ജീവിക്കാന്‍ പണം വേണം ! ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ ഹസിന്‍ ജഹാന്‍ ബോളിവുഡിലേക്ക്; ചിത്രത്തില്‍ ഹസിന്‍ ചെയ്യുന്ന വേഷം…

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ ഹസിന്‍ ജഹാന്‍ ബോളിവുഡിലേക്ക്. ഷമിക്കെതിരെ കോഴ ആരോപണങ്ങളും വധശ്രമവും പരസ്ത്രീബന്ധവും ആരോപിച്ചു രംഗത്തു വന്ന ഹസിന്‍ ജഹാന്‍ അംജദ് ഖാന്‍ സംവിധാനം ചെയ്യുന്ന ‘ഫത്‌വ’ എന്ന ചിത്രത്തിലേക്കാണു ഹസിന്‍ കരാര്‍ ഒപ്പുവച്ചിരിക്കുന്നത്. ഒക്ടോബറില്‍ ചിത്രീകരണം തുടങ്ങുന്ന സിനിമയില്‍ മാധ്യമപ്രവര്‍ത്തകയുടെ വേഷമാകും ഹസിന്റേത്.

‘എനിക്കും കുഞ്ഞിനും ജീവിക്കാന്‍ പണം വേണം. നിയമപോരാട്ടം തുടരുകയും വേണം. അതിനാലാണ് അഭിനയിക്കാന്‍ തീരുമാനിച്ചത്’ മുന്‍ മോഡലായ ഹസിന്‍ പറഞ്ഞു. ഷമിക്കെതിരായ ആരോപണങ്ങളുമായി ഈ വര്‍ഷമാദ്യമാണു ഹസിന്‍ ജഹാന്‍ രംഗത്തെത്തിയത്.

പരസ്ത്രീ ബന്ധത്തിന്റെയും മറ്റും തെളിവുകള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിടുകയും ചെയ്തിരുന്നു. എന്നാല്‍ കോഴ ആരോപണങ്ങളില്‍ കഴമ്പില്ലെന്നു ബിസിസിഐ അന്വേഷണം നടത്തി റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു.

Related posts