ഗുരുവായൂരിൽ  വി​വാ​ഹ ഫോ​ട്ടോ​ഷൂ​ട്ടി​നി​ടെ ആ​ന​യി​ട​ഞ്ഞു;  പാപ്പാൻ രാധകൃഷ്ണനെ തുമ്പിക്കൈയ്ക്ക് ചുറ്റിയെടുത്തു; അത്ഭുതകരമായി രക്ഷപ്പെട്ട് പാപ്പാൻ


തൃ​ശൂ​ര്‍: ഗു​രു​വാ​യൂ​രി​ൽ വി​വാ​ഹ​ഫോ​ട്ടോ​ഷൂ​ട്ടി​നി​ടെ ആ​ന  ഇടഞ്ഞു.  പാ​പ്പാ​ന്‍ ര​ക്ഷ​പെ​ട്ട​ത് അത്ഭുതകരമായി. ഈ ​മാ​സം 10നാ​ണ് സം​ഭ​വം. ഗു​രൂ​വാ​യൂ​ര്‍ അ​മ്പ​ല​ത്തി​നു പു​റ​ത്തു​നി​ന്ന ആ​ന​യു​ടെ മു​ന്നി​ല്‍ നി​ന്ന് ദ​മ്പ​തി​ക​ള്‍ വി​വാ​ഹ വീ​ഡി​യോ ചി​ത്രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തി​നി​ടെ പ്ര​കോ​പി​ത​നാ​യി വ​ട്ടം തി​രി​ഞ്ഞ ആ​ന തൊ​ട്ട​ടു​ത്ത് നി​ന്ന പാ​പ്പാൻ രാ​ധാ​കൃ​ഷ്ണ​നെ തു​മ്പി​കൈ കൊ​ണ്ട് വ​ലി​ച്ചി​ടാ​ന്‍ ശ്ര​മി​ച്ചു.

തു​മ്പി​കൈ​യു​ടെ പി​ടി​ത്തം കി​ട്ടി​യ​ത് പാ​പ്പാ​ന്‍റെ മു​ണ്ടി​ലാ​ണ്. മുകളിലോട്ട് ഉയർത്തുന്നതിനിടയിൽ താഴെ വീണ പാപ്പാൻ ഓ​ടി ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ ആ​ന​യെ ത​ള​ച്ചു.

സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ഗു​രു​വാ​യൂ​രി​ല്‍ ന​ട​യ്ക്കി​രു​ത്തി​യ ദാ​മോ​ദ​ര്‍​ദാ​സ് എ​ന്ന ആ​ന​യാ​ണ് ഇ​ട​ഞ്ഞ​ത്.

Related posts

Leave a Comment