ഗു​രു​വാ​യൂ​ര​പ്പ​ന് ബാ​ങ്ക് നി​ക്ഷേ​പം 1,737.04 കോ​ടി; സ്വ​ന്ത​മാ​യി 271 ഏ​ക്ക​ർ; സുരക്ഷാ കാരണങ്ങളാൽ ആഭരണങ്ങളുടെ കണക്ക് വിവരം പുറത്ത് വിടാതെ ദേവസ്വം

തൃ​ശൂ​ർ: ഗു​രു​വാ​യൂ​ര​പ്പ​ന് വി​വി​ധ ബാ​ങ്കു​ക​ളി​ലാ​യി 1,737.04 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ​വും സ്വ​ന്ത​മാ​യി 271.05 ഏ​ക്ക​ർ ഭൂ​മി​യും ഉ​ണ്ടെ​ന്ന് ഗു​രു​വാ​യൂ​ർ ദേ​വ​സ്വം വ്യ​ക്ത​മാ​ക്കി. ര​ത്നം, സ്വ​ർ​ണം, വെ​ള്ളി എ​ന്നി​വ​യു​ടെ മൂ​ല്യം എ​ത്ര​യെ​ന്ന​ത് സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ളാ​ൽ വെ​ളി​പ്പെ​ടു​ത്താ​നാ​കി​ല്ലെ​ന്നും ദേ​വ​സ്വം അ​റി​യി​ച്ചു. ഗു​രു​വാ​യൂ​ർ ദേ​വ​സ്വ​ത്തി​ന്‍റെ ആ​സ്തി വി​വ​ര​ങ്ങ​ൾ തി​ര​ക്കി എ​റ​ണാ​കു​ള​ത്തെ പ്രോ​പ്പ​ർ ചാ​ന​ൽ എ​ന്ന സം​ഘ​ട​ന​യു​ടെ പ്ര​സി​ഡ​ന്‍റെ എം.​കെ. ഹ​രി​ദാ​സ് ന​ൽ​കി​യ വി​വ​രാ​വ​കാ​ശ അ​പേ​ക്ഷ​യ്ക്കു​ള്ള മ​റു​പ​ടി​യി​ലാ​ണ് ദേ​വ​സ്വം ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്. ര​ത്നം, സ്വ​ർ​ണം, വെ​ള്ളി തു​ട​ങ്ങി​യ ആ​ഭ​ര​ണ​ങ്ങ​ളു​ടെ വി​വ​രം നി​ഷേ​ധി​ച്ച​തി​നെ​തി​രേ ഹ​രി​ദാ​സ് അ​പ്പീ​ൽ ന​ൽ​കി. 2018-ലും 2019-​ലും വെ​ള്ള​പ്പൊ​ക്ക​ദു​ര​ന്ത​മു​ണ്ടാ​യ​തി​നു പി​ന്നാ​ലെ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക്‌ ഗു​രു​വാ​യൂ​ർ ദേ​വ​സ്വം ന​ൽ​കി​യ 10 കോ​ടി രൂ​പ തി​രി​കെ ന​ൽ​ക​ണ​മെ​ന്ന ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് ഇ​തു​വ​രെ ന​ട​പ്പാ​ക്കി​യി​ട്ടി​ല്ലെ​ന്നും ദേ​വ​സ്വം വ്യ​ക്ത​മാ​ക്കി. ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ ഭ​ക്ത​ർ ന​ൽ​കു​ന്ന പ​ണം അ​വ​രു​ടെ ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി മാ​ത്ര​മേ വി​നി​യോ​ഗി​ക്കാ​നാ​കൂ എ​ന്ന് വി​ല​യി​രു​ത്തി നേ​ര​ത്തെ ഹൈ​ക്കോ​ട​തി…

Read More

ഗുരുവായൂരിൽ  വി​വാ​ഹ ഫോ​ട്ടോ​ഷൂ​ട്ടി​നി​ടെ ആ​ന​യി​ട​ഞ്ഞു;  പാപ്പാൻ രാധകൃഷ്ണനെ തുമ്പിക്കൈയ്ക്ക് ചുറ്റിയെടുത്തു; അത്ഭുതകരമായി രക്ഷപ്പെട്ട് പാപ്പാൻ

തൃ​ശൂ​ര്‍: ഗു​രു​വാ​യൂ​രി​ൽ വി​വാ​ഹ​ഫോ​ട്ടോ​ഷൂ​ട്ടി​നി​ടെ ആ​ന  ഇടഞ്ഞു.  പാ​പ്പാ​ന്‍ ര​ക്ഷ​പെ​ട്ട​ത് അത്ഭുതകരമായി. ഈ ​മാ​സം 10നാ​ണ് സം​ഭ​വം. ഗു​രൂ​വാ​യൂ​ര്‍ അ​മ്പ​ല​ത്തി​നു പു​റ​ത്തു​നി​ന്ന ആ​ന​യു​ടെ മു​ന്നി​ല്‍ നി​ന്ന് ദ​മ്പ​തി​ക​ള്‍ വി​വാ​ഹ വീ​ഡി​യോ ചി​ത്രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ പ്ര​കോ​പി​ത​നാ​യി വ​ട്ടം തി​രി​ഞ്ഞ ആ​ന തൊ​ട്ട​ടു​ത്ത് നി​ന്ന പാ​പ്പാൻ രാ​ധാ​കൃ​ഷ്ണ​നെ തു​മ്പി​കൈ കൊ​ണ്ട് വ​ലി​ച്ചി​ടാ​ന്‍ ശ്ര​മി​ച്ചു. തു​മ്പി​കൈ​യു​ടെ പി​ടി​ത്തം കി​ട്ടി​യ​ത് പാ​പ്പാ​ന്‍റെ മു​ണ്ടി​ലാ​ണ്. മുകളിലോട്ട് ഉയർത്തുന്നതിനിടയിൽ താഴെ വീണ പാപ്പാൻ ഓ​ടി ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ ആ​ന​യെ ത​ള​ച്ചു. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ഗു​രു​വാ​യൂ​രി​ല്‍ ന​ട​യ്ക്കി​രു​ത്തി​യ ദാ​മോ​ദ​ര്‍​ദാ​സ് എ​ന്ന ആ​ന​യാ​ണ് ഇ​ട​ഞ്ഞ​ത്.

Read More

ഭ​ക്ത​ർ​ക്ക് നാളെ ക​ണ്ണ​നെ ദ​ർ​ശിക്കാം; ക​ണ്ണ​നെ കാ​ണാ​ൻ ഒ​രു പി​ടി അ​വി​ൽ മാ​ത്രം പോ​രാ, ഓ​ണ്‍ ലൈ​ൻ ബു​ക്കി​ഗും ക്യു ​ആ​ർ കോ​ഡും വേ​ണം

ഗു​രു​വാ​യൂ​ർ: 80 ദി​വ​സ​ത്തി​നുശേ​ഷം ഭ​ക്ത​ർ​ക്കു നാ​ളെ മു​ത​ൽ ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​ന​ത്തി​നെ​ത്താം. ഇ​തി​നു​ള്ള ഓ​ണ്‍​ലൈ​ൻ ബു​ക്കിം​ഗ് ആ​രം​ഭി​ച്ചു. ഇ​ന്ന​ലെ വൈ​കി​ട്ട് ഏ​ഴുവ​രെ 522 പേ​ർ ബു​ക്കിം​ഗ് ന​ട​ത്തി​യി​ട്ടു​ണ്ട്.​ ഇ​തി​ൽ 171 പേ​ർ നാ​ളെ ദ​ർ​ശ​നം ന​ട​ത്തു​ന്ന​തി​നു​ള്ള​വ​രാ​ണ്. 600 പേ​രെ​യാ​ണ് ഒ​രു ദി​വ​സം ദ​ർ​ശ​ന​ത്തി​ന് അ​നു​വ​ദി​ക്കു​ക.​ നാ​ല​ന്പ​ല​ത്തി​ന​ക​ത്തേ​ക്കു ഭ​ക്ത​രെ പ്ര​വേ​ശി​പ്പി​ക്കി​ല്ല. കി​ഴ​ക്കേ ഗോ​പു​രം വ​ഴി ചു​റ്റ​ന്പ​ല​ത്തി​ൽ ക​ട​ന്ന് ജീ​വ​ന​ക്കാ​രു​ടെ പ്ര​വേ​ശ​ന ക​വാ​ടം വ​ഴി ഭ​ക്ത​ർ​ക്ക് ക​ണ്ണ​ന്‍റെ വാ​തി​ൽ​മാ​ട​ത്തി​ന് മു​ന്നി​ൽ നി​ന്ന് ദ​ർ​ശ​നം ന​ട​ത്താം. തു​ട​ർ​ന്ന് അ​യ്യ​പ്പ​ന്‍റെ ക്ഷേ​ത്രം വ​ഴി ക​ട​ന്ന് പ​ടി​ഞ്ഞാ​റെ ന​ട​വ​ഴി​യോ, ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ന്‍റെ വാ​തി​ൽ വ​ഴി​യോ പു​റ​ത്തു ക​ട​ക്കാം. ദേ​വ​സ്വ​ത്തി​ന്‍റെ മെ​യി​ൽ വ​ഴി ല​ഭി​ക്കു​ന്ന ക്യു ​ആ​ർ കോ​ഡും ദ​ർ​ശ​ന ടോ​ക്ക​ന്‍റെ പ്രി​ന്‍റ​റും തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​മാ​യി അ​നു​വ​ദി​ക്ക​പ്പെ​ട്ട സ​മ​യ​ത്തി​നു 20 മി​നി​റ്റ് മു​ൻ​പ് ക്യു ​കോം​പ്ല​ക്സി​ൽ എ​ത്ത​ണം. രാ​വി​ലെ 9.30 മു​ത​ൽ 1.30 വ​രെ​യാ​ണ് ദ​ർ​ശ​നം.​ കോ​വി​ഡ്…

Read More

ഏഴുപത്തി മൂന്ന് ദിവസങ്ങൾക്ക് ശേഷം കോവിഡ് പ്രതിരോധ മാനദണ്ഡങ്ങളോടെ ഗുരുവായൂരിൽ വിവാഹങ്ങൾ തുടങ്ങി; ഇന്ന് നടന്നത് 9 വിവാഹങ്ങൾ

ഗു​രു​വാ​യൂ​ർ: കോ​വി​ഡ് പ്ര​തി​രോ​ധ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ച്ചു​കൊ​ണ്ട് ഗു​രു​വാ​യൂ​രി​ൽ വി​വാ​ഹ​ങ്ങ​ൾ തു​ട​ങ്ങി. ഇ​ന്നു രാ​വി​ലെ 6.30 നാ​യി​രു​ന്നു ആ​ദ്യ വി​വാ​ഹം. കൊ​ല്ലം ച​ന്ദ​ന​ത്തോ​പ്പ് സ്വ​ദേ​ശി അ​രു​ണ്‍ അ​ര​വി​ന്ദാ​ക്ഷ​നും തൃ​ശൂ​ർ പെ​രി​ങ്ങാ​വ് സ്വ​ദേ​ശി അ​ല ബി.​ബാ​ല​യു​മാ​യി ആ​ദ്യ വ​ധൂ​വ​ര​ന്മാ​ർ. പ​ത്തു​പേ​ര​ട​ങ്ങു​ന്ന വി​വാ​ഹ​സം​ഘം കി​ഴ​ക്കേ​ന​ട വ​ഴി ക്ഷേ​ത്ര​ന​ട​യി​ലെ​ത്തി മേ​ൽ​പ്പ​ത്തൂ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഇ​രു​ന്നു. തു​ട​ർ​ന്നു ദേ​വ​സ്വം അ​ധി​കൃ​ത​ർ പേ​രു വി​ളി​ക്കു​ന്ന​ത​നു​സ​രി​ച്ചു വ​ര​നും വ​ധു​വും ബ​ന്ധു​ക്ക​ളും അ​ട​ക്കം 10 പേ​രെ തെർമൽ സ്കാനർ ഉപയോഗിച്ചു പരിശോധിച്ചശേഷം വി​വാ​ഹ മ​ണ്ഡ​പ​ത്തി​ലേ​ക്കു ക​ട​ത്തി​വി​ട്ടു. തു​ട​ർ​ന്നാ​യി​ര​ന്നു താ​ലി​ക്കെ​ട്ട്. ച​ട​ങ്ങ് ന​ട​ത്തു​ന്ന കോ​യ്മ ഉ​ൾ​പ്പെ​ടെ എ​ല്ലാ​വ​രും മാ​സ്കു ധ​രി​ച്ചാ​ണ് ച​ട​ങ്ങ് ന​ട​ത്തി​യ​ത്. താ​ലി ചാ​ർ​ത്തു​ന്ന സ​മ​യ​ത്തു വ​ര​നും വ​ധു​വും മാ​സ്ക് അ​ഴി​ച്ചു മാ​റ്റി. പി​ന്നീ​ട് വീ​ണ്ടും മാ​സ്കു ധ​രി​ച്ചു. ദേ​വ​സ്വ​ത്തി​ന്‍റെ ഒൗ​ദ്യോ​ഗി​ക ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​ർ ച​ട​ങ്ങു വീ​ഡി​യോ​യി​ലും കാ​മ​റ​യി​ലും പ​ക​ർ​ത്തി ന​ൽ​കി. വി​വാ​ഹ ശേ​ഷം കി​ഴ​ക്കേ ഗോ​പു​ര​ത്തി​നു മു​ന്നി​ൽ ദീ​പ​സ്തം​ഭ​ത്തി​നു…

Read More

ഗുരുവായൂർ ക്ഷേത്രത്തിൽ നെ​യ്പാ​യ​സം ഇനി പേപ്പർ കണ്ടെയ്നറിൽ നൽകില്ല ‘

ഗു​രു​വാ​യൂ​ർ: ക്ഷേ​ത്ര​ത്തി​ൽ ഏ​താ​നും മാ​സം മു​ന്പ് പു​തി​യ​താ​യി ആ​രം​ഭി​ച്ച പേ​പ്പ​ർ ക​ണ്ടെ​യ്ന​റി​ലാ​ക്കി ന​ൽ​കി​യി​രു​ന്ന നെ​യ്പാ​യ​സം വ​ഴി​പാ​ട് നി​ർ​ത്ത​ലാ​ക്കി. 250 ഗ്രാ​മി​ന് 90 രൂ​പ​യ്ക്കാ​ണ് ക​ണ്ടെ​യ്ന​ർ നെ​യ്പാ​യ​സം ന​ൽ​കി​യി​രു​ന്ന​ത്. ക​ണ്ടെ​യ്ന​റി​ൽ കൊ​ണ്ടു​പോ​കു​ന്ന പാ​യ​സം ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്ന പ​രാ​തി​ക​ളു​യ​ർ​ന്ന​തോ​ടെ​യാ​ണ് വ​ഴി​പാ​ട് നി​ർ​ത്ത​ലാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ക​ണ്ടെ​യ്ന​റു​ക​ൾ പൊ​ട്ടി പാ​യ​സം പു​റ​ത്തേ​ക്കു പോ​കു​ന്ന​താ​യും പ​രാ​തി​യു​ണ്ട്. മ​ഴ​ക്കാ​ല​മാ​യ​തോ​ടെ​യാ​ണ് പ​രാ​തി​ക​ൾ ഉ​യ​ർ​ന്ന​ത്. പാ​യ​സം ത​യ്റാ​ക്കു​ന്ന​തി​ന് ഒ​രു​കി​ലോ അ​രി​ക്ക് 750 ഗ്രാം ​നെ​യ്യാ​ണ് ആ​ദ്യം ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. പി​ന്നീ​ട​ത് ഒ​രു കി​ലോ​ക്ക് ഒ​രു കി​ലോ നെ​യ് എ​ന്ന നി​ല​യി​ൽ ഉ​പ​യോ​ഗി​ച്ചു​തു​ട​ങ്ങി. ദി​വ​സ​ങ്ങ​ളോ​ളം കേ​ടു​കൂ​ടാ​തെ സൂ​ക്ഷി​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​യി​രു​ന്നു പു​തി​യ വ​ഴി​പാ​ട് ആ​രം​ഭി​ച്ച​ത്. ദൂ​ര സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് വ​രു​ന്ന​വ​ർ​ക്ക് ഇ​ത് ഉ​പ​കാ​ര​മാ​യി​രു​ന്നു. ഇ​നി മു​ത​ൽ നെ​യ്പാ​യ​സം വ​ഴി​പാ​ട് ശീ​ട്ടാ​ക്കു​ന്ന​വ​ർ​ക്ക് മു​ൻ​കാ​ല​ങ്ങ​ളി​ൽ ന​ൽ​കി​യി​രു​ന്ന​തു പോ​ലെ നെ​യ്പാ​യ​സം ന​ൽ​കും. അ​ര ലി​റ്റ​റി​നു 170 രൂ​പ​യാ​ണ് നി​ര​ക്ക്. ക്ഷേ​ത്ര​ത്തി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന പ്ലാ​സ്റ്റി​ക് ക​ണ്ടെ​യ്ന​റു​ക​ളി​ലോ പാ​ത്ര​ങ്ങ​ളി​ലോ…

Read More

വിവാഹ മണ്ഡപം വരെ ഒന്നെത്താന്‍ പാടുപെട്ട് വധുവിന്റെ കരച്ചില്‍ ! ഒന്നും ചെയ്യാനാവാതെ നിസ്സഹായനായി അച്ഛന്‍;ഒരു ഗുരുവായൂര്‍ കല്യാണത്തിന്റെ വീഡിയോ കാണാം…

വിവാഹദിനം വധുവരന്മാരെ സംബന്ധിച്ച് നിര്‍ണായകദിനമാണ്. എന്നാല്‍ വിവാഹമണ്ഡപം വരെ ഒന്നെത്തിപ്പെടാന്‍ പാടുപെടുന്ന ഒരു വധുവിന്റെ കഷ്ടപ്പാടും അവളുടെ കരച്ചിലുമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പറന്നു കളിക്കുന്നത്. ഗുരുവായൂര്‍ അമ്പലത്തില്‍ നടന്ന ഒരു വിവാഹത്തിന്റെ വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വളരെ തിരക്കുള്ള വിവാഹ സീസണില്‍ ഗുരുവായൂരമ്പലത്തില്‍ വിവാഹിതരാകാനെത്തിയ നവവധു വിവാഹവേദിയിലെ തിക്കിലും തിരക്കിലും പെട്ട് അസ്വസ്ഥയാകുന്നതും സഹായത്തിനായി അച്ഛനെ വിളിച്ചു കരയുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ഒന്നിനു പുറമേ മറ്റൊന്നായി അനവധി വിവാഹങ്ങള്‍ നടക്കുന്ന വിവാഹവേദിയിലെത്തിപ്പെടാന്‍ പലപ്പോഴും വധൂവരന്മാര്‍ ഏറെ കഷ്ടപ്പെടാറുണ്ട്. ഇക്കഴിഞ്ഞ 10-ാം തീയതി 273 വിവാഹങ്ങളാണ് ഗുരൂവായൂരമ്പല നടയില്‍ നടന്നത്. ഇത്രയധികം തിരക്കുള്ളതിനാല്‍ താലികെട്ടിനു ശേഷം നിശ്ചയിച്ച വിവാഹവേദിയിലേക്ക് കൃത്യസമയത്ത് തിരികെപ്പോകാന്‍ പല വധൂവരന്മാര്‍ക്കും കഴിഞ്ഞില്ല. വധൂവരന്മാരും അവരുടെ ബന്ധുക്കളുമടക്കം വലിയൊരു സംഘം നടയിലെ വിവാഹമണ്ഡപത്തില്‍ നിലയുറപ്പിക്കുമ്പോള്‍ ആ വിവാഹത്തിനു ശേഷം അടുത്ത ഊഴത്തിനായി വിവാഹമണ്ഡപത്തിലേക്ക് കയറാന്‍ ശ്രമിക്കുന്ന…

Read More