ശബരിമല മേല്‍ശാന്തി കേരളത്തില്‍ ജനിച്ച മലയാളി ബ്രാഹ്മണന്‍..! ഭരണഘടനാ സാധുത പരിശോധിക്കാന്‍ ഹൈക്കോടതിയില്‍ നാളെ പ്രത്യേക സിറ്റിംഗ്

കൊച്ചി: ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ മേല്‍ശാന്തി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പുറപ്പെടുവിച്ച വിജ്ഞാപനത്തിന്‍റെ ഭരണഘടനാ സാധുത പരിശോധിക്കാന്‍ ഹൈക്കോടതിയില്‍ നാളെ പ്രത്യേക സിറ്റിംഗ്.

ജസ്റ്റീസ് അനില്‍.കെ.നരേന്ദ്രന്‍ ജസ്റ്റീസ് പി.ജി.അജിത് കുമാര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് പത്യേക സിറ്റിംഗ് നടത്തുക.

വിജ്ഞാപനമനുസരിച്ച് അപേക്ഷകന്‍ കേരളത്തില്‍ ജനിച്ച മലയാളി ബ്രാഹ്മണനായിരിക്കണം.

എന്നാലിത് ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശത്തിന്‍റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജിയാണ് നാളെ പരിഗണിക്കുക.

Related posts

Leave a Comment