എന്റെ ഏറ്റവുമടുത്ത കൂട്ടുകാരിക്കും ഭാര്യയ്ക്കും പ്രണയിനിക്കും, പിന്നെ എന്റെ… പ്രിയപ്പെട്ടവള്‍ക്ക് പിറന്നാളാശംസകള്‍ നേര്‍ന്ന് പൃഥ്വിരാജ്; ആശംസകളുമായി ആരാധകരും

സുപ്രിയ മേനോന് പിറന്നാളാശംസകള്‍ നേര്‍ന്ന് നടന്‍ പൃഥ്വിരാജ്. ‘എന്റെ ഏറ്റവുമടുത്ത കൂട്ടുകാരിക്കും ഭാര്യയ്ക്കും പ്രണയിനിക്കും എന്റെ സണ്‍ഷൈനിന്റെ അമ്മയ്ക്കും പിറന്നാളാശംസകള്‍. ഹാപ്പി ബര്‍ത്ത്‌ഡേ സുപ്‌സ്.’ പൃഥ്വിരാജ് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. സുപ്രിയയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് ഫേസ്ബുക്കിലൂടെയും ഇന്‍സ്റ്റാഗ്രാമിലൂടെയും പൃഥ്വി തന്റെ പ്രിയതമയ്ക്ക് പിറന്നാളാശംസകള്‍ നേര്‍ന്നത്.

പൃഥ്വി പോസ്റ്റിട്ട് നിമിഷങ്ങള്‍ക്കകം ആരാധകരും സുപ്രിയയ്ക്ക് ആശംസകളുമായി എത്തി. പൃഥ്വിരാജിന്റെ പോസ്റ്റ് ഷെയര്‍ ചെയ്തും അല്ലാതെയും ആരാധകര്‍ സുപ്രിയയെ ആശംസകള്‍ അറിയിച്ചു. സുപ്രിയയ്ക്ക് പിറന്നാളാശംസകള്‍ അറിയിക്കുന്നതിനിടയിലും ചില ആരാധകരുടെ നോട്ടം ഇരുവരും ധരിച്ചിരിക്കുന്ന, മോഹന്‍ലാലിന്റെ ഒപ്പോടുകൂടിയ ലൂസിഫര്‍ ക്യാപ്പിലേക്കാണ്.

2011ലാണ് സുപ്രിയ മേനോനും പൃഥ്വിരാജും വിവാഹിതരായത്. അഞ്ചു വയസുകാരി അലംകൃതയാണ് മകള്‍.മാധ്യമ പ്രവര്‍ത്തകയായ സുപ്രിയ ഇപ്പോള്‍ ചലച്ചിത്ര നിര്‍മാണ രംഗത്ത് സജീവമാണ്. ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ഡ്രൈവിംഗ് ലൈസന്‍സ് ആണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ഏറ്റവും പുതിയ ചിത്രം. പൃഥ്വിരാജാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്.

Related posts