കടുത്ത മനസിക സമ്മർദം; ന​ട​ൻ വി​ജ​യ് ആ​ന്‍റ​ണി​യു​ടെ മ​ക​ൾ പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​നി​ ജീ​വ​നൊ​ടു​ക്കി

ചെ​ന്നൈ: ത​മി​ഴ് ന​ട​നും സം​ഗീ​ത​സം​വി​ധാ​യ​ക​നു​മാ​യ വി​ജ​യ് ആ​ന്‍റ​ണി​യു​ടെ മ​ക​ള്‍ മീ​ര(16) ജീ​വ​നൊ​ടു​ക്കി. പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​നി​യാ​യി​രു​ന്നു.

ചെ​ന്നൈ ടി​ടി​കെ റോ​ഡി​ലെ വീ​ട്ടി​ല്‍ ഇ​ന്നു പു​ല​ര്‍​ച്ചെ മൂ​ന്നി​നാ​ണ് ഫാ​നി​ല്‍ തൂ​ങ്ങി​യ നി​ല​യി​ല്‍ കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ന്‍​ത​ന്നെ ചെ​ന്നൈ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

മാ​ന​സി​ക സ​മ്മ​ർ​ദം മൂ​ല​മാ​ണ് മീ​ര ആ​ത്മ​ഹ​ത്യ ചെ​യ്തെ​ന്നാ​ണ് വി​വ​രം. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചി​കി​ത്സ തേ​ടി​യി​രു​ന്ന​താ​യും പ​റ​യു​ന്നു.

ഫാ​ത്തി​മ​യാ​ണ് വി​ജ​യ് ആ​ന്‍റ​ണി​യു​ടെ ഭാ​ര്യ. മീ​ര മൂ​ത്ത​മ​ക​ളാ​ണ്. ലാ​ര എ​ന്ന മ​ക​ള്‍ കൂ​ടി​യു​ണ്ട്‌. സം​ഭ​വ​ത്തി​ല്‍ ചെ​ന്നൈ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts

Leave a Comment