ഐക്യമത്യം മഹാബലം..! അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ൾ​ക്ക് പാ​ർ​ട്ടി​യി​ൽ സ്ഥാ​ന​മി​ല്ല; കോൺഗ്രസിന് വേണ്ടത് പരിപൂർണ്ണ ഐക്യമെന്ന് ചെന്നിത്തല


തി​രു​വ​ന​ന്ത​പു​രം: എ​ല്ലാ നേ​താ​ക്ക​ൾ​ക്കും പ്ര​വ​ർ​ത്തി​ക്കാ​ൻ കോ​ൺ​ഗ്ര​സി​ൽ അ​വ​സ​ര​മു​ണ്ട്. കേ​ര​ള​ത്തി​ലെ കോ​ൺ​ഗ്ര​സി​ന് വേ​ണ്ട​ത് പ​രി​പൂ​ർ​ണ ഐ​ക്യ​മാ​ണെ​ന്നും പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് ആ​ർ​ക്കും വി​ല​ക്കോ ത​ട​സ​മോ​യി​ല്ലെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല.

നേ​താ​ക്ക​ൾ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത് ബ​ന്ധ​പ്പെ​ട്ട ഘ​ട​ക​ങ്ങ​ളെ അ​റി​യി​ച്ചാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. എ​ല്ലാ​വ​രും ഒ​ന്നി​ച്ച് പ്ര​വ​ർ​ത്തി​ച്ച് മു​ന്നോ​ട്ട് പോ​ക​ണം.

എ​ല്ലാ​വ‍​ര്‍​ക്കും അ​വ​ര​വ​രു​ടേ​താ​യ പ്രാ​ധാ​ന്യ​വു​മു​ണ്ട്. അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ൾ​ക്ക് പാ​ർ​ട്ടി​യി​ൽ സ്ഥാ​ന​മി​ല്ല. ഒ​റ്റ​ക്കെ​ട്ടാ​യി നേ​താ​ക്ക​ൾ മു​ന്നോ​ട്ട് പോ​ക​ണം.

എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ ജ​ന​വി​രു​ദ്ധ​ത​ക്കെ​തി​രെ ഒ​റ്റ​ക്കെ​ട്ടാ​യി സ​മ​രം ന​യി​ക്കേ​ണ്ട സ​മ​യ​മാ​ണി​തെ​ന്നും ചെ​ന്നി​ത്ത​ല വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment