20 വർഷം ആൺ എന്നു കരുതി; ഒടുവിൽ ഹരോൾഡ് മുട്ടയിട്ടു

ഇരുപതു വ​ർ​ഷം മു​ന്പാ​ണ് കെ​ന്‍റി​ലെ എ​യ്ൻ​സ്ഫോ​ർ​ഡി​ലു​ള്ള ഈ​ഗി​ൾ ഹൈ​റ്റ്സ് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലേ​ക്ക് ഒ​രു ക​ഴു​ക​ൻ കു​ഞ്ഞി​നെ ല​ഭി​ക്കു​ന്ന​ത്. അ​ന്ന് ഇ​വി​ടെ ല​ഭി​ച്ച വി​വ​ര​ങ്ങ​ള​നു​സ​രി​ച്ച് അ​തൊ​രു ആ​ണ്‍ ക​ഴു​ക​നാ​യി​രു​ന്നു. അ​തു​കൊ​ണ്ട് അ​വ​ര​തി​ന് ഹ​രോ​ൾ​ഡ് എ​ന്ന് പേ​രി​ട്ടു. ക​ഴി​ഞ്ഞ 20 വ​ർ​ഷ​മാ​യി ഹ​രോ​ൾ​ഡ് ആ ​വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലു​ണ്ട്. അ​ധി​ക​മാ​രോ​ടും കൂ​ട്ടു​കൂ​ടാ​ത്ത ഹ​രോ​ൾ​ഡി​നെ നാ​ണം​കു​ണു​ങ്ങി​യെ​ന്നാ​ണ് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ ജോ​ലി​ക്കാ​ർ വി​ളി​ച്ചി​രു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം ഹ​രോ​ൾ​ഡ് ത​ന്‍റെ കൂ​ടി​ന്‍റെ ഒ​രു വ​ശ​ത്ത് പ​രു​ങ്ങി​നി​ൽ​ക്കു​ന്ന​തു ക​ണ്ടാ​ണ് ഒ​രു ജോ​ലി​ക്കാ​രി അ​ടു​ത്തേ​ക്ക് ചെ​ന്ന​ത്. നോ​ക്കു​ന്പോ​ളതാ ഹ​രോ​ൾ​ഡ് മു​ട്ട​യി​രി​ക്കു​ന്നു. ക​ഴി​ഞ്ഞ 20 വ​ർ​ഷ​വും ആ​ണാ​ണെ​ന്ന് വി​ചാ​രി​ച്ചി​രു​ന്ന ഹ​രോ​ൾ​ഡ് ഒ​റ്റ ദി​വ​സം​കൊ​ണ്ട് എ​ങ്ങ​നെ പെ​ണ്ണാ​യി എ​ന്നാ​ണ് എ​ല്ലാ​വ​രെയും അ​ദ്ഭു​ത​പ്പെ​ടു​ത്തുന്ന​ത്.​

സാ​ധാര​ണ ക​ഴു​ക​ൻ​മാ​രി​ൽ ലിം​ഗ വ്യ​ത്യാ​സം ക​ണ്ടെ​ത്താ​ൻ വ​ള​രെ പ്ര​യാ​സ​മാ​ണെ​ന്ന് വ​ന്യ​ജീ​വി സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലെ ഡോ​ക്ട​ർ​മാ​ർ പ​റ​യു​ന്നു. കാ​ഴ്ച​യ്ക്ക് ഒ​രു​പോ​ലെ ഇ​രി​ക്കു​ന്ന​തു​കൊ​ണ്ട് ഡി​എ​ൻ​എ ടെ​സ്റ്റി​ലൂ​ടെ മാ​ത്ര​മേ ഇ​തു സാ​ധ്യ​മാ​കു. എ​ന്നാ​ൽ കു​ഞ്ഞു ഹ​രോ​ൾ​ഡി​നെ കൊ​ണ്ടു​വ​ന്ന​പ്പോ​ൾ ആ​ണാ​ണെ​ന്ന് പ​റ​ഞ്ഞ​തു​കൊ​ണ്ടാ​ണ് മ​റ്റ് പ​രി​ശോ​ധ​ന​ക​ളൊ​ന്നും ന​ട​ത്താ​തി​രു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

Related posts