അടങ്ങു മോനെ ദാമോദര്‍ദാസേ..! ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ലെ ‘ഫോ​ട്ടോ​ഷൂ​ട്ട് കൊ​മ്പ​ൻ’ വീ​ണ്ടും ഇ​ട​ഞ്ഞു

തൃ​ശൂ​ർ: ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ലെ “ഫോ​ട്ടോ​ഷൂ​ട്ട് കൊ​മ്പൻ’ വീണ്ടും ഇ​ട​ഞ്ഞു. ക്ഷേ​ത്ര​ത്തി​ന്‍റെ പ​ടി​ഞ്ഞോ​റേ ന​ട​യി​ൽ വച്ചാണ് ദാ​മോ​ദ​ർ ദാ​സ് എന്ന കൊ​മ്പ​ൻ ഇ‌​ട​ഞ്ഞ​ത്.

അ​ക്ര​മ സ്വ​ഭാ​വം പു​റ​ത്തെ​ടു​ത്ത ആ​ന​യെ ക്ഷേ​ത്ര​ത്തി​ന്‍റെ തൂ​ണി​ൽ ച​ങ്ങ​ല ഉ​പ​യോ​ഗി​ച്ച് ബ​ന്ധി​ച്ചി​രി​ക്കു​ക​യാ​ണ്. ആ​ന​യു​ടെ മു​ക​ളി​ൽ ഇ​രി​ക്കു​ന്ന പാ​പ്പാ​ന്  താ​ഴേ​ക്ക് ഇ​റ​ങ്ങാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല.

ന​വം​ബ​റി​ൽ ന​വ​ദ​മ്പ​തി​ക​ളു​ടെ ഫോ​ട്ടോ​ഷൂ​ട്ടി​നി​ടെ ഈ ​ആ​ന ഇ​ട​ഞ്ഞ ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രു​ന്നു.

പാ​പ്പാ​നെ കൊ​മ്പി​ൽ കോ​ർ​ത്തെ​ടു​ത്ത് ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച ആ​ന ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ വീ​ണ്ടും ഇ​ട​ഞ്ഞ​ത് ഏ​വ​രെ​യും ആ​ശ​ങ്ക​യി​ലാ​ഴ്ത്തി​യി​ട്ടു​ണ്ട്.

Related posts

Leave a Comment