വീ​ട്ടി​ലെ​ത്തി​യ ആ​ള്‍ മ​രി​ച്ച​നി​ല​യി​ല്‍, വീ​ട്ട​മ്മ നി​രീ​ക്ഷ​ണ​ത്തി​ല്‍! ഇ​വ​ര്‍ ത​നി​യെ താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു; വീ​ട്ട​മ്മ​യു​ടെ പ്രാ​ഥ​മി​ക മൊ​ഴി ഇങ്ങനെ…

പ​ത്ത​നം​തി​ട്ട: വീ​ട്ടി​ലെ​ത്തി​യ ആ​ള്‍ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ച​തി​നേ​തു​ട​ര്‍​ന്ന് വീ​ട്ട​മ്മ നി​രീ​ക്ഷ​ണ​ത്തി​ല്‍.

ആ​ങ്ങ​മൂ​ഴി കൊ​ച്ചാ​ണ്ടി​യി​ല്‍ ഇ​ന്നു പു​ല​ര്‍​ച്ചെ​യാ​ണ് സം​ഭ​വം. പ​ത്ത​നാ​പു​രം സ്വ​ദേ​ശി സി​ദ്ദി​ഖാ​ണ് മ​രി​ച്ച​ത്.

കൊ​ച്ചാ​ണ്ടി മു​സ്്‌​ലിം പ​ള്ളി​യി​ലെ ഉ​സ്താ​ദാ​യി​രു​ന്നു ഇ​യാ​ളെ​ന്നു പ​റ​യു​ന്നു.

മ​ന്ത്ര​വാ​ദ​ത്തി​നാ​ണ് സി​ദ്ദി​ഖ് വീ​ട്ടി​ലെ​ത്തി​യ​തെ​ന്നും കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു​വെ​ന്നു​മാ​ണ് വീ​ട്ട​മ്മ​യു​ടെ പ്രാ​ഥ​മി​ക മൊ​ഴി.

ഇ​വ​ര്‍ ത​നി​യെ താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. സി​ദ്ദി​ഖ കു​ഴ​ഞ്ഞു​വീ​ണ​തി​നേ തു​ട​ര്‍​ന്ന് പു​ല​ര്‍​ച്ചെ സ​മീ​പ​ത്തെ ഒ​രു ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റെ ഡ്രൈ​വ​റെ വീ​ട്ട​മ്മ വി​ളി​ച്ചു​വ​രു​ത്തി.

കു​ഴ​ഞ്ഞു​വീ​ണ​യാ​ളെ ക​ണ്ട​തോ​ടെ മ​രി​ച്ചു​വെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​പ്പോ​ള്‍ പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

പോ​ലീ​സെ​ത്തി പ്രാ​ഥ​മി​ക ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. വീ​ട്ട​മ്മ​യി​ല്‍ നി​ന്നു കൂ​ടു​ത​ല്‍ മൊ​ഴി എ​ടു​ക്കേ​ണ്ട​തു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

 

Related posts

Leave a Comment