പീഡനം, ഫോട്ടോ ബ്ലാക് മെയിലിംഗ്… തീർന്നില്ല! മേസ്തിരി കാശും മുക്കി; വീട്ടമ്മയുടെ മകൾക്ക് അയച്ചത് ആറുചിത്രങ്ങളും വീഡിയോയും; ക​ടം ന​ല്കി​യ പ​ണം തി​രി​കെ ചോ​ദി​ച്ചത് പകയ്ക്ക് കാരണം

കോ​ട്ട​യം: അ​മ്മ​യു​ടെ അ​ശ്ലീ​ല വീ​ഡി​യോ​യും പീ​ഡ​ന ദൃ​ശ്യ​ങ്ങ​ള​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളും ക​ണ്ട് 23 വ​യ​സു​ള്ള മ​ക​ൾ ഞെ​ട്ടി. ഒ​ന്ന​ല്ല ആ​റ് ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​യു​മാ​ണ് പീ​ഡ​ന കേ​സി​ൽ ക​റു​ക​ച്ചാ​ൽ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത മേ​സ്തി​രി വീ​ട്ട​മ്മ​യു​ടെ മ​ക​ൾ​ക്ക് അ​യ​ച്ചു​കൊ​ടു​ത്ത​ത്.

വീ​ട്ട​മ്മ​യെ എ​ങ്ങ​നെ​യും നാ​റ്റി​ക്കു​ക​യാ​യി​രു​ന്നു ഇ​യാ​ളു​ടെ ഉ​ദേ​ശ്യം. അ​തു​പോ​ലെ ത​ന്നെ സം​ഭ​വി​ച്ചു. മ​ക​ളും പി​താ​വു​മെ​ല്ലാം അ​മ്മ​യു​ടെ അ​ശ്ലീ​ല വീ​ഡി​യോ ക​ണ്ട് വീ​ട്ടി​ൽ വ​ഴ​ക്കാ​യി. ഇ​തോ​ടെ​യാ​ണ് വീ​ട്ട​മ്മ പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്.

കൊ​ടു​ങ്ങൂ​ർ തോ​ട്ട​രി​ക​ത്ത് ഷെ​മീ​ർ (31) ആ​ണ് അ​റ​സ്റ്റി​ലാ​യ മേ​സ്തി​രി. വീ​ട്ട​മ്മ​യെ മെ​യ്ക്കാ​ട് പ​ണി​ക്കാ​യി വി​ളി​ച്ചു​കൊ​ണ്ടു​പോ​യി പ​ല സ്ഥ​ല​ങ്ങ​ളി​ൽ വ​ച്ച് പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​വ​ർ പോ​ലീ​സി​ന് മൊ​ഴി ന​ല്കി. പീ​ഡ​ന ദൃ​ശ്യ​ങ്ങ​ളാ​ണ് മൊ​ബൈ​ൽ ഫോ​ണി​ലു​ണ്ടാ​യി​രു​ന്ന​ത്.

ഇ​തി​നി​ടെ വീ​ട്ട​മ്മ ഷെ​മീ​റി​ന് ക​ടം ന​ല്കി​യ പ​ണം തി​രി​കെ ചോ​ദി​ച്ച​ത് വാ​ക്കു ത​ർ​ക്ക​ത്തി​ന് ഇ​ട​യാ​ക്കി. ഇ​തേ തു​ട​ർ​ന്ന് മേ​സ്തി​രി​യോ​ടൊ​പ്പ​മു​ള്ള മെ​യ്ക്കാ​ട് പ​ണി​യും ഇ​വ​ർ നി​ർ​ത്തി​യി​രു​ന്നു. ഇ​തും അ​ശ്ലീ​ല വീ​ഡി​യോ മ​ക​ൾ​ക്ക് അ​യ​ച്ചു​കൊ​ടു​ക്കു​ന്ന​തി​ന് കാ​ര​ണ​മാ​യി. മേ​സ്തി​രി​യു​ടെ മൊ​ബൈ​ൽ ഫോ​ണ്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​തി​ൽ വീ​ട്ട​മ്മ​യു​ടെ​യും മേ​സ്തി​രി​യു​ടെ​യും അ​ശ്ലീ​ല ചി​ത്ര​ങ്ങ​ളു​ണ്ട്.

വീ​ട്ട​മ്മ​യു​ടെ മ​ക​ളു​ടെ ഫോ​ണും പോ​ലീ​സ് തെ​ളി​വി​നാ​യി ക​സ​്റ്റ​ഡി​യി​ലെ​ടു​ത്തു. അ​റ​സ്റ്റി​ലാ​യ ഷെ​മീ​റി​നെ ഇ​ന്ന​ലെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡു ചെ​യ്തു. ആ​വ​ശ്യ​മെ​ങ്കി​ൽ ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​പോ​കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

ഡി​വൈ​എ​സ്പി എ​സ്.​സു​രേ​ഷ്കു​മാ​ർ, എ​സ്ഐ​മാ​രാ​യ എം.​കെ.​ഷെ​മീ​ർ, കെ.​എ​സ്.​നൗ​ഷാ​ദ്, എ​എ​സ്ഐ​മാ​രാ​യ ജോ​ബ് ജേ​ക്ക​ബ്, റി​ജു എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റു ചെ​യ്ത​ത്.

Related posts