സ്ഥിരം തലവേദന; വില്ലന്മാർ ഇവരൊക്കെ!

അ​നു​ദി​ന ജീ​വി​ത ച​ര്യ​ക​ളി​ൽ മു​ഴു​വ​നും താ​ള​പ്പി​ഴ​ക​ൾ വ​രു​ത്താ​ൻ കാ​ര​ണ​മാ​യി മാ​റു​ന്ന ഒ​രു ആ​രോ​ഗ്യ പ്ര​ശ്ന​മാ​ണ് ത​ല​വേ​ദ​ന.

ആ​ർ​ക്കെ​ങ്കി​ലും എ​പ്പോ​ഴെ​ങ്കി​ലും ത​ല​വേ​ദ​ന അ​നു​ഭ​വി​ക്കേ​ണ്ടി വ​ന്നി​ട്ടി​ല്ല എ​ങ്കി​ൽ അ​വ​ർ വ​ലി​യ ഭാ​ഗ്യ​വാ​ന്മാ​ർ ആ​ണ്.

ത​ല പൊ​ട്ടി പി​ള​രു​ന്ന​ത് പോ​ലെ​യോ ത​ല​യി​ലേ​യ്ക്ക് തു​ള​ച്ച് ക​യ​റു​ന്ന​ത് പോ​ലെ​യോ ത​ല​യ്ക്ക് ശ​ക്ത​മാ​യി ഇ​ടി​ക്കു​ന്ന​ത് പോ​ലെ​യോ എ​ന്നെ​ല്ലാം ആ​ണ് ത​ല​വേ​ദ​ന​യെ കു​റി​ച്ച് പ​ല​രും പ​റ​യാ​റു​ള്ള​ത്.

ലേപനങ്ങളിൽ തീരാതെ…

കൂ​ടു​ത​ൽ പേ​രും മാ​സ​ത്തി​ൽ കു​റ​ഞ്ഞ​ത് ഒ​രി​ക്ക​ൽ എ​ങ്കി​ലും ത​ല​വേ​ദ​ന​യി​ൽ നി​ന്ന് ആ​ശ്വാ​സം ല​ഭി​ക്കു​ന്ന​തി​ന് ഗു​ളി​ക​ക​ൾ ക​ഴി​യ്ക്കു​ക​യോ ലേ​പ​ന​ങ്ങ​ൾ പു​ര​ട്ടു​ക​യോ ചെ​യ്യാ​റു​ണ്ട് എ​ന്നാ​ണ് പ​റ​യു​ന്ന​ത്.

ത​ല​വേ​ദ​ന ഒ​രു പ്ര​ശ്ന​മാ​യി തീ​രു​ന്ന പ​ല​രും ഡോ​ക്ട​ർ​മാ​രെ കാ​ണാ​റു​ണ്ട്. ഇ​ങ്ങ​നെ ഡോ​ക്ട​ർ​മാ​രെ കാ​ണാ​ൻ എ​ത്തു​ന്ന ത​ല​വേ​ദ​ന​ക്കാ​രു​ടെ എ​ണ്ണം കൂ​ടി വ​രി​ക​യു​മാ​ണ്.

കുഴപ്പിക്കുന്ന ‘തലവേദന’!

രോ​ഗ​ങ്ങ​ളു​ടെ​യും ചി​കി​ത്സ​യു​ടേ​യും കാ​ര്യ​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ശ​യ​ക്കു​ഴ​പ്പ​വും ഉ​ത്ക​ണ്ഠ​യും അ​ശാ​സ്ത്രീ​യ​മാ​യ ചി​കി​ത്സ​യും ഇ​ത്ര​യും നി​ല​വി​ലു​ള്ള വേ​റെ ഒ​രു രോ​ഗ​വും ഉ​ണ്ടാ​കും എ​ന്ന് തോ​ന്നു​ന്നി​ല്ല.

സ​ർ​വ​സാ​ധാ​ര​ണ​മാ​യി ഒ​രു​പാ​ട് പേ​രി​ൽ കാ​ണു​ന്ന ത​ല​വേ​ദ​ന​യു​ടെ കാ​ര​ണ​ങ്ങ​ൾ പ​ല​താ​ണ്.

ഈ ​വി​ഷ​യ​ത്തി​ൽ കു​റേ​യേ​റെ പു​തി​യ അ​റി​വു​ക​ളു​ണ്ട്. പ്ര​തി​വി​ധി​ക​ളും പു​തി​യ​വ കു​റേ​യേ​റെ​യു​ണ്ട്.

തലച്ചോറിന്‍റെ വേദനയല്ല

ത​ല​വേ​ദ​ന എ​ന്ന് പ​റ​യു​ന്ന​ത് ത​ല​ച്ചോ​റി​ന്‍റെ വേ​ദ​ന​യ​ല്ല. വേ​ദ​ന അ​നു​ഭ​വ​പ്പെ​ടു​ന്ന​ത് ത​ല​ച്ചോ​റി​നെ പൊ​തി​ഞ്ഞ് സൂ​ക്ഷി​ക്കു​ന്ന ത​ല​ച്ചോ​റി​ലെ ക​ല​ക​ളി​ലും അ​തി​ന് ചു​റ്റു​മു​ള്ള ര​ക്ത​ക്കു​ഴ​ലു​ക​ളി​ലു​മാ​ണ്.

കൂ​ടു​ത​ൽ പേ​രി​ലും ത​ല​വേ​ദ​ന ഉ​ണ്ടാ​കു​ന്ന​ത് ഈ ​ര​ക്ത​ക്കു​ഴ​ലു​ക​ളി​ൽ വീ​ക്കം ഉ​ണ്ടാ​കു​ന്ന​തി​ന്‍റെ ഫ​ല​മാ​യി അ​വി​ടെ ഉ​ണ്ടാ​കു​ന്ന സ​മ്മ​ർ​ദ്ദ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ്.

പേശികൾ വലിഞ്ഞു മുറുകുന്പോൾ

തലവേദനയ്ക്കു വേ​റെ ഒ​രു കാ​ര​ണം ത​ല​യി​ലും ക​ഴു​ത്തി​ലും ഉ​ള്ള പേ​ശി​ക​ളി​ൽ വ​ലി​ഞ്ഞു​മു​റു​ക്കം ഉ​ണ്ടാ​കു​ന്ന​താ​ണ്.

പേ​ശി​ക​ളി​ൽ വ​ലി​ഞ്ഞു​മു​റു​ക്കം ഉ​ണ്ടാ​കു​മ്പോ​ൾ ര​ക്ത​പ്ര​വാ​ഹ​ത്തി​ൽ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കും. അ​താ​ണ് ത​ല​വേ​ദ​ന ആ​കു​ന്ന​ത്.

പതിവു ചായ മുടങ്ങിയാൽ!

ത​ല​വേ​ദ​ന​യു​ടെ കാ​ര​ണ​ങ്ങ​ളാ​യി പൊ​തു​വെ പ​റ​യാ​റു​ള്ളത് പ​നി, ക്ഷീ​ണം, ഭ​ക്ഷ​ണം ക​ഴി​ക്കാ​തി​രി​ക്കു​ക, ശു​ദ്ധ​വാ​യു ല​ഭി​ക്കാ​ത്ത അ​ന്ത​രീ​ക്ഷം,

മ​ദ്യ​പാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഉ​ണ്ടാ​കു​ന്ന ഹാം​ഗോ​വ​ർ, പ​തി​വാ​യി ചാ​യ​യോ കാ​പ്പി​യോ കു​ടി​ക്കു​ന്ന​വ​ർ​ക്ക് അ​ത് ല​ഭി​ക്കാ​ത്ത അ​വ​സ്ഥ എ​ന്നി​വയൊക്കെ ആ​യി​രി​ക്കും.

മൈഗ്രേൻ തലവേദന

എ​ന്നാ​ൽ, സ്ഥി​ര​മാ​യി ത​ല​വേ​ദ​ന​യു​മാ​യി ന​ട​ക്കു​ന്ന​വ​രി​ൽ ഭൂ​രി​പ​ക്ഷം പേ​രി​ലും ത​ല​വേ​ദ​ന​യു​ടെ കാ​ര​ണം ​മാ​ന​സി​ക സം​ഘ​ർ​ഷം ആ​യി​രി​ക്കും. പി​ന്നെ, അ​ടു​ത്ത കാ​ര​ണം മൈ​ഗ്രേ​ൻ ആ​യി​രി​ക്കും.

(തുടരും)

Related posts

Leave a Comment