മിന്നൽ ഹ​ര്‍​ത്താ​ലിന് ആഹ്വാനം ചെയ്ത ഡീ​ന്‍ കു​ര്യാ​ക്കോ​സി​നെ​തി​രെ കോ​ട​തി​യ​ല​ക്ഷ്യ ഹ​ര്‍​ജി

കൊ​ച്ചി: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡീ​ന്‍ കു​ര്യാ​ക്കോ​സി​നെ​തി​രെ കോ​ട​തി​യ​ല​ക്ഷ്യ ഹ​ര്‍​ജി. മു​ന്‍​കൂ​ര്‍ നോ​ട്ടീ​സ് ന​ല്‍​കാ​തെ ഹ​ര്‍​ത്താ​ലി​ന് ആ​ഹ്വാ​നം ന​ല്‍​കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ചേം​ബ​ര്‍ ഓ​ഫ് കൊ​മേ​ഴ്‌​സും തൃ​ശൂ​രി​ലെ മ​ല​യാ​ള​വേ​ദി​യും ഹ​ര്‍​ജി സ​മ​ര്‍​പ്പിക്കു​ന്ന​ത്.

ജ​നു​വ​രി മൂ​ന്നാം തീ​യ​തി ന​ട​ന്ന ഹ​ര്‍​ത്താ​ലി​ന് ശേ​ഷം സം​സ്ഥാ​ന​ത്ത് മി​ന്ന​ല്‍ ഹ​ര്‍​ത്താ​ലു​ക​ള്‍ നി​രോ​ധി​ച്ചു കൊ​ണ്ട് ഹൈ​ക്കോ​ട​തി ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് ഇ​റ​ക്കി​യി​രു​ന്നു. ചീ​ഫ് ജ​സ്റ്റീ​സ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് ഉ​ത്ത​ര​വ് ഇ​റ​ക്കി​യ​ത്. ഏ​ഴു​ദി​വ​സ​ത്തെ മു​ന്‍​കൂ​ര്‍ നോ​ട്ടീ​സ് ന​ല്‍​കാ​തെ ഹ​ര്‍​ത്താ​ലി​ന് ആ​ഹ്വാ​നം ന​ല്‍​ക​രു​തെ​ന്ന് എ​ന്നാ​യി​രു​ന്നു ഉ​ത്ത​ര​വ്.

എ​ന്നാ​ല്‍ പെ​രി​യ​യി​ല്‍ ര​ണ്ടു യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രെ ഞാ​യ​റാ​ഴ്ച രാ​ത്രി വെ​ട്ടി കൊ​ല​പ്പെ​ടു​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് തി​ങ്ക​ളാ​ഴ്ച സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി ഹ​ര്‍​ത്താ​ലി​ന് ആ​ഹ്വാ​നം ന​ല്‍​കി. ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് ഡീ​ന്‍ കു​ര്യ​ക്കോ​സ് ഹ​ര്‍​ത്താ​ലി​ന് ആ​ഹ്വാ​നം ന​ൽ​കി​യ​ത്.

Related posts