ഹേ​ബി​യ​സ് കോ​ർ​പ്പ​സ് ഹ​ർ​ജി​യി​ൽ യു​വ​തി​യെ​യും മ​ക്ക​ളെ​യും ക​ണ്ടെ​ത്തി; യു​വ​തി​ക്കും മ​ക്ക​ൾ​ക്കും മ​തി​യാ​യ പോ​ലീ​സ് സം​ര​ക്ഷ​ണം ന​ൽ​കാ​ൻ കോ​ട​തി 

കൊ​ച്ചി: ഭാ​ര്യ​യെ​യും പ​തി​ന​ഞ്ചും പ​ന്ത്ര​ണ്ടും വ​യ​സ് പ്രാ​യ​മു​ള്ള പെ​ണ്‍​മ​ക്കളെ​യും കോ​യ​ന്പ​ത്തൂ​രി​ൽ മ​റ്റൊ​രു വ്യക്തി ​അ​ന്യാ​യ​മാ​യി ത​ട​ഞ്ഞുവ​ച്ചി​രി​ക്കു​ക​യാ​ണെ​ന്നു ചൂണ്ടിക്കാട്ടി കൊച്ചി ചി​റ്റൂ​ർ സ്വ​ദേ​ശി ഫ​യ​ൽ ചെ​യ്ത ഹേ​ബി​യ​സ് കോ​ർ​പ്പ​സ് ഹ​ർ​ജി​യി​ൽ ഹൈ​ക്കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​രം എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പോ​ലീ​സ് അന്വേഷണം നടത്തി യു​വ​തി​യെ​യും മ​ക്ക​ളെ​യും ക​ണ്ടെ​ത്തി.

പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യെ​ന്ന പ​ത്താം ക്ലാ​സ് വി​ദ്യാർ​ഥി​നിയായ പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി​യെത്തു​ട​ർ​ന്ന് പോ​ക്സോ പ്ര​കാ​രം പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. യു​വ​തി​ക്കും മ​ക്ക​ൾ​ക്കും മ​തി​യാ​യ പോ​ലീ​സ് സം​ര​ക്ഷ​ണം ന​ൽ​കാ​ൻ കോ​ട​തി നി​ർ​ദേ​ശി​ച്ചു.

അ​ങ്ക​മാ​ലി​യി​ലു​ള്ള വ​നി​താ സു​ഹൃ​ത്തി​നൊ​പ്പം പോ​ക​ണ​മെ​ന്ന യു​വ​തി​യു​ടെ അ​ഭ്യ​ർ​ഥ​ന കോ​ട​തി അം​ഗീ​ക​രി​ച്ചു. യു​വ​തി​യെ​യും പെ​ണ്‍​കു​ട്ടി​ക​ളെ​യും ബു​ധ​നാ​ഴ്ച കൗ​ണ്‍​സി​ലിം​ഗി​ന് ഹാ​ജ​രാ​ക്കും.
കൗ​ണ്‍​സി​ലിം​ഗി​നു​ശേ​ഷം റി​പ്പോ​ർ​ട്ട് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കും. കേ​സ് 18ന് ​പ​രി​ഗ​ണി​ക്കും.

Related posts