ഏ​റെ വി​വാ​ദ​മാ​യ ചി​ത്രം! ര​ണ്ടാ​ഴ്ച​ക്കാ​ല​മാ​യി സി​നി​മ ഷൂ​ട്ടിം​ഗ്; കാ​ണാ​ൻ ആ​ൾ​ക്കൂ​ട്ടം; പോ​ലീ​സ് പി​രി​ച്ചു​വി​ട്ടു

ഇ​രി​ങ്ങാ​ല​ക്കു​ട: പ​ട്ട​ണ​ത്തി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ര​ണ്ടാ​ഴ്ച​ക്കാ​ല​മാ​യി ന​ട​ന്നു​വ​രു​ന്ന സി​നി​മ ചി​ത്രീ​ക​ര​ണ​ത്തി​ൽ പോ​ലീ​സ് ഇ​ട​പെ​ട​ൽ. ഷെ​യ്ൻ നി​ഗം നാ​യ​ക​നാ​യു​ള്ള വെ​യി​ൽ എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​മാ​ണ് ഒ​രു ഇ​ട​വേ​ള​യ്ക്ക് ശേ​ഷം വീ​ണ്ടും ന​ട​ന്നു​വ​രു​ന്ന​ത്.

ന​ട​നും നി​ർ​മാ​താ​വും ന​ട​നും സം​വി​ധാ​യ​ക​നും ത​മ്മി​ലു​ള്ള ത​ർ​ക്ക​ങ്ങ​ളു​ടെ പേ​രി​ൽ ഏ​റെ വി​വാ​ദ​മാ​യ ചി​ത്രം, ത​ർ​ക്ക​ങ്ങ​ൾ പ​രി​ഹ​രി​ച്ച ശേ​ഷ​മു​ള്ള അ​വ​സാ​ന​ഘ​ട്ട ഷൂ​ട്ടിം​ഗാ​ണ് ന​ട​ന്നു​വ​രു​ന്ന​ത്.

എ​ന്നാ​ൽ കോ​വി​ഡ് 19 മാ​യി ബ​ന്ധ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന​ത്തെ സി​നി​മ ചി​ത്രീ​ക​ര​ണ​ങ്ങ​ൾ എ​ല്ലാം നി​ർ​ത്തി​വെ​ച്ചി​ട്ടും ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ സി​നി​മ ചി​ത്രീ​ക​ര​ണം തു​ട​ർ​ന്ന് വ​രി​ക​യാ​യി​രു​ന്നു.

പ​രാ​തി​ക​ൾ ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് അ​യ്യ​ങ്കാ​വ് പ​രി​സ​ര​ത്ത് ന​ട​ന്ന സി​നി​മ ചി​ത്രീ​ക​ര​ണ​ത്തി​ന്‍റെ സെ​റ്റി​ൽ എ​ത്തി എ​സ്ഐ പി.​ജി. അ​നൂ​പ് വി​വ​ര​ങ്ങ​ൾ ആ​രാ​ഞ്ഞ് ബ​ന്ധ​പ്പെ​ട്ട​വ​രോ​ട് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

അ​തേ സ​മ​യം സം​സ്ഥാ​നം നേ​രി​ടു​ന്ന പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ ചി​ത്രീ​ക​ര​ണം നി​ർ​ത്തി​വ​യ്ക്കു​ന്ന​താ​ണ് ഉ​ചി​ത​മെ​ന്ന് ചി​ത്ര​ത്തി​ന്‍റെ സാ​ങ്കേ​തി​ക പ്ര​വ​ർ​ത്ത​ക​രോ​ട് അ​മ്മ സെ​ക്ര​ട്ട​റി ഇ​ട​വേ​ള ബാ​ബു മു​ന്പ് സൂ​ചി​പ്പി​ച്ചി​രു​ന്ന​താ​യി പ​റ​ഞ്ഞു.

Related posts

Leave a Comment