ഫൂ​ട്ട്പാ​ത്ത് ആ​ർ​ക്ക് വേ​ണ്ടി? ബൈ​ക്ക് യാ​ത്രി​ക​ർ​ക്ക് നി​ശ​ബ്ദ​മാ​യി പാ​ഠം പ​ക​ർ​ന്ന് മൂ​ന്ന് യു​വാ​ക്ക​ൾ!

കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കു​ള്ള ഫൂ​ട്ട്പാ​ത്തി​ലൂ​ടെ ബൈ​ക്കോ​ടി​ച്ചു വ​ന്ന് ഹോ​ൺ മു​ഴ​ക്കി​യ​വ​ർ​ക്ക് വ​ഴി​മാ​റാ​തെ, ത​ങ്ങ​ളു​ടെ ശാ​ന്ത​മാ​യ പെ​രു​മാ​റ്റം കൊ​ണ്ട് മാ​തൃ​ക​യാ​യ ജ​യ്പൂ​രി​ലെ മൂ​ന്ന് യു​വാ​ക്ക​ളു​ടെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ന്നു. യാ​തൊ​രു​വി​ധ വാ​ക്കു​ത​ർ​ക്ക​ങ്ങ​ൾ​ക്കും മു​തി​രാ​തെ ഇ​വ​ർ ന​ട​ത്തി​യ നി​ശ​ബ്ദ പ്ര​തി​രോ​ധ​ത്തി​ന് വ​ൻ പ്ര​ശം​സ​യാ​ണ് ല​ഭി​ക്കു​ന്ന​ത്.

രാ​ജ​സ്ഥാ​നി​ലെ ടോ​ങ്ക് ഫ​ട​ക് പു​ലി​യ​യ്ക്ക് സ​മീ​പ​മാ​ണ് സം​ഭ​വം. ഫൂ​ട്ട്പാ​ത്തി​ലൂ​ടെ വാ​ഹ​നം ഓ​ടി​ച്ചെ​ത്തി​യ ബൈ​ക്ക് യാ​ത്രി​ക​ർ നി​ര​ന്ത​രം ഹോ​ൺ മു​ഴ​ക്കി​യി​ട്ടും, സൂ​ര്യ​പ്ര​താ​പ് സിം​ഗ് റാ​ത്തോ​ഡ്, ദി​വ്യാം​ശ് സിം​ഗ് ഭാ​ട്ടി, ല​ക്ഷ്യ ചൗ​ധ​രി എ​ന്നീ മൂ​ന്ന് യു​വാ​ക്ക​ളും അ​ല്പം പോ​ലും പ​രി​ഭ്രാ​ന്ത​രാ​കാ​തെ ത​ങ്ങ​ളു​ടെ ന​ട​ത്തം തു​ട​ർ​ന്നു.

ഈ ​ര​സ​ക​ര​മാ​യ ദൃ​ശ്യ​ങ്ങ​ൾ വ​ഴി​യേ ക​ട​ന്നു​പോ​യ ഒ​രു കാ​റി​ലെ യാ​ത്ര​ക്കാ​ര​നാ​ണ് ക്യാ​മ​റ​യി​ൽ പ​ക​ർ​ത്തി​യ​ത്. “വ​ള​രെ ന​ല്ല കാ​ര്യം, ഈ ​ഫൂ​ട്ട്പാ​ത്ത് നി​ങ്ങ​ൾ​ക്കു​ള്ള​ത് ത​ന്നെ​യാ​ണ്” എ​ന്ന് കാ​റി​ലി​രു​ന്ന​യാ​ൾ ആ​ഹ്ലാ​ദ​ത്തോ​ടെ പ​റ​യു​ന്ന​തും വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ണ്.

കാ​ൽ​ന​ട​യാ​ത്ര​ക്കാ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ​ക്ക് മേ​ൽ ക​യ​റു​ന്ന വാ​ഹ​ന​യാ​ത്രി​ക​ർ​ക്കു​ള്ള ശ​ക്ത​മാ​യ സ​ന്ദേ​ശ​മാ​യാ​ണ് പ​ല​രും ഈ ​വീ​ഡി​യോ​യെ വി​ല​യി​രു​ത്തു​ന്ന​ത്. അ​ക്ര​മ​ങ്ങ​ളി​ലേ​ക്കോ വാ​ക്കേ​റ്റ​ങ്ങ​ളി​ലേ​ക്കോ തി​രി​യാ​തെ, ത​ങ്ങ​ളു​ടെ അ​വ​കാ​ശം ശാ​ന്ത​മാ​യി സം​ര​ക്ഷി​ച്ച ഈ ​യു​വാ​ക്ക​ൾ​ക്ക് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ പി​ന്തു​ണ​യാ​ണ് ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ട്രാ​ഫി​ക്കി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ കാ​ൽ​ന​ട​പ്പാ​ത​ക​ൾ ക​യ്യേ​റു​ന്ന പ്ര​വ​ണ​ത​യ്ക്ക് എ​തി​രെ ശ​ക്ത​മാ​യൊ​രു പാ​ഠം കൂ​ടി​യാ​ണ് ഈ ​വീ​ഡി​യോ ന​ൽ​കു​ന്ന​ത്.

Related posts

Leave a Comment