ചി​ങ്ങോ​ലി​യി​ൽ  വീ​ട്ടി​ൽ ഉ​റ​ങ്ങി​ക്കി​ട​ന്ന യു​വാ​വി​ന്‍റെ മാ​ല മോ​ഷ്ടി​ച്ചു; ര​ണ്ടു വീ​ടു​ക​ളി​ൽ മോ​ഷ​ണ​ശ്ര​മം

ഹ​രി​പ്പാ​ട്: ചി​ങ്ങോ​ലി​യി​ൽ വീ​ട് കു​ത്തി​തു​റ​ന്ന് മാ​ല അ​പ​ഹ​രി​ച്ചു. ചി​ങ്ങോ​ലി മൂ​ന്നാം വാ​ർ​ഡ് ജെ​റി​ൻ​വി​ല്ല​യി​ൽ പാ​പ്പ​ച്ച​ന്‍റെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ 2.30 ഓ​ടെ​യാ​ണ് സം​ഭ​വം. വീ​ടി​ന്‍റെ പി​ൻ​വാ​തി​ൽ ത​ക​ർ​ത്താ​ണ് മോ​ഷ്ടാ​വ് അ​ക​ത്തു​ക​യ​റി​യ​ത്.

മു​റി​യി​ൽ ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന പാ​പ്പ​ച്ച​ന്‍റെ മ​ക​ൻ ജോ​ബി​ൻ.​പി.​തോ​മ​സി​ന്‍റെ ക​ഴു​ത്തി​ൽ കി​ട​ന്ന ര​ണ്ടു പ​വ​ന്‍റെ മാ​ല​യാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. രാ​വി​ലെ ഉ​റ​ക്കം ഉ​ണ​ർ​ന്ന​പ്പോ​ഴാ​ണ് മോ​ഷ​ണം ന​ട​ന്ന വി​വ​രം വീ​ട്ടു​കാ​ർ അ​റി​യു​ന്ന​ത്. ര​ണ്ടാം വാ​ർ​ഡ് ക​ള​രി​വാ​തു​ക്ക​ൽ സു​ര​കു​മാ​ർ, എ​രു​മ​പ്പു​റ​ത്ത് ജോ​ണ്‍ മാ​ത്യു(​ത​ന്പി) എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ലാ​ണ് മോ​ഷ​ണ ശ്ര​മ​മു​ണ്ടാ​യ​ത്.

ഇ​വി​ട​ങ്ങ​ളി​ലും ആ​ദ്യ​ത്തേ​തി​ന് സ​മാ​ന​മാ​യ രീ​തി​യി​ൽ പി​ൻ​വാ​തി​ൽ ത​ക​ർ​ത്താ​ണ് മോ​ഷ്ടാ​വ് അ​ക​ത്തു​ക​ട​ന്ന​ത്. ശ​ബ്ദം കേ​ട്ട് വീ​ട്ടു​കാ​ർ ഉ​ണ​ർ​ന്ന​തി​നാ​ലാ​ണ് ര​ണ്ടി​ട​ത്തും മോ​ഷ​ണ​ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ട​ത്. സു​ര​കു​മാ​റി​ന്‍റെ അ​മ്മ സ​ര​സ്വ​തി ശ​ബ്ദം കേ​ട്ട് ബ​ഹ​ളം വ​ച്ച​പ്പോ​ഴാ​ണ് ക​ള​ള​ൻ ക​ട​ന്നു​ക​ള​ഞ്ഞ​ത്.

ജോ​ണ്‍ മാ​ത്യു​വി​ന്‍റെ വീ​ടി​നു​ള്ളി​ൽ ക​ട​ന്ന മോ​ഷ്ടാ​വ് ടോ​ർ​ച്ച് തെ​ളി​ച്ച് വീ​ടി​നു​ള​ളി​ൽ ഇ​ഴ​ഞ്ഞു നീ​ങ്ങു​ന്ന​ത് ക​ണ്ട് വീ​ട്ടു​കാ​ർ ലൈ​റ്റി​ട്ട​പ്പോ​ഴേ​ക്കും മോ​ഷ്ടാ​വ് വെ​ളി​യി​ലേ​ക്ക് ഓ​ടി. ഇ​രു​പ​ത് വ​യ​സ്സോ​ളം പ്രാ​യ​മു​ള​ള നീ​ണ്ടു മെ​ലി​ഞ്ഞ ആ​ളാ​ണ്് മോ​ഷ​ണ​ത്തി​നെ​ത്തി​യ​തെ​ന്ന് വീ​ട്ടു​കാ​ർ പ​റ​ഞ്ഞു. ചു​വ​ന്ന തോ​ർ​ത്തു​പോ​ലു​ള​ള തു​ണി​കൊ​ണ്ട് മു​ഖം മ​റ​ച്ചാ​ണ് എ​ത്തി​യ​ത്. പാ​പ്പ​ച്ച​ന്‍റെ വീ​ട്ടി​ൽ വി​ര​ല​ട​യാ​ള വി​ദ​ഗ്ദ്ധ​രെ​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു.

Related posts