ഇന്ത്യൻ ഗു​​സ്തി താ​​ര​​ങ്ങ​​ൾ​​ക്കു പാ​​രി​​തോ​​ഷി​​കം

ന്യൂ​​ഡ​​ൽ​​ഹി: ലോ​​ക ഗു​​സ്തി ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ ഇ​​ന്ത്യ​​യു​​ടെ അ​​ഭി​​മാ​​ന​​മു​​യ​​ർ​​ത്തി​​യ താ​​ര​​ങ്ങ​​ൾ​​ക്ക് കേ​​ന്ദ്ര കാ​​യി​​ക മ​​ന്ത്രാ​​ല​​യ​​ത്തി​​ന്‍റെ പാ​​രി​​തോ​​ഷി​​കം. ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ വെ​​ള്ളി മെ​​ഡ​​ൽ നേ​​ടി​​യ ദീ​​പ​​ക് പൂ​​നി​​യയ്​​ക്ക് ഏ​​ഴ് ല​​ക്ഷ​​വും വെ​​ങ്ക​​ല മെ​​ഡ​​ൽ നേ​​ടി​​യ വി​​നേ​​ഷ് ഫോ​​ഗ​​ട്ട്, ര​​വി കു​​മാ​​ർ, ബ​​ജ്റം​​ഗ് പൂ​​നി​​യ, രാ​​ഹു​​ൽ അ​​വാ​​രെ എ​​ന്നി​​വ​​ർ​​ക്ക് നാ​​ല് ല​​ക്ഷം വീ​​ത​​വും കാ​​യി​​ക​​മ​​ന്ത്രി കി​​ര​​ണ്‍ റി​​ജി​​ജു പ്ര​​ഖ്യാ​​പി​​ച്ചു.

86 കി​​ലോ ഫ്രീ​​സ്റ്റൈ​​ൽ വി​​ഭാ​​ഗം ഫൈ​​ന​​ലി​​ൽ പ​​രി​​ക്കു​​മൂ​​ലം പി​​ൻ​​മാ​​റി​​യ​​തോ​​ടെ​​യാ​​ണ് ദീ​​പ​​ക് പൂ​​നി​​യ വെ​​ള്ളി മെ​​ഡ​​ലി​​ൽ ഒ​​തു​​ങ്ങി​​യ​​ത്. സു​​ശീ​​ൽ കു​​മാ​​റി​​ന് (2010) ശേ​​ഷം ലോ​​ക ചാ​​ന്പ്യ​​നാ​​കു​​ന്ന ആ​​ദ്യ ഇ​​ന്ത്യ​​ൻ ഗു​​സ്തി താ​​ര​​മെ​​ന്ന നേ​​ട്ട​​ത്തി​​ലെ​​ത്താ​​നു​​ള്ള അ​​വ​​സ​​രം ഇ​​തോ​​ടെ ദീ​​പ​​കി​​ന് ന​​ഷ്ട​​മാ​​യി.

ലോ​​ക ബോ​​ക്സിം​​ഗ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ വെ​​ള്ളി മെ​​ഡ​​ൽ നേ​​ടു​​ന്ന ആ​​ദ്യ ഇ​​ന്ത്യ​​ൻ താ​​ര​​മെ​​ന്ന നേ​​ട്ട​​ത്തി​​ലെ​​ത്തി​​യ അ​​മി​​ത് പം​​ഗ​​ലി​​ന് 14 ല​​ക്ഷം രൂ​​പ പാ​​രി​​തോ​​ഷി​​കം നേ​​ര​​ത്തെ പ്ര​​ഖ്യാ​​പി​​ച്ചി​​രു​​ന്നു. വെ​​ങ്ക​​ല മെ​​ഡ​​ൽ നേ​​ടി​​യ മ​​നീ​​ഷ് കൗ​​ശി​​ക്കി​​ന് എ​​ട്ട് ല​​ക്ഷ​​വും ന​​ൽ​​കും.

Related posts