ഇ​നി മ​ര​ണ​മി​ല്ലാ​ത്ത ലോ​ക​ത്തി​ൽ; അ​മ്മ​യെ ക​ണ്ട​തി​നു പി​ന്നാ​ലെ കു​ഞ്ഞ് ഹ​സ​ൻ ക​ണ്ണ​ട​ച്ചു

മ​ര​ണം കാ​ത്ത് യുഎസിലെ ആ​ശു​പ​ത്രി​യി​ൽ ക​ഴിഞ്ഞിരുന്ന ര​ണ്ട് വ​യ​സു​കാ​ര​നാ​യ അ​ബ്ദു​ള്ള ഹ​സ​നെ കാ​ണു​വാ​ൻ യെ​മ​നി​ൽ നിന്ന് യാത്രാവിലക്കിൽ ഇളവ് നേടി അമ്മ ഷൈമ എത്തിയത് വാർത്തയായിരുന്നു. അ​മ്മ​യെ ക​ണ്ട​തി​നു പി​ന്നാ​ലെ കു​ഞ്ഞ് ഹ​സ​ൻ മ​ര​ണ​മി​ല്ലാ​ത്ത ലോ​ക​ത്തി​ലേ​ക്കു വി​ട​വാ​ങ്ങി​യ വാർത്തയാണ് ഇപ്പോൾ ലോകത്തെ കണ്ണീരിലാഴ്ത്തുന്നത്.

യെ​മ​ൻ ഉ​ൾ​പ്പ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ൾ​ക്ക് അമേരിക്കൻ പ്ര​സി​ഡന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ഏ​ർ​പ്പെ​ടു​ത്തി​യ യാ​ത്ര വി​ല​ക്കി​നെ തു​ട​ർ​ന്നാ​ണ് ഹ​സ​ന്‍റെ അ​മ്മ ഷൈ​മ​യ്ക്ക് ത​ന്‍റെ മ​ക​നെ കാ​ണു​വാ​ൻ സാ​ധി​ക്കാ​തി​രു​ന്ന​ത്. സം​ഭ​വം വാ​ർ​ത്ത​യാ​യ​തി​നെ തു​ട​ർ​ന്ന് ഷൈ​മ​യു​ടെ യാ​ത്ര വി​ല​ക്ക് നീ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ​ല​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി ശ​ബ്ദ​മു​യ​ർ​ന്നി​രു​ന്നു. പി​ന്നീ​ട് ഷൈ​മ​യ്ക്ക് ഹ​സ​നെ കാ​ണു​വാ​നു​ള്ള അ​നു​മ​തി​യും ല​ഭി​ച്ചു.

ഡി​സം​ബ​ർ 19നാ​ണ് ഷൈ​മ മ​ക​നെ കാ​ണു​വാ​നാ​യി എ​ത്തി​യ​ത്. നാ​ളു​ക​ളാ​യു​ള്ള ആ​ഗ്ര​ഹം സാ​ധി​ച്ച ഷൈ​മ, ഹ​സ​നെ ക​ണ്ട​തി​നു പി​ന്നാ​ലെ കുഞ്ഞ് ഈ ​ലോ​ക​ത്തു നി​ന്നും യാ​ത്ര​യാ​കു​ക​യാ​യി​രു​ന്നു. ഓ​ക്ല​ൻ​ഡി​ലെ യു​സി​എ​സ്എ​ഫ് ബെ​നി​ഓ​ഫ് ചി​ൽ​ഡ്ര​ൻ​സ് ഹോ​സ്പി​റ്റി​ൽ വ​ച്ചാ​ണ് ഹ​സ​ൻ ക​ണ്ണ​ട​ച്ച​ത്. ത​ല​ച്ചോ​റി​ലെ ഗു​രു​ത​ര രോ​ഗ​മാ​യി​രു​ന്നു കു​ഞ്ഞ് ഹ​സ​ന്‍റെ ജീ​വ​നെ​ടു​ത്ത​ത്.

ഈ​ജി​പ്തി​ൽ വ​ച്ച് വി​വാ​ഹി​ത​രാ​യ അ​ലി ഹ​സ​നും ഷൈ​മ​യും യെ​മ​നി​ൽ താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. പി​ന്നീ​ട് കു​ട്ടി​യി​ൽ രോ​ഗം ക​ണ്ടെ​ത്തി​യ​തി​നു പി​ന്നാ​ലെ അ​ലി ഹ​സ​ൻ മ​ക​നു​മാ​യി ചി​കി​ത്സ​യ്ക്ക് അ​മേ​രി​ക്ക​യി​ൽ എ​ത്തു​ക​യാ​യി​രു​ന്നു.

Related posts