രൂക്ഷമായ വാക്കുകള്‍! തോ​ൽ​വി​ക​ൾ ഏ​റ്റു​വാ​ങ്ങി​യ കോൺഗ്രസ് നേതൃത്വത്തിനെതിരേ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പൊ​രി​ഞ്ഞ ത​ല്ല്; കോണ്‍ഗ്രസിനെ ഞെട്ടിച്ചത് മറ്റൊരു കാര്യം…


തൃ​ശൂ​ർ: തോ​ൽ​വി​ക​ൾ ഏ​റ്റു​വാ​ങ്ങി​യ കോ​ണ്‍​ഗ്ര​സി​നെതിരേ നി​ശി​ത വി​മ​ർ​ശ​ന​വു​മാ​യി ജ​ന​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ നേ​തൃ​ത്വ​ത്തി​നെ​തി​രേ കൊ​ന്പു​കോ​ർ​ക്കു​ന്നു.

തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​ന്ന അ​ന്ന് മു​ത​ൽ ഫേ​സ്ബു​ക്കി​ലും വാ​ട്സ്ആ​പ്പി​ലും നേ​താ​ക്ക​ളും സാ​ധാ​ര​ണ പ്ര​വ​ർ​ത്ത​ക​രും അ​ട​ക്ക​മു​ള്ള കോ​ണ്‍​ഗ്ര​സു​കാ​ർ ത​ങ്ങ​ളു​ടെ ശ​ക്ത​മാ​യ വി​കാ​രം രൂ​ക്ഷ​മാ​യ വാ​ക്കു​ക​ളി​ലൂ​ടെ പ്ര​ക​ടി​പ്പി​ച്ചു കൊ​ണ്ട ിരി​ക്കു​ക​യാ​ണ്. നേ​തൃ​ത്വം മാ​റ​ണ​മെ​ന്ന ആ​വ​ശ്യം പ​ല​രും ഉ​ന്ന​യി​ക്കു​ന്നു​ണ്ട്.

ഇ​ത് സം​സ്ഥാ​ന ത​ല​ത്തി​ലും ജി​ല്ലാ ത​ല​ത്തി​ലും അ​നി​വാ​ര്യ​മാ​ണെ​ന്നും പ​ല​രും ചൂ​ണ്ടിക്കാ​ട്ടു​ന്നു.

പ​ര​സ്യ​മാ​യി അ​ഭി​പ്രാ​യം പ്ര​ക​ടി​പ്പി​ക്കാ​ൻ മ​ടി​യു​ള്ള​വ​ർ സേ​വ് കോ​ണ്‍​ഗ്ര​സ് ഫോ​റം പോ​ലു​ള്ള കൂ​ട്ടാ​യ്മ​യു​ടെ പേ​രി​ൽ ആ​ണ് ത​ങ്ങ​ളു​ടെ എ​തി​ർ​പ്പ് പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്.

തോ​ൽ​വി ഏ​റ്റു​വാ​ങ്ങി​യ പ​ത്മ​ജ വേ​ണു​ഗോ​പാ​ൽ അ​ട​ക്ക​മു​ള്ള​വ​ർ നേ​തൃ​ത്വ​ത്തി​നെ​തി​രെ ക​ഴി​ഞ്ഞ ദി​വ​സം രം​ഗ​ത്തു​വ​ന്നി​രു​ന്നു.

ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ജ​ന​ങ്ങ​ൾ ത​ങ്ങ​ളു​ടെ എ​തി​ർ​പ്പ് പ്ര​ക​ടി​പ്പി​ച്ചു​കൊ​ണ്ട ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

ഡി​സി​സി പ്ര​സി​ഡ​ന്‍റുമാ​ർ പ​ല​യി​ട​ത്തും രാ​ജി​വ​യ്ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ്. ചി​ല​യി​ട​ത്ത് രാ​ജി സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട ്.

ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ത്തി​നി​ട​യി​ൽ തൃ​ശൂ​രി​ൽ ഒ​രു സീ​റ്റ് പോ​ലും വ​ർ​ധി​പ്പി​ക്കാ​ൻ കോ​ണ്‍​ഗ്ര​സി​ന് ആ​യി​ല്ല എ​ന്ന​ത് രൂ​ക്ഷ​വ​മ​ർ​ശ​ന​മാ​ണ് നേ​തൃ​ത്വ​ത്തി​നെ​തി​രെ ഉ​യ​ർ​ത്തു​ന്ന​ത്.

അ​ഭി​പ്രാ​യ​പ​ക​ട​ന​ങ്ങ​ൾ നേ​തൃ​ത്വം ത​ട​യു​ന്നി​ല്ല എ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്. തൃ​ശ്ശൂ​രി​ലെ ഗ്രൂ​പ്പി​സ​വും പെ​യ്മെ​ന്‍റ് സീ​റ്റ് വി​വാ​ദ​വു​മെ​ല്ലാം നേ​തൃ​ത്വം മ​റു​പ​ടി പ​റ​യേ​ണ്ട വി​ഷ​യ​ങ്ങ​ളാ​ണ്.

നേ​തൃ​ത്വ​ത്തെ ചോ​ദ്യം ചെ​യ്യാ​ൻ സാ​ധാ​ര​ണ പ്ര​വ​ർ​ത്ത​ക​ർ ത​യ്യാ​റാ​കു​ന്ന കാ​ഴ്ച​യ്ക്കാ​ണ് കേ​ര​ള​മെ​ന്പാ​ടും കോ​ണ്‍​ഗ്ര​സ് സാ​ക്ഷ്യം വ​ഹി​ക്കു​ന്ന​ത്.

മു​ൻ വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് കൈ​പ്പ​ത്തി ചി​ഹ്ന​ത്തി​ൽ മ​ത്സ​രി​ച്ച മ​ണ്ഡ​ല​ങ്ങ​ളി​ൽ പോ​ലും വി​ജ​യം നേ​ടാ​ൻ ക​ഴി​ഞ്ഞി​ല്ല എ​ന്ന​ത് കോ​ണ്‍​ഗ്ര​സി​നെ ഞെ​ട്ടി​ച്ചി​ട്ടു​ണ്ട ്.

 

Related posts

Leave a Comment