ഹ​ജ്ജ് തീ​ർ​ത്ഥാ​ട​ക​രെ സ​ഹാ​യി​ക്കാ​നാ​യി  സ്ത്രീ​ക​ൾ​ക്കും ഈ ​വ​ർ​ഷം മു​ത​ൽ ഹ​ജ്ജ് വോ​ള​ന്‍റി​യ​റാ​വാം; അ​റ​ബി ഭാ​ഷ​യി​ൽ അ​റി​ഞ്ഞി​രി​ക്ക​ണം

ക​രി​പ്പൂ​ർ: ഈ ​വ​ർ​ഷം മു​ത​ൽ ഹ​ജ്ജ് തീ​ർ​ത്ഥാ​ട​ക​രെ സ​ഹാ​യി​ക്കാ​നാ​യി മ​ക്ക​യി​ലേ​ക്ക് വോ​ള​ന്‍റി​യ​ർ​മാ​രാ​യി(​ഖാ​ദി​മു​ൽ ഹു​ജ്ജാ​ജ്)​പോ​കാ​ൻ വ​നി​ത​ക​ൾ​ക്ക് അ​വ​സ​രം. ഹ​ജ്ജ് വോ​ള​ന്‍റി​യ​ർ അ​പേ​ക്ഷ ക്ഷ​ണി​ച്ച​പ്പോ​ഴാ​ണ് ഈ ​വ​ർ​ഷം മു​ത​ൽ പു​രു​ഷന്മാരെ പോ​ലെ വോ​ള​ന്‍റി​യ​ർ​മാ​രാ​യി പോ​കാ​ൻ വ​നി​ത​ക​ൾ​ക്കും അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​മെ​ന്ന് കേ​ന്ദ്ര ഹ​ജ്ജ് ക​മ്മി​റ്റി അ​നു​മ​തി ന​ൽ​കി​യ​ത്.

200 ഹ​ജ്ജ് തീ​ർ​ത്ഥാ​ട​ക​ർ​ക്ക് ഒ​രു വോ​ള​ന്‍റി​യ​ർ എ​ന്ന തോ​തി​ലാ​ണ് അ​പേ​ക്ഷ ക്ഷ​ണി​ച്ചി​രി​ക്കു​ന്ന​ത്. വോ​ള​ന്‍റി​യ​ർ​മാ​രി​ൽ ര​ണ്ട് ശ​ത​മാ​ന​മാ​ണ് സ്ത്രീ​ക​ൾ​ക്ക് ന​ൽ​കു​ക. അ​പേ​ക്ഷി​ക്കു​ന്ന​വ​ർ നേ​ര​ത്തെ ഉം​റ, ഹ​ജ്ജ് ക​ർ​മ്മ​ങ്ങ​ൾ ചെ​യ്ത് പ​രി​ച​യ​മു​ള​ള​വ​രാ​യി​രി​ക്ക​ണം. അ​റ​ബി ഭാ​ഷ​യി​ൽ അ​റി​ഞ്ഞി​രി​ക്ക​ണം.

25നും 58​നും ഇ​ട​യി​ൽ പ്രാ​യ​മു​ള​ള സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​ണ് അ​പേ​ക്ഷി​ക്കാ​നു​ള​ള അ​ർ​ഹ​ത​യു​ള​ള​ത്. ഈ ​മാ​സം 24ന് ​മു​ന്പാ​യി കേ​ന്ദ്ര ഹ​ജ്ജ് ക​മ്മ​റ്റി​ക്കാ​ണ് അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. വ​ർ​ഷ​ങ്ങ​ളാ​യി പു​രു​ഷന്മാ​ർ​ക്ക് മാ​ത്ര​മാ​ണ് ഹ​ജ്ജ് വോ​ള​ന്‍റി​യ​ർ​മാ​രാ​യി പോ​കാ​ൻ അ​നു​മ​തി ന​ൽ​കു​ന്ന​ത്.

Related posts