ചെറിയ ലഹരി, വലിയ വില! വിതരണത്തിന് എത്തിച്ച 800 പാക്കറ്റ് ഹാൻസുമായി പാലക്കാടു കാരൻ ആലപ്പുഴയിൽ പിടിയിൽ


ഹ​രി​പ്പാ​ട്: കാ​റി​ൽ ഒ​ളി​ച്ചു​ക​ട​ത്തി​യ 800 പാ​ക്ക​റ്റ് ഹാ​ൻ​സ് പി​ടി​കൂ​ടി. ഒ​രാ​ൾ അ​റ​സ്റ്റി​ൽ. പാ​ല​ക്കാ​ട് ചാ​ഴി​യാ​രി​റ്റി കു​ണ്ടി​ൽ വീ​ട്ടി​ൽ പ്ര​മോ​ദിനെ (40) ആ​ണ് ആ​ല​പ്പു​ഴ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ കീ​ഴി​ലു​ള്ള ല​ഹ​രി​വി​രു​ദ്ധ സ്ക്വാഡ് പി​ടി​കൂ​ടി​യ​ത്.

ഇ​ന്ന​ലെ രാ​വി​ലെ ദേ​ശീ​യ​പാ​ത​യി​ൽ ക​രു​വാ​റ്റ ക​ന്നു​കാ​ലി പാ​ല​ത്തി​നു സ​മീ​പ​ത്തു നി​ന്നു​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. കാ​റി​ന്‍റെ ഡി​ക്കി​യി​ൽ ചാ​ക്കി​ൽ കെ​ട്ടി​യ നി​ല​യി​ലാണ് ഹാ​ൻ​സ് പാ​ക്ക​റ്റു​ക​ൾ ക​ണ്ടെ​ടു​ത്ത​ത്. ഇ​യാ​ൾ വ​ന്ന കാ​റും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.

പാ​ല​ക്കാ​ട് നി​ന്നും ക​രു​വാ​റ്റയി​ലെ വി​വി​ധ ക​ട​ക​ളി​ൽ വി​ത​ര​ണ​ത്തി​നാ​യി എ​ത്തി​ച്ച പാ​ക്ക​റ്റു​ക​ൾ ആ​ണ് ഇ​തെന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഹ​രി​പ്പാ​ട് സി ​ഐ ആ​ർ ഫ​യാ​സ്, സി​പി​ഒ നി​ഷാ​ദ്, സ്പെ​ഷൽ കോ​ഡ് എ​സ് ഐ ​ഇ​ല്യാ​സ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Related posts

Leave a Comment