പ്രിയപ്പെട്ടവനെ നിനക്ക് പിറന്നാൾ ആശംസകൾ; ലിജോ ജോസ് പല്ലിശേരിക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് ഹരീഷ് പേരടി

പ്രശസ്ത സംവിധായകന്‍ ലിജോ ജോസ് പല്ലിശേരിക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് ഹരീഷ് പേരടി.
ഫേസ്ബുക്കിലൂടെയാണ് ആശംസകള്‍ അറിയിച്ചത്. മലൈക്കോട്ടൈ വാലിബനിലെ പോസ്റ്റര്‍ റിലീസിനു പിന്നാലെയാണ് പിറന്നാള്‍ ആശംസകളുമായി ഹരീഷ് പേരടി പോസ്റ്റ് ഇട്ടത്.
പ്രിയപ്പെട്ട ലിജോ…
ജോസ് പല്ലിശ്ശേരി എന്ന കരുത്തനായ നാടകക്കാരന്‍റെ മകനെ…തിലകന്‍ ചേട്ടന്‍റെയും  ലോഹിയേട്ടന്‍റെയും നാടക കളരികളില്‍ പിച്ചവെച്ച് നടന്നവനെ..സ്വന്തം സിനിമകള്‍ കൊണ്ട് മലയാളിയുടെ മനസ്സില്‍ സ്‌നേഹം വിതച്ചവനെ

ഇന്ന് നിങ്ങള്‍ ലോകം മുഴുവനുമുള്ള സിനിമാപ്രേക്ഷകര്‍ക്കായി കൊടുത്ത നമ്മുടെ മലൈക്കോട്ടൈ വാലിബനായി ലാലേട്ടന്‍ നിറഞ്ഞാടുന്ന ആ പോസ്റ്റര്‍..ആ സമ്മാനം.

സ്‌നേഹത്തിന്‍റെ വര്‍ണ്ണ കടലാസ്സില്‍ പൊതിഞ്ഞ് ഈ പിറന്നാള്‍ ദിനത്തില്‍ ഞാന്‍ തിരിച്ചുതരുന്നു…സ്വീകരിച്ചാലും..ഇതിലും വലിയ ഒരു സമ്മാനം എന്‍റെ  കയ്യില്‍ വേറെയില്ല…പിറന്നാള്‍ ദിനാശംസകള്‍..

 

Related posts

Leave a Comment