വാഹന പരിശോധനയ്ക്കിടെ 70 ല​ക്ഷ​ത്തി​ന്‍റെ  കു​ഴ​ൽ​പ്പ​ണ വേ​ട്ട; പ്ര​തി​ക​ൾ റി​മാ​ൻ​ഡി​ൽ ; മം​ഗ​ലാ​പു​രം കേ​ന്ദ്രീ​ക​രി​ച്ചു​ള്ള സം​ഘം പി​ന്നി​ൽ

 കൊ​ണ്ടോ​ട്ടി: വാ​ഹ​ന​ത്തി​ൽ ഒ​ളി​പ്പി​ച്ചു ക​ട​ത്തു​ക​യാ​യി​രു​ന്ന 70 ല​ക്ഷ​ത്തി​ന്‍റെ കു​ഴ​ൽ​പ്പ​ണം പി​ടി​കൂ​ടി​യ കേ​സി​ൽ പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. കൊ​ണ്ടോ​ട്ടി​യ്ക്ക​ടു​ത്തു മൊ​റ​യൂ​ർ വാ​ല​ഞ്ചേ​രി പാ​റേ​ക്കു​ത്ത് കാ​ട്ടു​പ​രു​ത്തി മു​ഹ​മ്മ​ദ് ബ​ഷീ​ർ(48), കി​ഴി​ശേ​രി ത​വ​നൂ​ർ പേ​ങ്ങാ​ട്ടി​ൽ സ​ൽ​മാ​നു​ൽ ഫാ​രി​സ്(27) എ​ന്നി​വ​രെ​യാ​ണ് കോ​ഴി​ക്കോ​ട് പാ​ല​ക്കാ​ട് ദേ​ശീ​യ​പാ​ത 11-ാം മൈ​ലി​ൽ വ​ച്ച് വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തി കൊ​ണ്ടോ​ട്ടി പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​വ​രി​ൽ നി​ന്നു രേ​ഖ​ക​ളി​ല്ലാ​ത്ത 70 ല​ക്ഷം രൂ​പ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്.

മം​ഗ​ലാ​പു​രം കേ​ന്ദ്രീ​ക​രി​ച്ച് കു​ഴ​പ്പ​ണം വി​ത​ര​ണം ചെ​യ്യു​ന്ന സം​ഘ​ത്തി​ൽ​പ്പെ​ട്ട​വ​രാ​ണ് പി​ടി​യി​ലാ​യ​വ​രെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മ​ല​പ്പു​റം ജി​ല്ല​ക്ക് അ​ക​ത്തും പ​ല ഇ​ട​ങ്ങ​ളി​ലാ​യി ഏ​റെ​ക്കാ​ലം കു​ഴ​ൽ​പ്പ​ണ ഇ​ട​പാ​ട് ന​ട​ത്തു​ന്ന സം​ഘ​ത്തെ​ക്കു​റി​ച്ചു ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ദേ​ബേ​ഷ് കു​മാ​ർ ബ​ഹ്റ​ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

മം​ഗ​ലാ​പു​ര​ത്തു നി​ന്നു വാ​ഹ​ന​ത്തി​ൽ കു​ഴ​ൽ​പ്പ​ണ​വു​മാ​യി സം​ഘം എ​ത്തു​ന്ന​ത​റി​ഞ്ഞ പോ​ലീ​സ് ദേ​ശീ​യ​പാ​ത​യി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ഇ​വ​ർ സ​ഞ്ച​രി​ച്ച കാ​റി​ന്‍റെ പി​ൻ​സീ​റ്റി​ന​ടി​യി​ൽ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ അ​റ​യി​ലാ​ണ് പ​ണം സൂ​ക്ഷി​ച്ചി​രു​ന്ന​ത്.

മം​ഗ​ലാ​പു​ര​ത്തു നി​ന്നു സ്വ​ർ​ണം വി​ൽ​പ്പ​ന ന​ട​ത്തി​യാ​ണ് പ​ണം എ​ത്തി​ച്ച​തെ​ന്നു പി​ടി​യി​ലാ​യ​വ​ർ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു. അ​ര​ല​ക്ഷം രൂ​പ​യു​ടെ 14 അ​ഞ്ഞൂ​റി​ന്‍റെ കെ​ട്ടു​ക​ളാ​യാ​ണ് പ​ണ​മു​ണ്ടാ​യി​രു​ന്ന​ത്. പ്ര​തി​ക​ളു​മാ​യി ബ​ന്ധ​മു​ള​ള​വ​രി​ൽ നി​ന്നു ആ​ഴ്ച​ക​ൾ​ക്കു മു​ന്പ് പോ​ലീ​സ് 24 ല​ക്ഷം രൂ​പ​യു​ടെ പ​ണം പി​ടി​കൂ​ടി​യി​രു​ന്നു. അ​റ​സ്റ്റി​ലാ​യ​വ​രെ പി​ന്നീ​ട് മ​ല​പ്പു​റം ജു​ഡൂ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

കേ​സി​ൽ തു​ട​ര​ന്വേ​ഷ​ണം എ​ൻ​ഫോ​ഴ്സ്മെ​ൻ​റ് ഡ​യ​റ​ക്ട​റേ​റ്റും ആ​ദാ​യ നി​കു​തി വ​കു​പ്പും ന​ട​ത്തും. മ​ല​പ്പു​റം ഡി​വൈ​എ​സ്പി ജ​ലീ​ൽ തോ​ട്ട​ത്തി​ലി​ൻ​റെ നേ​തൃ​ത്വ​ത്തി​ൽ കൊ​ണ്ടോ​ട്ടി ഇ​ൻ​സെ​പെ​ക്ട​ർ എം.​മു​ഹ​മ്മ​ദ് ഹ​നീ​ഫ, എ​സ്ഐ ര​ഞ്ജി​ത്, അ​ഡീ​ഷ​ണ​ൽ എ​സ്ഐ അ​ബ്ദു​ൾ മ​ജീ​ദ്, എ​എ​സ്ഐ സു​ലൈ​മാ​ൻ, സി​പി​ഒ​മാ​രാ​യ ര​തീ​ഷ്, തൗ​ഫീ​ഖു​ള​ള മു​ബാ​റ​ക്, സെ​യ്ത് ഫ​സ​ലു​ള്ള, അ​ബ്ദു​ൾ ജ​ബാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​വും ഷാ​ഡോ പോ​ലീ​സു​മാ​ണ് കു​ഴ​ൽ​പ്പ​ണ വേ​ട്ട ന​ട​ത്തി​യ​ത്.

Related posts