ്ര​വ​ർ​ത്ത​ക​ർ​ക്ക് അ​തി​ന് സാ​ധി​ക്കാ​തെ പോ​യ​തി​ൽ വി​ഷ​മ​മു​ണ്ടെ​ന്നും നി​വേ​ദി​ത രാ​ഷ്ട്ര​ദീ​പി​ക​യോ​ടു പ​റ​ഞ്ഞു.

ഗു​രു​വാ​യൂ​ർ കി​ഴ​ക്കേ​ന​ട​യി​ലെ ഗ​വ.​യൂ​പി സ്കൂ​ളി​ലെ​ത്തി​യാ​ണ് നി​വേ​ദി​ത വോ​ട്ടു ചെ​യ്ത​ത്.

Related posts

Leave a Comment