ഞങ്ങളോടെ​ന്തി​നീ പി​ണ​ക്കം… പ​തി​വു തെ​റ്റി​ക്കാ​തെ വോ​ട്ടിം​ഗ് മെ​ഷി​ൻ തൃശൂർ ജി​ല്ല​യി​ൽ പ​ല​യി​ട​ത്തും പ​ണി​മു​ട​ക്കി

 

തൃ​ശൂ​ർ: പ​തി​വു തെ​റ്റി​ക്കാ​തെ വോ​ട്ടിം​ഗ് മെ​ഷി​ൻ ജി​ല്ല​യി​ൽ പ​ല​യി​ട​ത്തും പ​ണി​മു​ട​ക്കി. വോ​ട്ടു​നാ​ളി​ൽ പ​ണി​മു​ട​ക്കു​ന്ന​ത് ശീ​ലി​ച്ചു​പോ​യ വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ നി​ശ്ച​ല​മാ​യ​തോ​ടെ പ​ല ബൂ​ത്തു​ക​ളി​ലും വോ​ട്ടെ​ടു​പ്പ് വൈ​കി.

മാ​ള പൊ​യ്യ എ​ൽ​പി​സ്കൂ​ളി​ലെ 127-ാം ബൂ​ത്തി​ൽ വോ​ട്ടിം​ഗ് യ​ന്ത്രം പ​ണി​മു​ട​ക്കി. എ​രു​മ​പ്പെ​ട്ടി ഗ​വ.​ഹ​യ​ർ സെ​ക്ക​ണ്ട​റി സ്കൂ​ളി​ലെ ബൂ​ത്തി​ലും യ​ന്ത്രം കേ​ടാ​യ​തി​നെ തു​ട​ർ​ന്ന് വോ​ട്ടിം​ഗ് വൈ​കി. വേ​ലൂ​പ്പാ​ടം 71 എ ​ബൂ​ത്തി​ൽ പു​തി​യ യ​ന്ത്ര​മെ​ത്തി​ച്ചാ​ണ് പ്ര​ശ്നം പ​രി​ഹ​രി​ച്ച​ത്.

മോ​ക്ക് പോ​ൾ ന​ട​ത്തു​ന്ന​തി​നി​ടെ മ​റ്റ​ത്തൂ​ർ ക​ട​ങ്ങോ​ട് ബൂ​ത്തി​ലെ യ​ന്തി​ര​ൻ ത​ക​രാ​ർ കാ​ണി​ച്ച​ത് പി​ന്നീ​ട് പ​രി​ഹ​രി​ച്ചു.
ചാ​ല​ക്കു​ടി​യി​ൽ ര​ണ്ട് ബൂ​ത്തു​ക​ളി​ൽ വോ​ട്ടിം​ഗ് മെ​ഷീ​ൻ പ​ണി​മു​ട​ക്കി. ക്ര​സ​ൻ​റ് പ​ബ്ലി​ക് സ്കൂ​ൾ, ഐ​ആ​ർ​എം എ​ൽ​പി സ്കൂ​ൾ എ​ന്നീ ബൂ​ത്തു​ക​ളി​ലെ വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളാ​ണ് പ​ണി​മു​ട​ക്കി​യ​ത്.

ഇ​തു​മൂ​ലം 20 മി​നി​റ്റ് നേ​രം വോ​ട്ടെ​ടു​പ്പ് നി​ർ​ത്തി​വ​യ്ക്കേ​ണ്ടി വ​ന്നു. പ​ക​രം മെ​ഷീ​ൻ കൊ​ണ്ടു​വ​ന്ന് സ്ഥാ​പി​ച്ച ശേ​ഷ​മാ​ണ് വോ​ട്ടെ​ടു​പ്പ് തു​ട​ർ​ന്ന​ത്.

Related posts

Leave a Comment