88 വർഷങ്ങൾക്കു ശേഷം ഇതാദ്യം! ഭ​ക്ത​രി​ല്ലാ​തെ ഗു​രു​വാ​യൂ​ർ ക്ഷേ​ത്രന​ട; ഇ​തി​നു മു​ൻ​പ് ക്ഷേ​ത്രം അ​ട​ച്ചി​ട്ട​ത് ക്ഷേ​ത്ര​പ്ര​വേ​ശ​ന സ​ത്യ​ഗ്ര​ഹ സ​മ​ര കാ​ലത്ത്‌ ​

ഗു​രു​വാ​യൂ​ർ: ക്ഷേ​ത്ര​ത്തി​ൽ ഭ​ക്ത​ർ​ക്കു പ്ര​വേ​ശ​നം വി​ല​ക്കി​യ​തോ​ടെ ക്ഷേ​ത്ര​ന​ട വി​ജ​ന​മാ​യി. ഭ​ക്ത​ർ ഇ​ല്ലാ​താ​യ​തോ​ടെ ക്ഷേ​ത്ര​പ​രി​സ​ര​ത്തെ ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളും അ​ട​ഞ്ഞു​കി​ട​ന്നു. ക്ഷേ​ത്ര​ത്തി​ലെ കീ​ഴ്ശാ​ന്തി​ക്കാ​രും മ​റ്റ് പ്ര​വ​ർ​ത്തി​ക്കാ​രും കി​ഴ​ക്കേ ഗോ​പു​ര​വാ​തി​ലി​ലൂ​ടെ​യാ​ണ് ക്ഷേ​ത്ര​ത്തി​ലേ​ക്കു പ്ര​വേ​ശി​ക്കു​ന്ന​ത്.

ക്ഷേ​ത്ര പ​രി​സ​ര​വും റോ​ഡു​ക​ളും വി​ജ​ന​മാ​ണ്. പ്ര​ദേ​ശ​വാ​സി​ക​ൾ ഒ​റ്റ​യ്ക്കെ​ത്തി പു​റ​ത്ത്ക്ഷേ​ത്ര ദീ​പ​സ്തം​ഭ​ത്തി​നു മു​ന്നി​ൽ നി​ന്ന് തൊ​ഴു​തു പോ​കു​ന്നു​ണ്ട്. ഇ​ന്ന​ലെ മു​ത​ലാ​ണ് ഭ​ക്ത​ർ​ക്ക് ക്ഷേ​ത്ര​ത്തി​നു​ള്ളി​ലേ​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​ത്.​തി​ങ്ക​ളാ​ഴ്ച ന​ട​ത്താ​നി​രു​ന്ന മേ​ൽ​ശാ​ന്തി തെ​ര​ഞ്ഞെ​ടു​പ്പും മാ​റ്റി​വ​ച്ചു.

മ​മ്മി​യൂ​ർ ക്ഷേ​ത്ര​ത്തി​ലും ഭ​ക്ത​ർ​ക്കു ദ​ർ​ശ​ന​ത്തി​ന് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​ന്നു ജീ​വി​ച്ചി​രി​ക്കു​ന്ന​വ​രു​ടെ ഓ​ർ​മ​യി​ലൊ​ന്നും ഇ​ത്ത​ര​ത്തി​ൽ ക്ഷേ​ത്രം വി​ജ​ന​മാ​യ കാ​ല​മു​ണ്ടാ​യി​ട്ടി​ല്ല.

1932 ജ​നു​വ​രി​യി​ൽ ക്ഷേ​ത്ര​പ്ര​വേ​ശ​ന സ​ത്യ​ഗ്ര​ഹ സ​മ​ര കാ​ല​ത്താ​ണ് ഇ​തി​നു മു​ൻ​പ് ക്ഷേ​ത്രം 27 ദി​വ​സ​ങ്ങ​ളി​ൽ അ​ട​ച്ചി​ട്ട​ത്.

Related posts

Leave a Comment