കൂ​ട്ടു​ത്ത​ര​വ​ദി​ത്വം ഇ​ല്ലാ​ത്ത​തി​നാ​ൽ 5-ാം സ്ഥാ​ന​ത്തേ​ക്ക് ത​ള്ള​പ്പെ​ട്ടു; എ​ച്ച്. സ​ലാം എം​എ​ൽ​എ സൈ​ല​ന്‍റ് കി​ല്ല​റെ​ന്ന് ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ർ​ഥി

അ​മ്പ​ല​പ്പു​ഴ: എ​ച്ച്. സ​ലാം എംഎ​ൽഎ ​സൈ​ല​ന്‍റ് കി​ല്ല​റെ​ന്ന് പ​രാ​ജ​യ​പ്പെ​ട്ട ഇ​ട​തുമു​ന്ന​ണി സ്ഥാ​നാ​ർ​ഥി. അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ർ​ഡി​ൽ പ​രാ​ജ​യ​പ്പെ​ട്ട ഇ​ട​തു മു​ന്ന​ണി സ്ഥാ​നാ​ർ​ഥി സി ​പിഐ​യി​ലെ എ​സ്.​ കു​ഞ്ഞു​മോ​നാ​ണ് ശ​ബ്ദ​സ​ന്ദേ​ശ​ത്തി​ലു​ടെ ഈ ​ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്.

യുഡിഎ​ഫി​ലെ ന​ജീ​ഫ് അ​രീ​ശേ​രി വി​ജ​യി​ച്ച വാ​ർ​ഡി​ൽ ഇ​ട​തു സ്ഥാ​നാ​ർ​ഥി​ക്ക് വെ​റും 21 വോ​ട്ടു മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്. ര​ണ്ടാം സ്ഥാ​നം വെ​ൽ​ഫെ​യ​റി​നാ​യി​രു​ന്നു. അ​ഞ്ചാം സ്ഥാ​ന​ത്തേ​ക്ക് ഇ​ട​തു സ്ഥാ​നാ​ർ​ഥി പി​ന്ത​ള്ള​പ്പെ​ട്ടു. 60 സിപിഎം വോ​ട്ട് ഈ ​വാ​ർ​ഡി​ലു​ണ്ടെ​ന്ന് എ​ച്ച്.​ സ​ലാം എംഎ​ൽഎ​യും ഏ​രി​യാ സെ​ക്ര​ട്ട​റി സി.​ ഷാം​ജി​യും പ​റ​ഞ്ഞി​രു​ന്ന​താ​യി എ​സ്.​ കു​ഞ്ഞു​മോ​ൻ പ​റ​യു​ന്നു.

പ​രാ​ജ​യ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം സിപിഎ​മ്മി​നാ​ണ്. കൂ​ട്ടു​ത്ത​ര​വ​ദി​ത്വം ഇ​ല്ലാ​ത്ത​തി​നാ​ലാ​ണ് പ​രാ​ജ​യം സം​ഭ​വി​ച്ച​ത്. സിഐടിയു ക​ൺ​വീ​ന​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ വോ​ട്ടു ചെ​യ്തി​ല്ല. എ​ച്ച്.​ സ​ലാം എംഎ​ൽഎ​യു​ടെ ത​ട്ട​ക​ത്തി​ൽ പ​രാ​ജ​യ​പ്പെ​ട്ട​ത് താ​ന​ല്ല സിപിഎ​മ്മാ​ണെ​ന്നും കു​ഞ്ഞു​മോ​ൻ പ​റ​യു​ന്നു.

Related posts

Leave a Comment